TRENDING:

30 വർഷങ്ങൾക്കു ശേഷം 'കരൺ അർജുൻ' റീ റിലീസ്; പ്രതികരണവുമായി സൽമാൻ ഖാൻ

Last Updated:
പുനർജന്മത്തിന്റെ കഥപറയുന്ന ഒരു കൾട്ട് ക്ളാസിക്ക് ബോളിവുഡ് ചിത്രമാണ് കരൺ അർജുൻ
advertisement
1/5
30 വർഷങ്ങൾക്കു ശേഷം 'കരൺ അർജുൻ' റീ റിലീസ്; പ്രതികരണവുമായി സൽമാൻ ഖാൻ
1995ൽ പുറത്തിറങ്ങിയ ഹിറ്റ് ബോളിവുഡ് ചിത്രമാണ് കരൺ അർജുൻ. സൽമാൻ ഖാനും ഷാരൂഖ് ഖാനുമായിരുന്നു ചിത്രത്തിലെ നായകൻമാർ. കരൺ എന്ന കഥാപാത്രമായി സൽമാൻ ഖാനും അർജുനായി ഷാരൂഖ് ഖാനും തകർത്തഭിനയിച്ച  ഫാൻ്റസി ആക്ഷൻ വിഭാഗത്തിൽപെട്ട ചിത്രം സംവിധാനം ചെയ്തത് രാകേഷ് റോഷനായിരുന്നു. മമതാ കുൽകർണിയും കജോളുമാണ് ചിത്രത്തിലെ നായികമാരായി അഭിനയിച്ചത്.
advertisement
2/5
രണ്ട് കാലഘട്ടങ്ങളിലെ കഥപറയുന്ന കരൺ അർജുനിൽ ഇരട്ട വേഷങ്ങളിലാണ് സൽമാൻ ഖാനും ഷാരൂഖ് ഖാനും എത്തിയത്. 90കളിലെ ബോളുഡിലെ സൂപ്പർ ഹിറ്റ് ചിത്രമായ കരൺ അർജുൻ റീറിലീസിന് ഒരുങ്ങുകയാണ് . നവംബർ 22നാണ് ചിത്രം വീണ്ടു തീയേറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ റീറിലീസ് വാർത്ത പുറത്തു വന്നതോടെ രസകരമായ ഒരു പ്രതികരണവുമായി എത്തിയിരിക്കുകയാണ് നായകൻമാരിൽ ഒരാളായ സൽമാൻ ഖാൻ.
advertisement
3/5
കരണിന്റെയും അർജുന്റെയും അമ്മയായി ചിത്രത്തിൽ അഭിനയിച്ച രാഖി ഗുൽസാറിന്റെ ഒരു ഡയലോഗ് പങ്കുവച്ചാണ് ചിത്രത്തിന്റെ രണ്ടാം വരവിനോട് സൽമാൻ ഖാൻ പ്രതികരിച്ചത്. 'രാഖി പറഞ്ഞതായിരുന്നി ശരി കരണും അർജുനും തിരിച്ചു വരുന്നു' എന്നായിരുന്നു സൽമാൻ ഖാൻ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചത്. ചിത്രത്തിന്റെ ട്രെയിലറും ഇതിനോടൊപ്പം താരം പങ്കുവച്ചിട്ടുണ്ട്.
advertisement
4/5
ഹൃത്വിക് റോഷനും സിനിമയുടെ ട്രെയിലർ പങ്കു വച്ചിട്ടുണ്ട്. ഹൃത്വിക് റോഷന്റെ അച്ഛനായ രാകേഷ് റോഷൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ക്യാമറയ്ക്കു പിന്നിൽ ഹൃത്വിക് റോഷൻ പ്രവർത്തിച്ചിട്ടുണ്ട്. കരണും അർജുനും ആദ്യമായി വെള്ളിത്തിരയിൽ ഒന്നിച്ചപ്പോൾ സിനിമയിൽ വലിയ മാറ്റങ്ങളാണുണ്ടായതെന്നാണ് ഹൃത്വിക് റോഷൻ സിനിമയുടെ ട്രെയിലർ പങ്കു വച്ചുകൊണ്ട് കുറിച്ചത്.
advertisement
5/5
പുനർജന്മത്തിന്റെ കഥപറയുന്ന ഒരു കൾട്ട് ക്ളാസിക്ക് ചിത്രമാണ് കരൺ അർജുൻ. സഹോദരങ്ങളായ കരണും അർജുനും തങ്ങളുടെ അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കൊല്ലപ്പെടുന്നു. മക്കളുടെ മരണ ശേഷവും അവർ പ്രതികാരം ചെയ്യാനായി തിരിച്ചെത്തുമെന്ന് അമ്മ ഉറച്ചു വിശ്വസിക്കുന്നു. കരണും അർജുനും പുനർജനിക്കുന്നതും സ്വന്തം ഗ്രാമത്തിൽ കാത്തിരിക്കുന്ന അമ്മയുടെ അടുത്തേയ്ക്ക് വരുന്നതുമായ സംഭവങ്ങളോടെയാണ് കഥ മുന്നോട്ട് പോകുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
30 വർഷങ്ങൾക്കു ശേഷം 'കരൺ അർജുൻ' റീ റിലീസ്; പ്രതികരണവുമായി സൽമാൻ ഖാൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories