Rashmika Mandanna | പുറം വേദന വരും 'സാമി സാമി'പാട്ടിന് ഇനി നൃത്തം ചെയ്യില്ലെന്ന് നടി രശ്മിക മന്ദാന
- Published by:Arun krishna
- news18-malayalam
Last Updated:
ട്വിറ്ററിലൂടെ ആസ്ക് മീ എനിതിങ് എന്ന സെഷനില്‍ ആരാധകരുമായി സംവദിക്കുന്ന രശ്മിക ചോദ്യോത്തരവേളയില്‍ ഒരാളുടെ ചോദ്യത്തിനുത്തരമായാണ് തന്റെ തീരുമാനത്തേക്കുറിച്ച് പറഞ്ഞത്.
advertisement
1/8

ഇന്ത്യയൊട്ടാകെ ഗംഭീര വിജയം നേടിയ ചിത്രമായിരുന്നു അല്ലു അര്‍ജുന്‍റെ പുഷ്പ. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അല്ലു അര്‍ജുനൊപ്പം രശ്മിക മന്ദാനയും ഫഹദ് ഫാസിലുമാണ് പ്രധാന വേഷത്തിലെത്തിയത്. ഒന്നാം ഭാഗം നേടിയ വിജയത്തിന് ശേഷം പുഷ്പ രാജിന്‍റെ രണ്ടാം വരവിനായുള്ള പ്രവൃത്തികള്‍ ഹൈദരാബാദില്‍ തകൃതിയായി നടക്കുകയാണ്.
advertisement
2/8
ഇതിന് ഇടയില്‍ നായിക രശ്മിക മന്ദാന പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമയിലെ സൂപ്പര്‍ ഹിറ്റായി മാറിയ 'സാമി സാമി' എന്ന ഗാനം ഇന്ത്യയൊട്ടാകെ ജനപ്രീതി നേടിയിരുന്നു. ഒരു പക്കാ ഫോക്ക് ടച്ചില്‍ ഒരുക്കിയ ഗാനത്തിന് രശ്മിക അവതരിപ്പിച്ച നൃത്ത ചുവടുകളും ഏറെ ആകര്‍ഷകമായിരുന്നു.
advertisement
3/8
തെലുങ്കിന് പുറമെ മലയാളം, തമിഴ്,കന്നട , ഹിന്ദി ഭാഷകളിലും സാമി സാമി ഹിറ്റായി മാറി. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ തരംഗമായി മാറിയ രശ്മികയുടെ നൃത്തചുവടുകള്‍ ലോകമെമ്പാടും വൈറലായി. ഈ ഗാനത്തിലൂടെ ഏറെ ശ്രദ്ധനേടിയ രശ്മിക ഇനി ഈ പാട്ടിന് ചുവടുകള്‍ വെക്കില്ലെന്ന് പറഞ്ഞതാണ് ആരാധകരെ ഞെട്ടിച്ചത്.
advertisement
4/8
ട്വിറ്ററിലൂടെ ആസ്ക് മീ എനിതിങ് എന്ന സെഷനില്‍ ആരാധകരുമായി സംവദിക്കുന്ന രശ്മിക ചോദ്യോത്തരവേളയില്‍ ഒരാളുടെ ചോദ്യത്തിനുത്തരമായാണ് തന്റെ തീരുമാനത്തേക്കുറിച്ച് പറഞ്ഞത്. തനിക്ക് രശ്മികയ്‌ക്കൊപ്പം സാമി സാമി എന്ന ഗാനത്തിന് നൃത്തം ചെയ്യണമെന്നായിരുന്നു ആരാധകന്റെ ആവശ്യം.
advertisement
5/8
എന്നാല്‍ 'ഇതിനോടകം തന്നെ ഒരുപാട് തവണ സാമി സാമി സ്റ്റെപ്പ് കളിച്ചു. ഇനിയും ആ ചുവട് വെച്ചാൽ ഭാവിയിൽ പുറംവേദന വരുമെന്നാണ് തോന്നുന്നത്. നേരിട്ട് കാണുമ്പോൾ മറ്റെന്തെങ്കിലും ചെയ്യാം' എന്നായിരുന്നു താരത്തിന്‍റെ മറുപടി.
advertisement
6/8
പുഷ്പയുടെ റിലീസിന് മുന്‍പും ശേഷവും താരം പങ്കെടുത്ത വേദികളിലെല്ലാം തന്നെ പുഷ്പയിലെ സാമി സാമി ഗാനത്തിന് രശ്മിക ചുവടുവെച്ചിരുന്നു.
advertisement
7/8
യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ഗാനത്തിന്‍റെ തെലുങ്ക് പതിപ്പിന് 111 മില്ല്യണ്‍ വ്യൂസ് ആണ് ഉള്ളത്. ദേവിശ്രീ പ്രസാദ് സംഗീതം നല്‍കിയ ഗാനം അതാത് ഭാഷകളിലെ മികച്ച ഗായികമാര്‍ തന്നെയാണ് പാടിയിരിക്കുന്നത്.
advertisement
8/8
തെലുങ്കില്‍ മൗനിക യാദവും മലയാളത്തില്‍ സിത്താര കൃഷ്ണകുമാറമാണ് ഗാനം ആലപിച്ചത്.
മലയാളം വാർത്തകൾ/Photogallery/Film/
Rashmika Mandanna | പുറം വേദന വരും 'സാമി സാമി'പാട്ടിന് ഇനി നൃത്തം ചെയ്യില്ലെന്ന് നടി രശ്മിക മന്ദാന