AR Rahman| 'സൈറയെ ആദ്യം കണ്ടത് ഉമ്മയും സഹോദരിയും; അന്ന് പെൺകുട്ടികളെകുറിച്ച് ചിന്തിക്കാൻപോലും സമയമില്ല'; വിവാഹത്തെക്കുറിച്ച് എ.ആർ. റഹ്മാൻ
- Published by:Rajesh V
- news18-malayalam
Last Updated:
1995 മാര്‍ച്ച് 12നായിരുന്നു എ ആര്‍ റഹ്മാനും സൈറയും വിവാഹിതരായത്. സൈറയെ ജീവിതസഖിയാക്കിയത് എങ്ങനെയെന്ന് ഒരു അഭിമുഖത്തിൽ എ ആർ റഹ്മാൻ പറഞ്ഞത് ഇപ്പോൾ വീണ്ടും ശ്രദ്ധയാകർഷിക്കുകയാണ്.
advertisement
1/8

സംഗീത ഇതിഹാസം എ ആര്‍ റഹ്മാനും ഭാര്യ സൈറാ ബാനുവും 29 വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷം വേർപിരിയാനൊരുങ്ങുകയാണ്. വിവാഹമോചനത്തെക്കുറിച്ച് സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ് പുറംലോകത്തെ അറിയിച്ചത്. പരസ്പര സ്‌നേഹം നിലനില്‍ക്കുമ്പോഴും ഇരുവരും അടുക്കാനാകാത്തവിധം അകന്നുപോയെന്നായിരുന്നു സൈറയുടെ അഭിഭാഷക വ്യക്തമാക്കിയത്.
advertisement
2/8
വിവാഹ മോചന വാർത്ത സ്ഥിരീകരിച്ച് എ ആര്‍ റഹ്മാനും സമൂഹമാധ്യമമായ എക്സിലൂടെ പ്രതികരിച്ചു. 1995 മാര്‍ച്ച് 12നായിരുന്നു എ ആര്‍ റഹ്മാനും സൈറയും വിവാഹിതരായത്. സൈറയെ ജീവിതസഖിയാക്കിയത് എങ്ങനെയെന്ന് ഒരു അഭിമുഖത്തിൽ എ ആർ റഹ്മാൻ പറഞ്ഞത് ഇപ്പോൾ വീണ്ടും ശ്രദ്ധയാകർഷിക്കുകയാണ്.
advertisement
3/8
27-ാം വയസിലാണ് വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയതെന്നാണ് എ ആര്‍ റഹ്മാന്‍ അഭിമുഖത്തില്‍ പറയുന്നത്. 'എല്ലായ്‌പ്പോഴും ഒരു നാണംകുണുങ്ങിയും പെണ്‍കുട്ടികളുമായി അധികം സംസാരിക്കാത്ത പ്രകൃതക്കാരനുമായിരുന്നു. എന്റെ സ്റ്റുഡിയോയില്‍ പല യുവഗായികമാരെ കാണുകയും അവരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അവരോടെല്ലൊം എനിക്ക് വലിയ ബഹുമാനമാണ്. പക്ഷേ, എന്റെ ഭാര്യയാക്കാമെന്ന രീതിയില്‍ ഒരു പെണ്‍കുട്ടിയെയും ഞാന്‍ നോക്കിയിട്ടില്ല'- റഹ്മാൻ പറയുന്നു.
advertisement
4/8
അന്നെല്ലാം രാപ്പകല്‍ വ്യത്യാസമില്ലാതെ ജോലിയില്‍ മുഴുകിയ സമയമായിരുന്നുവെന്നും പെണ്‍കുട്ടികളെക്കുറിച്ച് ചിന്തിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ലെന്നും റഹ്മാൻ പറയുന്നു. റഹ്മാന്റെ ഉമ്മ കരീമാ ബീവിയും സഹോദരി ഫാത്തിമയുമാണ് സൈറയെ ആദ്യം കാണുന്നത്. ചെന്നൈയിലെ മോത്തി ബാബ ദര്‍ഗയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച.
advertisement
5/8
28-ാം ജന്മദിനത്തിലാണ് സൈറയെ ആദ്യമായി കാണുന്നതെന്നും റഹ്മാൻ പറഞ്ഞിരുന്നു. ഏതാനുംസമയം മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ചയായിരുന്നു അത്. ഇതിനുശേഷം ഫോണിലൂടെയാണ് കൂടുതല്‍ സംസാരിച്ചതെന്നായിരുന്നു റഹ്‌മാന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.
advertisement
6/8
'സൈറ ഏറെ സുന്ദരിയും കുലീനയുമായിരുന്നു. പ്രാദേശിക ഭാഷയായ കച്ചിയും ഇംഗ്ലീഷും മാത്രമേ സൈറയ്ക്ക് വശമുണ്ടായിരുന്നൂള്ളൂ. എന്നെ വിവാഹം കഴിക്കാന്‍ ഇഷ്ടമാണോ എന്ന് ഇംഗ്ലീഷിലാണ് അവളോട് ചോദിച്ചത്'- റഹ്മാൻ പറയുന്നു.
advertisement
7/8
സൈറ ഗുജറാത്തി, ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍നിന്നുള്ള വ്യക്തിയായതിനാല്‍ തന്റെ കുടുംബം അതുമായി പൊരുത്തപ്പെടാന്‍ ഏറെ സമയമെടുത്തെന്നും റഹ്‌മാൻ പറഞ്ഞിരുന്നു.
advertisement
8/8
'ഞങ്ങള്‍ ദക്ഷിണേന്ത്യയില്‍നിന്നുള്ളവരും സൈറ ഗുജറാത്തി, ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്നവളുമായിരുന്നു. ഏതൊരു കുടുംബത്തിലേക്കും പുതുതായി ഒരാള്‍ വരുമ്പോള്‍ അതുമായി പൊരുത്തപ്പെടുകയെന്നത് വലിയ പ്രയാസമാണെന്ന് നിങ്ങള്‍ക്കറിയാം. എല്ലാ അമ്മമാരെയുംപോലെ എന്റെ കാര്യത്തില്‍ എന്റെ ഉമ്മയും പൊസസ്സീവ് ആയിരുന്നു'- എ ആര്‍ റഹ്മാന്‍ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Film/
AR Rahman| 'സൈറയെ ആദ്യം കണ്ടത് ഉമ്മയും സഹോദരിയും; അന്ന് പെൺകുട്ടികളെകുറിച്ച് ചിന്തിക്കാൻപോലും സമയമില്ല'; വിവാഹത്തെക്കുറിച്ച് എ.ആർ. റഹ്മാൻ