TRENDING:

Anushka Sharma | കുഞ്ഞ് ജനിച്ച് നാല് മാസത്തിനുള്ളിൽ സിനിമയിൽ തിരിച്ചെത്തും; അനുഷ്ക ശർമ

Last Updated:
സിനിമയാണ് തനിക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം. ജീവിതത്തിൽ പറ്റാവുന്ന കാലത്തോളം അഭിനയിക്കാനാണ് ആഗ്രഹം
advertisement
1/7
Anushka Sharma | കുഞ്ഞ് ജനിച്ച് നാല് മാസത്തിനുള്ളിൽ സിനിമയിൽ തിരിച്ചെത്തും; അനുഷ്ക ശർമ
ഗർഭിണിയാണെന്ന വാർത്ത പുറത്തു വന്നതോടെ അനുഷ്ക ശർമയ്ക്ക് പിന്നാലെയാണ് പാപ്പരാസികൾ. ഐപിഎൽ കഴിഞ്ഞ് ദുബായിൽ നിന്ന് തിരിച്ചതിന് ശേഷം അനുഷ്കയും തിരക്കിലാണ്. ഗർഭകാലത്തും പരസ്യ ചിത്രീകരണങ്ങളും ഫോട്ടോഷോട്ടുമായി തിരക്കിലാണ് താരം. ഓരോ ദിവസവും അനുഷ്കയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
advertisement
2/7
ഇപ്പോൾ ഏഴ് മാസം ഗർഭിണിയാണ് അനുഷ്ക. ജനുവരിയിൽ കുഞ്ഞ് ജനിക്കുന്നതും കാത്തിരിക്കുകയാണ് അനുഷ്കയും ഭർത്താവ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും. കുഞ്ഞിന്റെ ജനന സമയത്ത് അനുഷ്കയ്ക്ക് ഒപ്പമുണ്ടാകാൻ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പോലും കോഹ്ലി മാറ്റിവെച്ചിട്ടുണ്ട്.
advertisement
3/7
ഗർഭിണിയാണെങ്കിലും വെറുതെയിരിക്കാൻ തയ്യാറല്ല അനുഷ്ക. കുഞ്ഞ് ജനിച്ചതിന് പിന്നാലെ സിനിമയിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അനുഷ്ക ഇക്കാര്യം പറഞ്ഞത്.
advertisement
4/7
സിനിമയാണ് തനിക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം. ജീവിതത്തിൽ പറ്റാവുന്ന കാലത്തോളം അഭിനയിക്കാനാണ് ആഗ്രഹം. പ്രസവശേഷം കുഞ്ഞിന്റെ കാര്യങ്ങളും സിനിമാ ജീവിതവും ഒന്നിച്ചു കൊണ്ടുപോകാൻ ശ്രമിക്കുമെന്നും അനുഷ്ക പറയുന്നു.
advertisement
5/7
കുഞ്ഞ് ജനിച്ച് നാല് മാസത്തിനുള്ളിൽ സിനിമയിൽ തിരിച്ചെത്താനാണ് അനുഷ്കയുടെ പദ്ധതി. കഴിഞ്ഞ ഓഗസ്റ്റിലാണ് കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണെന്ന വാർത്ത അനുഷ്കയും വിരാട് കോഹ്ലിയും ആരാധകരെ അറിയിച്ചത്.
advertisement
6/7
2018 ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം സീറോയിലാണ് അനുഷ്ക അവസാനമായി അഭിനയിച്ചത്. നിർമാണ രംഗത്തും അനുഷ്ക സജീവമാണ്.
advertisement
7/7
കോവിഡ് കാലത്ത് ഗർഭിണി കൂടിയായിരിക്കുന്ന സമയത്ത് കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് അനുഷ്ക ഷൂട്ടിങ് സെറ്റുകളിൽ എത്തുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
Anushka Sharma | കുഞ്ഞ് ജനിച്ച് നാല് മാസത്തിനുള്ളിൽ സിനിമയിൽ തിരിച്ചെത്തും; അനുഷ്ക ശർമ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories