Pushpa| കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല; അല്ലു അർജുനും രശ്മികയും ഒന്നിച്ചുള്ള 'വിവാദ സീൻ' പുഷ്പയിൽ നിന്ന് നീക്കം ചെയ്തു
- Published by:Naseeba TC
- news18-malayalam
Last Updated:
അല്ലു അർജുനും രശ്മികയും ഒന്നിച്ച് അഭിനയിച്ച സീനിലെ രംഗമായിരുന്നു തെലുങ്ക് പ്രേക്ഷകരിൽ ചിലർക്ക് ഇഷ്ടപ്പെടാതിരുന്നത്.
advertisement
1/7

അല്ലു അർജുൻ (Allu Arjun ), രശ്മിക മന്ദാന (Rashmika Mandanna), ഫഹദ് ഫാസിൽ (Fahadh) എന്നിവർ പ്രധാന വേഷത്തിലെത്തിയ പുഷ്പ (Pushpa) തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് സാമന്ത (samantha item song)അവതരിപ്പിച്ച ഐറ്റം ഡാൻസിലെ വരികളാണ് വിവാദമായതെങ്കിൽ ഒരു സീൻ ആയിരുന്നു വിവാദമായത്.
advertisement
2/7
അല്ലു അർജുനും രശ്മികയും ഒന്നിച്ച് അഭിനയിച്ച സീനിലെ രംഗമായിരുന്നു തെലുങ്ക് പ്രേക്ഷകരിൽ ചിലർക്ക് ഇഷ്ടപ്പെടാതിരുന്നത്. പ്രേക്ഷകരുടെ എതിർപ്പ് മാനിച്ച് ഈ രംഗം ചിത്രത്തിൽ നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
advertisement
3/7
അല്ലു അർജുൻ അവതരിപ്പിച്ച പുഷ്പ രാജും രശ്മികയുടെ ശ്രീവല്ലിയും ചേർന്നുള്ള ഇന്റിമേറ്റ് സീനാണ് കുടുംബ പ്രേക്ഷകരുടെ നെറ്റിചുളിപ്പിച്ചത്. ശ്രീവല്ലിയുടെ കഥാപാത്രത്തിന്റെ ദേഹത്ത് പുഷ്പ രാജ് തൊടുന്നതാണ് വിവാദ സീൻ. സിനിമ കണ്ടവർക്ക് ഈ ചിത്രം മനസ്സിലായിക്കാണും.
advertisement
4/7
പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് ഈ രംഗം നീക്കം ചെയ്തതായി ബോളിവുഡ് ലൈഫ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
advertisement
5/7
അതേസമയം, റീലാസായി ദിവസങ്ങൾക്കുള്ള നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രം 200 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ്. ആദ്യ ആഴ്ച്ചയിൽ തന്നെ ബുക്ക് മൈ ഷോ വഴി 2.6 മില്യൺ ടിക്കറ്റുകളാണ് വിറ്റഴിച്ചത്. അല്ലു അർജുന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ അഡ്വാൻസ് ബുക്കിങ്ങും പുഷ്പയ്ക്കാണ്.
advertisement
6/7
ആദ്യ ദിനം 71 കോടിയായിരുന്നു പുഷ്പയുടെ കളക്ഷൻ. മഹാരാഷ്ട്രയിൽ, സിംഗിൾ സ്‌ക്രീനുകൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും, ചിത്രം ആദ്യ ദിവസം 3 കോടി നേടുകയും ചെയ്തു. മുംബൈയിൽ നിന്ന് മാത്രം ചിത്രം 1.50 കോടി നേടി.
advertisement
7/7
പുഷ്പ'യുടെ ഹിന്ദി പതിപ്പ് 2.8 കോടി രൂപ കളക്ഷൻ നേടിയ 'കെജിഎഫിന്റെ' ആദ്യ ദിവസത്തെ കളക്ഷനെ മറികടന്നു. കോവിഡ് പാൻഡെമിക്കിന് മുൻപുള്ള റെക്കോർഡ് ആണ് പുഷ്പ ഭേദിച്ചത്.
മലയാളം വാർത്തകൾ/Photogallery/Film/
Pushpa| കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല; അല്ലു അർജുനും രശ്മികയും ഒന്നിച്ചുള്ള 'വിവാദ സീൻ' പുഷ്പയിൽ നിന്ന് നീക്കം ചെയ്തു