നടിയും മോഡലുമായ നൂർ മാളബിക ദാസിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
- Published by:Rajesh V
- news18-malayalam
Last Updated:
ഫ്ലാറ്റിൽ നിന്നും ദുർഗന്ധം ഉയർന്നതോടെ സംശയം തോന്നിയ തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാര്‍ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്
advertisement
1/6

മുംബൈ: നടിയും മോഡലുമായ നൂർ മാളബിക ദാസിനെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ ലോഖണ്ഡവാലയിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
advertisement
2/6
ഫ്ലാറ്റിൽ നിന്നും ദുർഗന്ധം ഉയർന്നതോടെ സംശയം തോന്നിയ തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാര്‍ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.
advertisement
3/6
സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സിനിമയിലും മോഡലിംഗ് രംഗത്തും വരുന്നതിനും മുൻപേ എയർ ഹോസ്റ്റസായിരുന്നു.
advertisement
4/6
37കാരിയായ നൂർ മാളബിക ദാസ് അസം സ്വദേശിനിയാണ്. ഹിന്ദി വെബ് സീരീസ് രംഗത്ത് തന്റേതായ ഇടംനേടാൻ മാളബികക്ക് കഴിഞ്ഞിട്ടുണ്ട്. സിസ്കിയാൻ, വോക്ക്മാൻ ഉപായ, ചരംസുഖ് തുടങ്ങിയ വെബ് സീരിസുകളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു
advertisement
5/6
ദ ട്രയലിൽ നടി കാജോളിനൊപ്പം അഭിനയിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
advertisement
6/6
വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിനിമാ പ്രവർത്തകർക്കിടയില്‍ ആത്മഹത്യകളുടെ എണ്ണം വർധിക്കുന്നതിന്റെ കാരണം കണ്ടെത്തണമെന്നും ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡയോടും ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോടും ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/Photogallery/Film/
നടിയും മോഡലുമായ നൂർ മാളബിക ദാസിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി