Amala Paul | അന്ന് കുഞ്ഞ്, വിവാഹം, കുടുംബം; ഇന്ന് അമല പോളിനെ തേടി പുത്തൻ സന്തോഷം, കൂടെ ഭർത്താവ് ജഗത് ദേശായിയും
- Published by:meera_57
- news18-malayalam
Last Updated:
എന്തായാലും മകന് ഒരു വയസു തികയും മുൻപേ വീട്ടിലേക്ക് ഒരതിഥി കൂടി എത്തിയതിന്റെ പുത്തൻ സന്തോഷത്തിലാകും അമല പോളും ഭർത്താവും
advertisement
1/6

അടുത്തടുത്ത മൂന്നു വർഷങ്ങൾ നടി അമല പോളിന് (Amala Paul) ജീവിതം മാറിമറിഞ്ഞ കാലമായിരുന്നു. 2023ൽ ഭർത്താവ് ജഗത് ദേശായിയെ (Jagat Desai) കണ്ടുമുട്ടുകയും വിവാഹം ചെയ്യുകയുമുണ്ടായി. ഇതേവേളയിൽ തന്നെ മകൻ ഇലൈ അമലയുടെ ഉള്ളിൽ വളരാൻ ആരംഭിച്ചിരുന്നു. പോയ വർഷം മകൻ പിറന്നു. ഇതിനിടയിൽ അമലയുടെ രണ്ടു ചിത്രങ്ങൾ റിലീസ് ചെയ്തു. രണ്ടും മലയാള സിനിമയിലെ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. നിറവയറുമായി സിനിമാ പ്രൊമോഷന് പങ്കെടുത്ത അമല പോളിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറി. എല്ലാത്തിനും നിഴൽപോലെ കൂടെ നിൽക്കാൻ ഭർത്താവ് ജഗത് ദേശായിയുമുണ്ട്
advertisement
2/6
അമല പോളിന്റെ ഭർത്താവാവുക വഴി കേരളത്തിന്റെ മരുമകനായി മാറിയ ജഗത് ദേശായി എന്ന സൂറത്ത് സ്വദേശി ഇപ്പോൾ കേരളത്തിന്റെ സംസ്ക്കാരവും ഭക്ഷണവും എല്ലാം പരിചയിച്ചു കഴിഞ്ഞു. ഭർത്താവിന് ഇടിയപ്പം വളരെ ഇഷ്‌ടമാണെന്നു പേളി മാണിയുമായുള്ള അഭിമുഖത്തിൽ അമല പോൾ പറഞ്ഞിരുന്നു. ഇടിയപ്പം എന്ന പേര് വ്യക്തമായി പറയാൻ അറിയില്ല എങ്കിലും, ഈ ഭക്ഷണത്തിന്റെ കടുത്ത ആരാധകനാണ് ജഗത്. പോയ രണ്ടുവർഷങ്ങളും എന്നപോലെ ഇക്കൊല്ലവും അമലക്ക് ഒരു മികച്ച തുടക്കം നൽകുകയായി (തുടർന്ന് വായിക്കുക)
advertisement
3/6
ഇനി കുഞ്ഞ് മകൻ ഇലൈയെ കൂടെയിരുത്തി അമലയ്ക്കും ജഗത്തിനും ഉലകം ചുറ്റാൻ ഒരു പുതിയ സാരഥിയെത്തി. പുത്തൻ കാർ സ്വന്തമാക്കിയ വിവരം കഴിഞ്ഞ ദിവസം അമല പോൾ പോസ്റ്റ് ചെയ്തിരുന്നു. അമലയുടെ കാർ പ്രേമം അവരുടെ കോളേജ് കാലം മുതലേ ആരംഭിച്ചതാണ്. ആദ്യ സമ്പാദ്യം ചേർത്തുവച്ച് ഒരു കാർ വാങ്ങി കോളേജിൽ ചെത്തിയ അമല, ഇന്നും ആ ട്രെൻഡ് വിടുന്നില്ല. ഭർത്താവിന്റെ സമ്മാനമാണ് ഈ കാർ എന്നാണ് അവരുടെ പേജിൽ നിന്നും ലഭ്യമായ വിവരം
advertisement
4/6
എന്തായാലും മകന് ഒരു വയസു തികയും മുൻപേ വീട്ടിലേക്ക് ഒരതിഥി കൂടി എത്തിയതിന്റെ പുത്തൻ സന്തോഷത്തിലാകും അമല പോളും ഭർത്താവും. വാഹനത്തിന്റെ കൂടുതൽ വിവരം രണ്ടുപേരും എവിടെയും പ്രസിദ്ധീകരിച്ചിട്ടില്ല. നമ്പർ പ്ളേറ്റോടു കൂടിയാണ് അമല പോൾ ഈ കാർ ഏറ്റുവാങ്ങിയത്. ഇനി മുൻപാരെങ്കിലും ആ കാർ സ്വന്തമാക്കിയിരുന്നതാണോ എന്നതും വ്യക്തമല്ല. എന്തായാലും അമലയും ഭർത്താവും മകനും ഇനി ഈ കാറിൽ ഒന്ന് ചുറ്റിയടിക്കാൻ തീരുമാനിച്ചുറപ്പിച്ച മട്ടിലാണ്
advertisement
5/6
പുതുതായി വന്നത് കാറാണോ കളിപ്പാട്ടമാണോ എന്ന് തിരിച്ചറിയാത്ത ആളാണ് അമലയുടെ കയ്യിലിരിക്കുന്ന മകൻ ഇലൈ. കുഞ്ഞിനെ കാറിന്റെ ബോണറ്റിനു മുകളിൽ ഇരുത്തി അമലയും ജഗത്തും കൂടി പോസ് ചെയ്യുന്നതും കാണാം. പുത്തൻ കാറിനു പോൾ കുടുംബത്തിലേക്ക് സ്വാഗതം അരുളുകയാണ് അമലയുടെ സഹോദരൻ അഭിജിത് പോൾ. അമല പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം വീഡിയോയിലാണ് സഹോദരന്റെ കമന്റ്. നടി ലിസി ലക്ഷ്മിയും അമല പോളിന്റെ പോസ്റ്റിനു ലൈക്ക് നൽകിയിട്ടുണ്ട്
advertisement
6/6
മറ്റൊരു ഇൻസ്റ്റഗ്രാം ദൃശ്യത്തിൽ അമല പോളിന്റെ വീട്ടിലെ പോർച്ചിൽ നിരന്നു കിടക്കുന്ന കാറുകളെ കാണാം. ഇത്തരത്തിൽ മൂന്ന് ആഡംബര കാറുകളാണ് ഈ ചിത്രത്തിൽ. മകൻ പിറന്ന ശേഷം അമല കൊച്ചിയിലെ ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. കൊച്ചുമകനെ കണ്ണിൽ എണ്ണയൊഴിച്ചു നോക്കാൻ അമലയുടെയും ജഗത്തിന്റെയും കുടുംബങ്ങളും ഇവരുടെ ഒപ്പമുണ്ടായിരുന്നു. പ്രസവശേഷം പോലും സിനിമ പ്രൊമോഷന് പങ്കെടുത്തു കൊണ്ട് അമല പോൾ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
Amala Paul | അന്ന് കുഞ്ഞ്, വിവാഹം, കുടുംബം; ഇന്ന് അമല പോളിനെ തേടി പുത്തൻ സന്തോഷം, കൂടെ ഭർത്താവ് ജഗത് ദേശായിയും