നടൻ വിനായകനെ അറസ്റ്റ് ചെയ്തു; ഹൈദരാബാദ് വിമാനത്താവളത്തിൽ മദ്യപിച്ച് ബഹളം വെച്ചതിന്
- Published by:ASHLI
Last Updated:
വിനായകനെതിരെ കേസ് രജിസ്റ്റർ ചെയ്ത ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
advertisement
1/5

നടൻ വിനായകനെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് ഉദ്യോഗസ്ഥരുമായുള്ള വാക്കുതർക്കമാണ് നടനെതിരെ നടപടി സ്വീകരിക്കാൻ കാരണമായത്.
advertisement
2/5
മദ്യപിച്ച് ബഹളമുണ്ടാക്കൽ, പൊതുസ്ഥലത്ത് മോശമായി പെരുമാറൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. വിനായകനെതിരെ കേസ് രജിസ്റ്റർ ചെയ്ത ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. നടനെ കേരളത്തിലേക്ക് തിരിച്ചയച്ചതായും പോലീസ് വ്യക്തമാക്കി.
advertisement
3/5
കൊച്ചിയിൽ നിന്നും ഗോവയിലേക്കുള്ള യാത്രക്കിടയാണ് സംഭവം. കൊച്ചിയിൽ നിന്ന് ഹൈദരാബാദ് വഴിയാണ് ഗോവയിലേക്ക് പോകാൻ ഇരുന്നത്. ഗോവയിലേക്കുള്ള കണക്ടിംഗ് വിമാനം ഹൈദരാബാദിൽ നിന്നായിരുന്നു.
advertisement
4/5
ഡൊമസ്റ്റിക് ട്രാൻസ്ഫർ ഏരിയയിൽ നടൻ ബഹളം ഉണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. ഇതിന് പിന്നാലെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇടപെട്ട് വിനായകനെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി.
advertisement
5/5
അതേസമയം വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥർ തന്നെ മർദ്ദിച്ചതായി വിനായകൻ പറഞ്ഞു. തന്നെ കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ തെളിവുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/Photogallery/Film/
നടൻ വിനായകനെ അറസ്റ്റ് ചെയ്തു; ഹൈദരാബാദ് വിമാനത്താവളത്തിൽ മദ്യപിച്ച് ബഹളം വെച്ചതിന്