'വേദിയിൽ നിന്ന് പോകൂ': 100 കോടി നേടിയ സിനിമയുടെ നായിക അനുപമയെ വിജയാഘോഷത്തിനിടെ അപമാനിച്ച് ജൂനിയര്‍ NTR ആരാധകർ
- Published by:Rajesh V
- news18-malayalam
Last Updated:
ചടങ്ങില്‍ സംസാരിക്കുന്നതിനിടെ അനുപമ പരമേശ്വരനോട് ജൂനിയർ എൻടിആറിന്റെ ആരാധകർ വേദിയിൽനിന്നിറങ്ങിപ്പോകാൻ ആവശ്യപ്പെടുന്ന വീഡിയോയാണ് വൈറലാകുന്നത്
advertisement
1/8

'ടില്ലു സ്ക്വയര്‍' തെലുങ്കിലെ ഈ വര്‍ഷത്തെ വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. ഇതിനകം 100 കോടി ക്ലബിൽ സിനിമ ഇടംനേടി. സിദ്ധു ജൊന്നലഗഡ്ഡയെയും അനുപമ പരമേശ്വരനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മാലിക് റാം സംവിധാനം ചെയ്ത റൊമാന്‍റിക് ക്രൈം കോമഡി ചിത്രമാണ് ടില്ലു സ്ക്വയര്‍.
advertisement
2/8
സിനിമയുടെ വിജയാഘോഷം കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്നു. അണിയറക്കാര്‍ക്കൊപ്പം ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആര്‍ ആയിരുന്നു. ഈ വേദിയിൽ അനുപമയെ അപമാനിച്ച ജൂനിയർ എൻടിആർ ആരാധകരുടെ നടപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
advertisement
3/8
ചടങ്ങില്‍ സംസാരിക്കുന്നതിനിടെ അനുപമ പരമേശ്വരനോട് ജൂനിയർ എൻടിആറിന്റെ ആരാധകർ വേദിയിൽനിന്നിറങ്ങിപ്പോകാൻ ആവശ്യപ്പെടുന്ന വീഡിയോയാണ് വൈറലാകുന്നത്.
advertisement
4/8
താൻ സംസാരിക്കണോ വേണ്ടയോ എന്ന് മൈക്കിലൂടെ അനുപമ ചോദിച്ചപ്പോൾ വേണ്ടെന്നായിരുന്നു ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍ സദസില്‍ നിന്നും പറഞ്ഞത്. ജൂനിയര്‍ എന്‍ടിആറിനെ കേള്‍ക്കാനാണ് വന്നതെന്നും ഇറങ്ങിപ്പോകണം നടിയെന്നും ഇവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. അവതരക ഇടപെട്ടിട്ടും ആരാധകര്‍ അടങ്ങിയില്ല. ഒടുക്കം ചിത്രത്തിന്‍റെ അണിയറക്കാര്‍ക്കും ജൂനിയര്‍ എന്‍ടിആറിനും നന്ദി പറഞ്ഞ് അനുപമ മൈക്ക് കൈമാറി.
advertisement
5/8
ചടങ്ങിന്‍റെ പ്രധാന ആളായ ഒരാളെ അപമാനിച്ചുവിട്ട ജൂനിയര്‍ എന്‍ടിആര്‍ ഫാന്‍സിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. മാന്യതയില്ലാത്ത പെരുമാറ്റം എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.
advertisement
6/8
അനുപമ അഭിനയിച്ച സിനിമയുടെ വിജയാഘോഷമാണ് അവിടെ നടന്നതെന്നും അവരുടെ സന്തോഷം പ്രകടിപ്പിക്കാൻ അനുവദിക്കാത്തത് പ്രാകൃതമായ നടപടിയാണെന്നുമാണ് പലരും പറഞ്ഞത്. അത്തരമൊരു സാഹചര്യത്തെ പക്വതയോടെ കൈകാര്യംചെയ്തതിന് അനുപമയെ അഭിനന്ദിക്കുന്നവരും ഏറെയാണ്.
advertisement
7/8
2022 ല്‍ പുറത്തിറങ്ങി ബോക്സ് ഓഫീസില്‍ വിജയം നേടിയ ഡിജെ ടില്ലുവിന്‍റെ സീക്വല്‍ ആണ് ടില്ലു സ്ക്വയര്‍. ചിത്രത്തിന്‍റെ സഹരചനയും നായകന്‍ സിദ്ധു ജൊന്നലഗഡ്ഡയാണ് നിർവഹിച്ചിരിക്കുന്നത്.
advertisement
8/8
സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നീ ബാനറുകളില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമാണം. മുരളീധര്‍ ഗൗഡ്, സിവിഎല്‍ നരസിംഹ റാവു, മുരളി ശര്‍മ്മ, പ്രണീത് റെഡ്ഡി കല്ലെം, രാജ് തിരണ്ഡസു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
'വേദിയിൽ നിന്ന് പോകൂ': 100 കോടി നേടിയ സിനിമയുടെ നായിക അനുപമയെ വിജയാഘോഷത്തിനിടെ അപമാനിച്ച് ജൂനിയര്‍ NTR ആരാധകർ