TRENDING:

'എന്നെ ട്രോളാൻ എനിക്ക് വേറാരുടേം സഹായം വേണ്ട'; തനിക്കെതിരായ ട്രോളുകള്‍ പങ്കുവെച്ച് ഹണി റോസ്

Last Updated:
ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിയതിന് പിന്നാലെയാണ് ട്രോളന്മാരുടെ കണ്ണില്‍ ഹണി റോസ് ഉടക്കുന്നത്
advertisement
1/9
'എന്നെ ട്രോളാൻ എനിക്ക് വേറാരുടേം സഹായം വേണ്ട'; തനിക്കെതിരായ ട്രോളുകള്‍ പങ്കുവെച്ച് ഹണി റോസ്
സമൂഹമാധ്യമങ്ങളില്‍ അടുത്തകാലത്തായി ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട അഭിനേത്രിയാണ് ഹണി റോസ്. നായികയായും പ്രതിനായികയായും സിനിമയിലും സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിനെതിരെ നിരവധി വിമര്‍ശനങ്ങളും അടുത്തിടെ ഉയര്‍ന്നിരുന്നു.
advertisement
2/9
സിനിമ അഭിനയത്തിനൊപ്പം കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള വേദികളില്‍ ഉദ്ഘാടകയുടെ റോളിലും ഹണി റോസ് തിളങ്ങി നിന്ന വര്‍ഷമായിരുന്നു 2022. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്ന ഹണി റോസിന്‍റെ ഉദ്ഘാടന ചിത്രങ്ങളെ ട്രോളാന്‍മാര്‍ കണക്കിന് കളിയാക്കി.
advertisement
3/9
താരത്തിന്‍റെ വസ്ത്രധാരണത്തെയും ശരീരത്തെയും വിമര്‍ശിച്ച് വ്യാപക സൈബര്‍ ആക്രമണമാണ് ഹണി റോസ് നേരിട്ടിരുന്നത്. ഇപ്പോഴിതാ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ട്രോളുകള്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം
advertisement
4/9
ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിയതിന് പിന്നാലെയാണ് ട്രോളന്മാരുടെ കണ്ണില്‍ ഹണി റോസ് ഉടക്കുന്നത്.
advertisement
5/9
തനിക്കെതിരായ വിമര്‍ശനങ്ങളെ പോസിറ്റീവ് മൈന്‍ഡോടെ പങ്കുവെച്ച ഹണി റോസിനെ അഭിനന്ദിക്കാനും ആരാധകര്‍ മറന്നില്ല. 'സ്വയം ട്രോളുന്നു, അതും ഒരു സന്തോഷമല്ലേ..', എന്നാലും ട്രോളുകൾ accept ചെയ്യാൻ കാണിച്ച ആ മനസ്സ് , എന്തേലും ട്രോൾ കാണുമ്പോഴേക്കും കുരുപൊട്ടി ഒലിക്കുന്ന സെലിബ്രേറ്റികൾക്കിടയിൽ താങ്കൾ ഒരു റിയൽ സ്റ്റാർ ആണ്, ഇതാണ് സ്പോർട്സ് മാൻ സ്പിരിറ്റ്.. എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്‍റുകള്‍
advertisement
6/9
മലയാളത്തില്‍ മോഹന്‍ലാല്‍ അടക്കമുള്ള മുന്‍നിര നായകന്‍മാര്‍ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച ഹണി റോസ് മറ്റ് ഭാഷകളിലേക്കും സജീവമാവുകയാണ്
advertisement
7/9
പുതുവർഷത്തിൽ ഹണി റോസ് തെലുങ്ക് സിനിമ പ്രവേശം നടത്തുന്നു എന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. നന്ദമുരി ബാലകൃഷ്ണ നായകനാവുന്ന ‘വീര സിംഹ റെഡ്‌ഡി’ എന്ന സിനിമയിലൂടെയാണ് ഹണി റോസിന്‍റെ തെലുങ്കിലേക്കുള്ള അരങ്ങേറ്റം
advertisement
8/9
ചിത്രത്തിന്റെ പോസ്റ്റർ ഹണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തു. തകർപ്പൻ പാട്ടുകളിലൂടെ ഈ ചിത്രം സിനിമാ ലോകത്തെ സംസാരവിഷയമായി മാറിയിരിക്കുകയാണ്.
advertisement
9/9
വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമാരംഗത്ത് എത്തുന്നത്
മലയാളം വാർത്തകൾ/Photogallery/Film/
'എന്നെ ട്രോളാൻ എനിക്ക് വേറാരുടേം സഹായം വേണ്ട'; തനിക്കെതിരായ ട്രോളുകള്‍ പങ്കുവെച്ച് ഹണി റോസ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories