Animal 2 | കഥയൊക്കെ റെഡിയാണ്; രണ്‍ബീര്‍ കപൂറിന്‍റെ 'അനിമല്‍ 2' ഷൂട്ടിങ് ഈ ദിവസം തുടങ്ങും
- Published by:Arun krishna
- news18-malayalam
Last Updated:
അമിതമായ വയലന്‍സും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളുമാണ് സിനിമക്കെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം
advertisement
1/8

ബോക്സ്ഓഫീസില്‍ നിന്ന് നേടിയ വമ്പന്‍ വിജയത്തിന് പിന്നാലെ രണ്‍ബീര്‍ കപൂര്‍ നായകനായ ബോളിവുഡ് ചിത്രം അനിമലിന് രണ്ടാം വരുന്നു എന്ന വാര്‍ത്ത കുറച്ച് നാളുകളായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
advertisement
2/8
അര്‍ജുന്‍ റെഡ്ഡി ഫെയിം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തിന് തുടര്‍ച്ചയുണ്ടാകും എന്ന് ഉറപ്പിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
advertisement
3/8
അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവര്‍ പ്രധാന കഥാപാത്രഘങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ രശ്മിക മന്ദാന, തൃപ്തി ദിമ്രി എന്നിവരായിരുന്നു നായികമാര്‍.
advertisement
4/8
അച്ഛനും മകനും തമ്മിലുള്ള ടോക്സിക് റിലേഷന്‍ഷിപ്പിന്‍റെ കഥ പറഞ്ഞ ചിത്രത്തെ പ്രശംസിച്ചും വിമര്‍സിച്ചും നിരവധി പേര്‍ രംഗത്തുവന്നിരുന്നു.
advertisement
5/8
അമിതമായ വയലന്‍സും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളുമാണ് സിനിമക്കെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം. ബോക്സ്ഓഫീസില്‍ വന്‍ കളക്ഷനാണ് ചിത്രം നേടിയത്. അനിമലിന്‍റെ ഒടിടി പ്രദര്‍ശനം കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിലൂടെ ആരംഭിച്ചിരുന്നു.
advertisement
6/8
റിപ്പോര്‍ട്ടുകള്‍ പ്രകാരം അനിമല്‍ രണ്ടാംഭാഗത്തിന്‍റെ ഏകദേശ കഥ തയാറായി കഴിഞ്ഞു. ഈ വര്‍ഷം പകുതിയോടെ സന്ദീപ് റെഡ്ഡി വംഗ തിരക്കഥാ രചനയിലേക്ക് കടക്കും.
advertisement
7/8
നിതീഷ് തിവാരി ഒരുക്കുന്ന രാമായണത്തിന്‍റെ ചിത്രീകരണത്തിന് ശേഷം 2025ല്‍ രണ്‍ബീര്‍ അനിമല്‍ ടുവില്‍ ജോയിന്‍ ചെയ്യും.
advertisement
8/8
രൺബീറിൻ്റെ രൺവിജയ് എന്ന കഥാപാത്രത്തെയും അദ്ദേഹത്തിൻ്റെ സ്വഭാവത്തെയും കേന്ദ്രീകരിച്ചായിരിക്കും രണ്ടാം ഭാഗം ഒരുങ്ങുക. നായകനും ഭാര്യ ഗീതാഞ്ജലിയും തമ്മിലുള്ള വഴക്കും മകനുമായുള്ള ബന്ധവും കഥ മുന്നോട്ട് കൊണ്ടുപോകുമെന്ന് സിനിമയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Film/
Animal 2 | കഥയൊക്കെ റെഡിയാണ്; രണ്‍ബീര്‍ കപൂറിന്‍റെ 'അനിമല്‍ 2' ഷൂട്ടിങ് ഈ ദിവസം തുടങ്ങും