TRENDING:

Aditi Rao Hydari: സാരിയിൽ അതീവ സുന്ദരിയായി 'സൂഫിയും സുജാതയും' നായിക; അദിതി റാവുവിന്റെ വൈറൽ ചിത്രങ്ങൾ

Last Updated:
പച്ച നിറത്തിലുള്ള ഓര്‍ഗന്‍സ സാരിയാണ് താരം ധരിച്ചിരിക്കുന്നത്.
advertisement
1/11
Aditi Rao Hydari: സാരിയിൽ അതീവ സുന്ദരിയായി 'സൂഫിയും സുജാതയും' നായിക
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് അദിതി റാവു ഹൈദരി. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ അദിതിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. സാരിയില്‍ അതിമനോഹരിയായിരിക്കുകയാണ് അദിതി.
advertisement
2/11
പച്ച നിറത്തിലുള്ള ഓര്‍ഗന്‍സ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. 45,000 രൂപയാണ് സാരിയുടെ വില. സാരിയോടൊപ്പം കിടിലനൊരു ചോക്കറും താരം അണിഞ്ഞിട്ടുണ്ട്. ചിത്രങ്ങള്‍ അദിതി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
advertisement
3/11
പ്രശസ്ത ഇന്ത്യന്‍ നടിയും ഗായികയുമാണ് അദിതി റാവു ഹൈദരി. ഹിന്ദി, തമിഴ് എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. 2007ൽ തമിഴ് ചിത്രമായ സ്രിംഗാരം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയം തുടങ്ങിയത്. ചിത്രത്തില്‍ ഒരു ദേവദാസി ആയാണ് അഭിനയിച്ചത്.
advertisement
4/11
ഹൈദരിക്ക് പ്രശസ്തിനേടിക്കൊടുത്ത ചിത്രം 2011ലെ സുധീർ മിശ്രയുടെ റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി ആയിരുന്നു. ചിത്രത്തിലൂടെ സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് ലഭിച്ചു. 2018ൽ പത്മാവതി എന്ന സിനിമയിൽ അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്.
advertisement
5/11
രാജകീയ പാരമ്പര്യമുള്ളയാളാണ് താരം. രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകൾ കൂടിയാണ് താരം ( Image :Instagram @aditiraohydari)
advertisement
6/11
വർഷങ്ങൾക്കു മുൻപ് 'പ്രജാപതി' എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു അദിതിയുടെ മലയാളത്തിലെ അരങ്ങേറ്റം. താരത്തിന്റെ ഒരു കുട്ടിക്കാലചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. സൂഫിയും സുജാതയും വലിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തലേക്ക് അദിതി മടങ്ങിയെത്തിയ ചിത്രമായിരുന്നു. ( Image :Instagram @aditiraohydari)
advertisement
7/11
റോക് സ്റ്റാർ, മർഡർ 3, ബോസ്, വസീർ തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 2018ൽ 'പത്മാവതി' എന്ന സിനിമയിൽ അദിതി അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ റോളും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ( Image :Instagram @aditiraohydari)
advertisement
8/11
നടി അദിതി റാവു ( Image :Instagram @aditiraohydari)
advertisement
9/11
നടി അദിതി റാവു ( Image :Instagram @aditiraohydari)
advertisement
10/11
നടി അദിതി റാവു ( Image :Instagram @aditiraohydari)
advertisement
11/11
നടി അദിതി റാവു( Image :Instagram @aditiraohydari)
മലയാളം വാർത്തകൾ/Photogallery/Film/
Aditi Rao Hydari: സാരിയിൽ അതീവ സുന്ദരിയായി 'സൂഫിയും സുജാതയും' നായിക; അദിതി റാവുവിന്റെ വൈറൽ ചിത്രങ്ങൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories