TRENDING:

'ആദിപുരുഷ് പരാജയമല്ല'; ആദ്യ 10 ദിവസത്തെ കളക്ഷന്‍ റിപ്പോർട്ടുമായി നിർമ്മാതാക്കൾ

Last Updated:
10 ദിവസം കൊണ്ട് ആഗോള തലത്തില്‍ നേടിയ കളക്ഷന്‍ എത്രയെന്ന കണക്കാണ് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
advertisement
1/5
'ആദിപുരുഷ് പരാജയമല്ല'; ആദ്യ 10 ദിവസത്തെ കളക്ഷന്‍ റിപ്പോർട്ടുമായി നിർമ്മാതാക്കൾ
ജൂണ്‍ 16ന് റിലീസ് ചെയ്ത പ്രഭാസ് (Prabhas), കൃതി സനോൺ, സെയ്ഫ് അലി ഖാൻ (Saif Ali Khan) എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ആദിപുരുഷ് (Adipurush) പ്രേക്ഷകരെക്കാളും വാർത്തകളെക്കാളും ട്രോളുകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. ഇപ്പോഴിതാ 'ആദിപുരുഷ്' ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്. 10 ദിവസത്തെ കണക്കാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്.
advertisement
2/5
10 ദിവസം കൊണ്ട് ആഗോള തലത്തില്‍ നേടിയ കളക്ഷന്‍ എത്രയെന്ന കണക്കാണ് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 10നാള്‍ കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍നിന്ന് 450 കോടി ഗ്രോസ് ചിത്രം സ്വന്തമാക്കി. 500 കോടി ബജറ്റിലാണ് ആണ് സിനിമ നിര്‍മ്മിച്ചത്.
advertisement
3/5
എന്നാൽ, ഏഴ് ദിവസം കൊണ്ട് ചിത്രം 5.5 കോടിയിലേക്ക് കൂപ്പുകുത്തിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെ ബോക്‌സ് ഓഫീസ് പ്രകടനത്തിലെ ഇടിവിന് മറുപടിയായി, പ്രഭാസ് നായകനായ ചിത്രത്തിന്റെ നിർമ്മാതാക്കൾ വ്യാഴം, വെള്ളി ദിവസങ്ങളിലെ ഷോകളുടെ ടിക്കറ്റ് നിരക്ക് 150 രൂപയായി കുറച്ചു. അതിനു ശേഷം വീണ്ടും അടുത്ത വിലക്കുറവുമായി നിർമാതാക്കൾ എത്തിയിരുന്നു.
advertisement
4/5
112 രൂപയാണ് പുതിയ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഹൈന്ദവ ഇതിഹാസമായ രാമായണത്തെയും അതിലെ കഥാപാത്രങ്ങളെയും വളച്ചൊടിച്ചെന്നാരോപിച്ച് ചിത്രം ഏറെ വിമർശനം നേടിയിരുന്നു
advertisement
5/5
ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ്, ഹിന്ദു പുരാണ ഇതിഹാസമായ രാമായണത്തിന്റെ രൂപാന്തരമാണ്. കൃതി സ്നോണിന്റെ കൂടി ചിത്രമായ ആദിപുരുഷിനെതിരെ പ്രതികരണവുമായി കൃതിയുടെ അമ്മ ഗീത സനോൻ രംഗത്തെത്തിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
'ആദിപുരുഷ് പരാജയമല്ല'; ആദ്യ 10 ദിവസത്തെ കളക്ഷന്‍ റിപ്പോർട്ടുമായി നിർമ്മാതാക്കൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories