ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് പ്രഭാസിന്റെ ആദിപുരുഷ്; രണ്ട് ദിവസത്തിനുള്ളില്‍ 200 കോടി ക്ലബില്‍
- Published by:Sarika KP
- news18-malayalam
Last Updated:
സിനിമയുടെ നിർമാതാക്കളായ യുവി ക്രിയേഷൻസ് ആണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
advertisement
1/5

അഞ്ഞൂറ് കോടിയോളം മുതല്‍ മുടക്കില്‍ വന്‍ പ്രോമോഷനടക്കം നടത്തി ഈ അടുത്ത ദിവസം തിയേറ്ററുകളിലെത്തിയ ആദിപുരുഷിന്‍റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ടിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് സിനിമപ്രേമികള്‍ക്കിടയില്‍ നടക്കുന്നത്.പ്രഭാസ്, കൃതി സനോണ്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഓം റാവത്താണ് സംവിധാനം ചെയ്തത്. ഇപ്പോഴിതാ എല്ലാതരത്തിലുമുളള വിമർശനങ്ങളെ മറികടന്ന് ചിത്രം രണ്ടു ദിവസത്തിനുള്ളില്‍ 200 കോടി ക്ലബില്‍ കടന്നിരിക്കുകയാണ്.
advertisement
2/5
ഇതുവരെയായി 240 കോടിയാണ് പ്രഭാസ് ചിത്രം കളക്റ്റ് ചെയ്‍തിരിക്കുന്നത്. പൊതുവേ മികച്ച അഭിപ്രായം ലഭിക്കുന്നില്ലെങ്കിലും ചിത്രം തിയറ്ററുകളില്‍ തുടക്കത്തില്‍ നേട്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.
advertisement
3/5
ഇതിനിടയിൽ പൊതുജനാഭിപ്രായത്തെ മാനിച്ച് ഡയലോഗുകളിൽ മാറ്റം വരുത്താൻ ഒരുങ്ങി ആദിപുരുഷ് ടീം. ലോകമെമ്പാടും മികച്ച പ്രതികരണം നേടുകയും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്തുവെങ്കിലും ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ച ചിത്രം കൂടിയാണ് ആദിപുരുഷ്.
advertisement
4/5
പല ഡയലോഗുകളും ഉചിതമല്ല എന്ന അഭിപ്പായമാണ് പൊതുവെ ഉയർന്നു വന്നത്. ഇതോടെ സിനിമയുടെ സംഭാഷണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ടീം തീരുമാനിക്കുകയായിരുന്നു.
advertisement
5/5
രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രത്തില്‍ ബാഹുബലി താരം പ്രഭാസ് ആണ് നായകനെന്നതും ചിത്രത്തിന്‍റെ വിപണിമൂല്യം വര്‍ധിപ്പിച്ച ഘടകമായിരുന്നു. ഇപ്പോൾ ചിത്രം റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
മലയാളം വാർത്തകൾ/Photogallery/Film/
ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് പ്രഭാസിന്റെ ആദിപുരുഷ്; രണ്ട് ദിവസത്തിനുള്ളില്‍ 200 കോടി ക്ലബില്‍