TRENDING:

വലിയ തെറ്റ് ചെയ്തു ! ആദിപുരുഷില്‍ നിന്ന് പാഠം പഠിച്ചെന്ന് തിരക്കഥാകൃത്ത് മനോജ് ശുക്ല

Last Updated:
സിനിമ എഴുതിയത് തെറ്റായിപ്പോയെന്നും എന്നാൽ ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താൻ താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 
advertisement
1/10
വലിയ തെറ്റ് ചെയ്തു ! ആദിപുരുഷില്‍ നിന്ന് പാഠം പഠിച്ചെന്ന് തിരക്കഥാകൃത്ത് മനോജ് ശുക്ല
പ്രഖ്യാപനം മുതല്‍ ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ആദിപുരുഷ്. ഇതിഹാസകൃതിയായ രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം പക്ഷെ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു.
advertisement
2/10
സിനിമയുടെ ടീസര്‍ പുറത്തുവന്നത് മുതലെ ആദിപുരുഷിനെതിരെ വ്യാപകമായ വിമര്‍ശനം ഹൈന്ദവ സംഘടനകളില്‍ നിന്നടക്കം ഉയര്‍ന്നു. നിലവാരമില്ലാത്ത വിഎഫ്കസും കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളും സംഭാഷണങ്ങളും വരെ വിമര്‍ശിക്കപ്പെട്ടു.
advertisement
3/10
 ശ്രീരാമനായി പ്രഭാസ് എത്തിയ ചിത്രത്തില്‍ സെയ്ഫ് അലിഖാനാണ് രാവണനായി വേഷമിട്ടിരിക്കുന്നത്. കൃതി സനോണ്‍ ആണ് സീതയെ അവതരിപ്പിച്ചത്, സണ്ണി സിംഗ്, ദേവ്ദത്ത് നാഗേ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
advertisement
4/10
ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. 700 കോടിയോളമായിരുന്നു ചിത്രത്തിന്റെ മുതല്‍ മുടക്ക്. 450 കോടി മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടാനായത്. 
advertisement
5/10
ടീസറും ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ ഉണ്ടായ ട്രോള്‍ മഴ റിലീസ് ശേഷവും തുടര്‍ന്നു. ആദ്യ ദിനം മുതലുണ്ടായ നെഗറ്റീവ് റിവ്യു സിനിമയുടെ മൊത്തത്തിലുള്ള പ്രകടനത്തെ കാര്യമായി ബാധിച്ചു. 
advertisement
6/10
ഇപ്പോഴിതാ സിനിമയുടെ പരാജയത്തില്‍ നിന്ന് പാഠം പഠിച്ചെന്ന അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ആദിപുരുഷിന്‍റെ തിരക്കഥാകൃത്തായ മനോജ് ശുക്ല. ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് മനോജ് ശുക്ലയുടെ ഏറ്റുപറച്ചില്‍.
advertisement
7/10
സിനിമയുടെ റിലീസിന് ശേഷം തനിക്ക് വധഭീഷണി നേരിടാൻ തുടങ്ങിയപ്പോൾ തന്റെ സുരക്ഷയെക്കുറിച്ച് കുടുംബം ആശങ്കാകുലരായെന്ന് മനോജ് പറഞ്ഞു.
advertisement
8/10
സിനിമ എഴുതിയത് തെറ്റായിപ്പോയെന്നും എന്നാൽ ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താൻ താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 
advertisement
9/10
"ഒരു തെറ്റ് സംഭവിച്ചു, ഒരു വലിയ തെറ്റ് സംഭവിച്ചു ... ഈ അപകടത്തിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു, അതൊരു മികച്ച പഠന പ്രക്രിയയായിരുന്നു. ഇനി മുതൽ ഞാൻ വളരെ ശ്രദ്ധാലുവായിരിക്കും,” അദ്ദേഹം പറഞ്ഞു.
advertisement
10/10
സിനിമയുടെ റിലീസിന്  ആളുകള്‍ വളരെ ദേഷ്യത്തോടെ നില്‍ക്കുമ്പോള്‍ ഞാന്‍ വിശദീകരണം നല്‍കാന്‍ ശ്രമിക്കരുതായിരുന്നു. അവരുടെ വികാരത്തെ മാനിക്കണമായിരുന്നു.ഇന്നെനിക്ക് സംഭവിച്ച തെറ്റ് മനസ്സിലാകുന്നു- മനോജ് ശുക്ല കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/Photogallery/Film/
വലിയ തെറ്റ് ചെയ്തു ! ആദിപുരുഷില്‍ നിന്ന് പാഠം പഠിച്ചെന്ന് തിരക്കഥാകൃത്ത് മനോജ് ശുക്ല
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories