TRENDING:

Happy Birthday Ananya | നടി അനന്യയ്ക്ക് ഇന്ന് പിറന്നാൾ; ഭ്രമത്തിലൂടെ വീണ്ടും മലയാളത്തിലേക്ക്

Last Updated:
ബാലതാരമായി എത്തിയ അനന്യ 2008ൽ പോസിറ്റീവ് എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്
advertisement
1/8
നടി അനന്യയ്ക്ക് ഇന്ന്  പിറന്നാൾ; ഭ്രമത്തിലൂടെ വീണ്ടും മലയാളത്തിലേക്ക്
മലയാളികളുടെ പ്രിയപ്പെട്ട നടി അനന്യയ്ക്ക് ഇന്ന് പിറന്നാൾ. 1987 മാർച്ച് 29നാണ് അനന്യ ജനിച്ചത്. ഇത്തവണ പിറന്നാൾ ആഘോഷിക്കുന്ന അനന്യയ്ക്ക് ഒപ്പം ഒരു പ്രത്യേകത കൂടിയുണ്ട്. നാളുകൾക്ക് ശേഷം ഭ്രമം എന്ന ചിത്രത്തിലൂടെ അനന്യ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.
advertisement
2/8
പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ ചന്ദ്രൻ ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ഭ്രമം.
advertisement
3/8
നാടൻ വേഷങ്ങളിലൂടെ സിനിമയിൽ എത്തി മലയാളികളുടെ മനം കവർന്ന നടിയാണ് അനന്യ. ബാലതാരമായെത്തി നായികയായി മാറിയ താരമാണ് അനന്യ. അഭിനയത്തിന് പുറമേ നൃത്ത പരിപാടികളിലും സജീവമായിരുന്നു അനന്യ.
advertisement
4/8
മലയാളത്തിനൊപ്പം തമിഴിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് അനന്യ. ആഞ്ജനേയനുമായുള്ള അനന്യയുടെ വിവാഹം വിവാദമായിരുന്നു. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന അനന്യ ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.
advertisement
5/8
ആയില്യ നായർ എന്നാണ് താരത്തിന്റെ ശരിക്കുള്ള പേര്. മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട നിർമാതാവ് ഗോപാലകൃഷ്ണൻ നായരുടെ മകളാണ് അനന്യ. പൈ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ 1995ലാണ് അനന്യ ബാലതാരമായി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം മലയാളി സിനിമയിലേക്ക് വീണ്ടും തിരികെ എത്തുകയാണ് താരം.
advertisement
6/8
ബാലതാരമായി എത്തിയ അനന്യ 2008ൽ പോസിറ്റീവ് എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. 2009ൽ നാടോടികൾ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. നാടോകളിലെ കഥാപാത്രത്തിന്റെ പേരായ അനന്യ എന്ന പേര് പിന്നീട് തന്റെ സിനിമാ ജീവിതത്തിലേക്കും അനന്യ സ്വീകരിക്കുകയായിരുന്നു.
advertisement
7/8
അഭിനയം മാത്രമല്ല പാട്ടിലും ഒരു കൈ നോക്കിയിട്ടുണ്ട് താരം. നിരവധി ടി വി ഷോകളിൽ ഹോസ്റ്റ് ആയും മത്സരാർത്ഥി ആയും എത്തിയിട്ടുണ്ട് താരം. ദൂരെ എന്ന ടെലിഫിലിമിലെ അഭിനയത്തിന് 2012ലെ മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്. 2011 ൽ എങ്കയും എപ്പോതും എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡും സ്വന്തമാക്കിയിരുന്നു.
advertisement
8/8
സീനിയേഴ്സ്, ഡോക്ട‌ർ ലവ് എന്ന സിനിമകളിലെ അഭിനയത്തിന് 2010ൽ മികച്ച സഹനടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാ‌‌ർഡ് ലഭിച്ചിരുന്നു. 2009ൽ നാടോടികളിലെ അഭിനയത്തിന് മികച്ച പുതുമുഖത്തിനുള്ള വിജയ് അവാർഡും ലഭിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
Happy Birthday Ananya | നടി അനന്യയ്ക്ക് ഇന്ന് പിറന്നാൾ; ഭ്രമത്തിലൂടെ വീണ്ടും മലയാളത്തിലേക്ക്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories