TRENDING:

'മാറ്റം അനിവാര്യം'; ജയസൂര്യയ്‌ക്കൊപ്പം മൂകാംബിക സന്ദര്‍ശിച്ച് വിനായകൻ

Last Updated:
ജയസൂര്യയും വിനായകനും ഒന്നിക്കുന്ന രണ്ട് സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്
advertisement
1/5
'മാറ്റം അനിവാര്യം'; ജയസൂര്യയ്‌ക്കൊപ്പം മൂകാംബിക സന്ദര്‍ശിച്ച് വിനായകൻ
നടന്മാരായ വിനായകനും ജയസൂര്യയും മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. ജയസൂര്യയുടെ ഭാര്യയും ക്ഷേത്ര ദർശനത്തിനുണ്ടായിരുന്നു. വിനായകനും ജയസൂര്യയും മാതൃസന്നിധിയിൽ … എന്ന കുറിപ്പോടെ കെ.എൻ. സുബ്രഹ്മണ്യ അഡിഗയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
advertisement
2/5
ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. അമ്മ വിളിച്ചാലേ കൊല്ലൂരെത്താൻ കഴിയൂ എന്നൊരു മൊഴി അർത്ഥമത്തെങ്കിൽ നല്ലത് വരട്ടെയെന്നാണ് ഒരു ആരാധകൻ‌റെ പ്രതികരണം. ഒരു മാറ്റം അനിവാര്യം. അമ്മ അനുഗ്രഹിക്കട്ടെ, മൂകാംബിക ദേവീ ശരണം എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ.
advertisement
3/5
ജയസൂര്യയും വിനായകനും ഒന്നിക്കുന്ന രണ്ട് സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ആട് 3, പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന കോമഡി എന്റർടെയ്നർ എന്നിവയാണ് ഈ പ്രോജക്ടുകൾ.
advertisement
4/5
ഇതിൽ പ്രിൻസ് ജോയ് ചിത്രത്തിന്റെ ചിത്രീകരണമാകും ആദ്യം ആരംഭിക്കുക. മിഥുൻ മാനുവൽ തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന ജെയിംസ് സെബാസ്റ്റ്യന്റേതാണ്. അതേസമയം, ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ആട് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
advertisement
5/5
ആട് 3 വൺ ലാസ്റ്റ് റൈഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മിഥുൻ മാനുവൽ പ്രഖ്യാപിച്ചത്. ചിത്രത്തിനായുള്ള അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.
മലയാളം വാർത്തകൾ/Photogallery/Film/
'മാറ്റം അനിവാര്യം'; ജയസൂര്യയ്‌ക്കൊപ്പം മൂകാംബിക സന്ദര്‍ശിച്ച് വിനായകൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories