AR Rahman| 'ഈ ബന്ധം മുപ്പതിലെത്തുമെന്ന് പ്രതീക്ഷിച്ചു'; വികാരനിർഭരമായ കുറിപ്പുമായി എ.ആർ. റഹ്മാൻ
- Published by:Rajesh V
- news18-malayalam
Last Updated:
'ആകെ തകർന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു'- റഹ്മാൻ കുറിച്ചു.
advertisement
1/7

വിവാഹമോചനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണവുമായി സംഗീത സംവിധായകൻ എ ആര്‍ റഹ്മാന്‍. എ ആര്‍ റഹ്മാനും ഭാര്യ സൈറയും വേര്‍പിരിയാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സമൂഹമാധ്യമമായ എക്സിലൂടെ അദ്ദേഹം പ്രതികരിച്ചത്.
advertisement
2/7
'ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാത്തിനും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അർത്ഥം തേടുകയാണ്. ആകെ തകർന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു'- റഹ്മാൻ കുറിച്ചു.
advertisement
3/7
കഴിഞ്ഞദിവസമാണ് എ ആര്‍ റഹ്മാനും ഭാര്യ സൈറയും വേര്‍പിരിയാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവര്‍ക്കുമിടയിലെ വൈകാരികബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും ഇത് ഏറെ പ്രയാസകരമായ തീരുമാനമാണെന്നും സൈറയുടെ അഭിഭാഷക പറഞ്ഞിരുന്നു.
advertisement
4/7
ഇരുവരും തമ്മിലുള്ള വൈകാരികസംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. പരസ്പരസ്‌നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്തവിധം രണ്ടുപേരും അകന്നുപോയെന്നും കഴിഞ്ഞദിവസം പുറത്തുവന്ന വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
advertisement
5/7
പ്രശസ്ത സംഗീത സംവിധായകൻ ആർ. കെ ശേഖറിന്റെയും കരീമാ ബീഗ (കസ്തൂരി)ത്തിന്റെയും നാലുമക്കളിൽ ഏക മകനാണ് ദിലീപ് കുമാർ രാജഗോപാല എന്ന അള്ളാ രാഖ റഹ്മാൻ. അദ്ദേഹത്തിന്റെ ഒമ്പതാം വയസിലാണ് പിതാവ് മരിച്ചത്. അതീവ കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നു പോയ അമ്മയാണ് പിന്നീട് മക്കളെ വളർത്തിയത്.
advertisement
6/7
തനിക്ക് വേണ്ടി വധുവിനെ കണ്ടുപിടിക്കാൻ താൻ അമ്മയെ ചുമതലപ്പെടുത്തിയിരുന്നു എന്നാണ് റഹ്മാൻ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. റഹ്മാന് അന്ന് 29 വയസ്സായിരുന്നു. പ്രശസ്ത നടൻ റഹ്മാന്റെ ഭാര്യ മെഹറുന്നീസയുടെ സഹോദരിയാണ് സൈറാ ബാനു.
advertisement
7/7
1995ൽ വിവാഹിതരായ എ ആർ റഹ്മാനും സൈറാ ബാനുവിനും ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്: ഇതിൽ ഖദീജ റഹ്മാൻ 2022ൽ വിവാഹിതരായി. വധൂവരന്മാരുടെ ഇരിപ്പിടത്തിന് സമീപം 2020ൽ മരിച്ച തന്റെ അമ്മയുടെ ഛായാചിത്രം വധൂവരന്മാരുടെ ഇരിപ്പിടത്തിന് സമീപം പ്രദർശിപ്പിച്ച വിവാഹ ചടങ്ങിൽ നിന്നുള്ള ഒരു കുടുംബ ഫോട്ടോ റഹ്മാൻ പങ്കുവെച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
AR Rahman| 'ഈ ബന്ധം മുപ്പതിലെത്തുമെന്ന് പ്രതീക്ഷിച്ചു'; വികാരനിർഭരമായ കുറിപ്പുമായി എ.ആർ. റഹ്മാൻ