Vinayakan: നടൻ വിനായകനെ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തതായി പരാതി
- Published by:Rajesh V
- news18-malayalam
Last Updated:
വിനായകനെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചതായും വിവരമുണ്ട്. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തന്നെയുള്ള മുറിയിലേക്ക് മാറ്റി മര്‍ദിച്ചുവെന്ന് വിനായകൻ ആരോപിക്കുന്നു
advertisement
1/6

നടന്‍ വിനായകന് നേരെ വിമാനത്താവളത്തില്‍ കയ്യേറ്റം ഉണ്ടായെന്ന് പരാതി. ഹൈദരാബാദ് വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് കയ്യേറ്റം ചെയ്തത്. കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.
advertisement
2/6
വിനായകനെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചതായും വിവരമുണ്ട്. വിനായകൻ വിമാനത്താവളത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്നാണ് നടപടിയെന്നും സൂചനയുണ്ട്.
advertisement
3/6
കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് നടൻ വിനായകൻ ഗോവയിലേക്ക് പോയത്. എന്നാല്‍ ഗോവയില്‍ നിന്നുള്ള കണക്ടിങ് ഫ്ലൈറ്റ് ഹൈദരാബാദില്‍ നിന്നായതിനാല്‍ താരം അവിടെ ഇറങ്ങി. തുടര്‍ന്ന് ഹൈദരാബാദില്‍ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് കയ്യേറ്റത്തില്‍ കലാശിച്ചത് എന്നാണ് വിവരം.
advertisement
4/6
തുടര്‍ന്ന് വിനായകനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടഞ്ഞുവയ്ക്കുകയായിരുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തന്നെയുള്ള മുറിയിലേക്ക് മാറ്റി മര്‍ദിച്ചുവെന്ന് വിനായകൻ ആരോപിക്കുന്നു.
advertisement
5/6
പിന്നീട് വിനായകനെ ബന്ധപ്പെടാനായിട്ടില്ല. തടഞ്ഞുവെച്ചതിന്റെ കാരണം എന്തെന്നും വ്യക്തമായിട്ടില്ല. വിനായകൻ വിമാനത്താവളത്തിൽ വച്ച് മോശമായി പെരുമാറിയത് കൊണ്ടുള്ള നടപടിയെന്നാണ് സിഐഎസ്എഫ് നൽകുന്ന വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിൽ വിനായകനെതിരെ കേസ് എടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
advertisement
6/6
വിനായകൻ ഇതിന് മുൻപും സമാനമായ സംഭവത്തില്‍ ഉൾപ്പെട്ടിട്ടുണ്ട്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് വിനായകനെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ വർഷമാണ്. പിന്നീട് വിനായകനെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടത് വലിയ വിവാദമായിരുന്നു. രാഷ്ട്രീയ സ്വാധീനത്താലാണ് വിനായകനെതിരെ പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്താതിരുന്നതെന്നും ആക്ഷേപം ഉയർന്നിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
Vinayakan: നടൻ വിനായകനെ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തതായി പരാതി