TRENDING:

അമല പോളിന്റെ മൂത്തകുഞ്ഞിന് രണ്ട് മാസം; രണ്ടാമത്തെയാൾക്ക് വേണ്ടി റെഡിയാവൂ എന്ന് പറഞ്ഞാൽ... അമലയുടെ മറുപടി

Last Updated:
ജൂൺ മാസത്തിൽ പിറന്ന അമല പോളിന്റെ മകൻ ഇലൈക്ക് രണ്ട് മാസം തികഞ്ഞിരിക്കുന്നു
advertisement
1/7
അമല പോളിന്റെ മൂത്തകുഞ്ഞിന് രണ്ട് മാസം; രണ്ടാമത്തെയാൾക്ക് വേണ്ടി റെഡിയാവൂ എന്ന് പറഞ്ഞാൽ... അമലയുടെ മറുപടി
നടി അമല പോളിന്റെയും (Amala Paul) ഭർത്താവ് ജഗത് ദേശായിയുടെയും (Jagat Desai) മകൻ ഇലൈക്ക് രണ്ട് മാസം തികയുന്നു. ജൂൺ മാസത്തിലാണ് കുഞ്ഞിന്റെ പിറവി. അമലയും ഭർത്താവും ചേർന്ന് കൊച്ചിയിലാണ് കുഞ്ഞുമായി താമസിക്കുന്നത്. കുഞ്ഞിന്റെ പരിപാലനമാണ് ഇപ്പോൾ മെയിൻ പരിപാടി എങ്കിലും, സിനിമയ്ക്കും അടിച്ചുപൊളിക്കും സമയം കണ്ടെത്തുന്നവരാണ് അമലയും ജഗത്തും
advertisement
2/7
രണ്ട് ദിവസം മുൻപ്, അമല പോളും ഭർത്താവും അവരുടെ കണ്ടുമുട്ടൽ വാർഷികവും മകന്റെ രണ്ട് മാസങ്ങളും ഒന്നിച്ചാണ് ആഘോഷിച്ചത്. ചിത്രങ്ങൾ അമലയുടെ ഇൻസ്റ്റഗ്രാം പേജിലെത്തി. ഭാര്യാഭർത്താക്കന്മാരുടെ ചിത്രങ്ങൾക്കൊപ്പം മകന്റെ മുഖം വെളിപ്പെടുത്താത്ത ചിത്രങ്ങളും കൂട്ടത്തിലുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
ജഗത്തിനെ പരിചയപ്പെട്ട് ഒരു മാസം പിന്നിട്ടതും അമല പോൾ ഗർഭിണിയായി എന്ന് വെളിപ്പെടുത്തിയിരുന്നു. അതിനു ശേഷമാണ് അവർ വിവാഹം ചെയ്തത്. ഇതിന്റെ പേരിൽ അമല സൈബർ സ്‌പെയ്‌സിൽ നേരിട്ട ആക്രമണം ചെറുതല്ല
advertisement
4/7
മകൻ പിറന്ന് കുറച്ചു കഴിഞ്ഞതും, അമല പോൾ സിനിമാ പ്രൊമോഷനുകളിൽ സജീവമായി. ആസിഫ് അലിയും അമല പോളും നായികാ നായകന്മാരായി വേഷമിട്ട 'ലെവൽക്രോസ്സ്' എന്ന സിനിമയുടെ എല്ലാ പരിപാടികളിലും അമലയുടെ അകമഴിഞ്ഞ സഹകരണം ഉണ്ടായി
advertisement
5/7
കണ്ടുമുട്ടലിന്റെ ഒന്നാം വാർഷികത്തിൽ അമല പോൾ ഇട്ട പോസ്റ്റിൽ കമന്റ്റ് സെക്ഷൻ നോക്കിയാൽ, അമല പലർക്കും മറുപടി കൊടുത്തിരിക്കുന്നത് കാണാം. ഒരാൾ പറഞ്ഞിരിക്കുന്നത് 'അടുത്ത കുഞ്ഞിന് റെഡി ആകൂ' എന്നാണ്. അമല നല്ല രസമുള്ള ഒരു പ്രതികരണം കൊടുത്തിട്ടുണ്ട്
advertisement
6/7
'കുഞ്ഞുങ്ങൾ എന്നാണോ ഉദ്ദേശിച്ചത്' എന്ന് ഒരു കുസൃതി ഇമോജിയോട് കൂടി അമല പോൾ അതിന് മറുപടി കൊടുത്തു. അമലയുടെ സഹോദരൻ അഭിജിത്ത് പോൾ ആണ് കമന്റ് ഇട്ട മറ്റൊരാൾ. അമലയേയും ജഗത്തിനെയും അവരുടെ കുഞ്ഞിനേയും മിസ് ചെയ്യുന്നു എന്ന് പറഞ്ഞ സഹോദരന്, നിങ്ങളെയും ഞങ്ങൾ മിസ് ചെയ്യുന്നു എന്നായി അമല
advertisement
7/7
അമല പോളിന്റെ പോസ്റ്റിനു വന്ന കമന്റും, അതിന് അമല കൊടുത്ത മറുപടിയും. കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ വച്ചായിരുന്നു അമലയുടെയും ജഗത്തിന്റെയും വാർഷികാഘോഷം
മലയാളം വാർത്തകൾ/Photogallery/Film/
അമല പോളിന്റെ മൂത്തകുഞ്ഞിന് രണ്ട് മാസം; രണ്ടാമത്തെയാൾക്ക് വേണ്ടി റെഡിയാവൂ എന്ന് പറഞ്ഞാൽ... അമലയുടെ മറുപടി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories