Alia Bhatt : ലോകം കാണാത്ത റാഹയുടെ ചിത്രം പങ്കുവച്ച് ആലിയ ഭട്ട്
- Published by:Sneha Reghu
- news18-malayalam
Last Updated:
ഓരോ ദിവസവും പിറന്നാൾ കേക്കിന്റെ മധുരം പകരുന്ന റാഹയ്ക്ക് പിറന്നാൾ ആശംസകൾ എന്നാണ് ആലിയ കുറിച്ചത്
advertisement
1/5

നിരവധി ആരാധകരുള്ള ബോളിവുഡ് താരദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. താരങ്ങളെ പോലെ തന്നെ മകൾ റാഹയ്ക്കും ആരാധകരുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു റാഹയുടെ രണ്ടാം പിറന്നാൾ. റാഹയ്ക്ക് പിറന്നാൾ ആശംസകളുമായി നിരവധി പേർ എത്തിയിരുന്നു.
advertisement
2/5
റാഹയുടെ പിറന്നാളിന് ആലിയ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇതുവരെ ലോകം കാണാത്ത റാഹയുടെ ചിത്രങ്ങളാണ് ആലിയ പങ്കുവച്ചിരിക്കുന്നത്. റാഹയും ആലിയയും രൺബീറുമാണ് ചിത്രങ്ങളിലുള്ളത്. ചിത്രത്തിൽ റാഹയെ നെഞ്ചോടു ചേർത്തുവച്ചിരിക്കുകയാണ് ആലിയ.
advertisement
3/5
ഇതിനോടൊപ്പം റാഹയെ കുറിച്ചു പറയുന്ന ഒരു കുറിപ്പും ആലിയ പങ്കുവച്ചിരുന്നു. രണ്ട് വർഷം തികഞ്ഞു, ആഴ്ചകൾ മാത്രം പ്രായമുള്ള റാഹയെ ലാളിക്കാൻ വീണ്ടും കൊതിയാകുകയാണ്. മാതാപിതാക്കൾക്ക് അവരുടെ കുഞ്ഞുങ്ങൾ എപ്പോഴും കുട്ടിയായിരിക്കുന്നതാണ് നല്ലത്. ഓരോ ദിവസവും പിറന്നാൾ കേക്കിന്റെ മധുരം പകരുന്ന റാഹയ്ക്ക് പിറന്നാൾ ആശംസകൾ എന്നാണ് ആലിയ കുറിച്ചത്.
advertisement
4/5
ആലിയയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. റാഹയ്ക്ക് നിരവധി സെലിബ്രിറ്റികൾ പിറന്നാൾ ആശംസകൾ നേർന്നിരുന്നു.
advertisement
5/5
റാഹയുടെ മുത്തശ്ശിമാരായ നീതു കപൂർ, സോണി റസ്ദാൻ, ആലിയയുടെ സഹോദരി ഷാഹിൻ, രൺബീറിന്റെ സഹോദരി റിദ്ധിമ കപൂർ സാഹ്‌നി എന്നിവർ കുഞ്ഞു റാഹയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ജന്മദിനാശംസകൾ പങ്കിട്ടുണ്ട്.