സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ ആര്യന്‍ ഖാന്‍; വെബ് സീരീസ് 'സ്റ്റാര്‍ഡത്തി'ലൂടെ
- Published by:Sarika KP
- news18-malayalam
Last Updated:
പരമ്പരയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ആര്യൻ സഹപ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്നത് വീഡിയോകളിൽ കാണാം.
advertisement
1/9

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ തന്റെ വെബ് സീരീസായ ''സ്റ്റാർഡമി''ലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ബോളിവുഡ് താരങ്ങളെ അവരായിട്ടു തന്നെ അവതരിപ്പിക്കുന്ന ഈ പരമ്പര ടിൻസെൽ ടൌണിൽ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാൻ എത്തുന്ന ഒരു കൂട്ടം ആളുടെ പോരാട്ടത്തിന്റെയും നിലനില്പിന്റെയും കഥയാണ്.
advertisement
2/9
ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് വളരെ ഹാസ്യാത്മകമായ ഒരു പരമ്പരയായിരിക്കും ഇതെന്നാണ് വിവരം.രാമൻ രാഘവ് 2.0 പോലെ ഒരു സിനിമയാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഛായാഗ്രഹകൻ ജയ് ഓസ ഫിലിം കമ്പാനിയനോട് പറഞ്ഞു .
advertisement
3/9
കഥയുടെ സ്വഭാവം അതാണ്. എന്നാൽ ആര്യനോടൊപ്പം ഞാൻ ചെയ്യുന്ന ഷോയിൽ എനിക്ക് ആ സമീപനം സ്വീകരിക്കാൻ കഴിയില്ല, കാരണം അതിൽ ആവശ്യത്തിനു ഹാസ്യവും എന്റർടെയ്ൻമെന്റുമുണ്ട്. അത് ആര്യന്റെ താൽപര്യങ്ങൾക്കു അനുസരിച്ചു ചെയ്യുന്നതാണ്,അതിനാൽ ഞാൻ കാര്യങ്ങൾ ആര്യന് വിട്ടുകൊടുക്കുന്നു.
advertisement
4/9
അരങ്ങേറ്റ പരമ്പരയുടെ ചിത്രീകരണം പൂർത്തിയാക്കിയ ആര്യൻ ഖാൻ അടുത്തിടെ തൻ്റെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അണിനിരത്തി ഒരു വലിയ റാപ് പാർട്ടി സംഘടിപ്പിച്ചിരുന്നു.
advertisement
5/9
പരമ്പരയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ആര്യൻ സഹപ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്നത് വീഡിയോകളിൽ കാണാം. പരമ്പരയുടെ ഭാഗമാകാൻ പോകുന്ന ബോബി ഡിയോളും പാർട്ടിയിൽ പങ്കെടുത്തിരുന്നു.
advertisement
6/9
മറ്റൊരു വീഡിയോയിൽ, പരമ്പരയുടെ ചിത്രീകരണം പൂർത്തിയാക്കാൻ സഹായിച്ച ക്രൂ അംഗങ്ങളെ ആര്യൻ പ്രശംസിക്കുന്നത് കാണാം. രൺബീർ കപൂറിൻ്റെ രാമായണത്തിൻ്റെ ഭാഗമാകാൻ പോകുന്ന അണിയറപ്രവർത്തകരിൽ ഒരാൾക്ക് അദ്ദേഹം ആശംസകൾ അറിയിക്കുന്നതും കേൾക്കാം.
advertisement
7/9
റെഡ് ചില്ലീസ് മൂവീസ് നിർമിച്ച മികച്ച ചിത്രങ്ങളായ ഓം ശാന്തി ഓം, സീറോ, മേ ഹൂൻ നാ എന്നിവയുടെ പോസ്റ്ററുകൾ കോർത്തിണക്കിയ ഒരു വലിയ പശ്ചാത്തല പോസ്റ്റർ വേദിയിൽ പ്രദർശിപ്പിച്ചിരുന്നു.
advertisement
8/9
ആര്യൻ ഖാന്റെ ആദ്യ പരമ്പരയാണ് സ്റ്റാർഡം. അന്ധേരി ഈസ്റ്റിലെ ഒരു സ്റ്റുഡിയോ മുതൽ മാധ് ദ്വീപ് വരെയുള്ള സ്ഥലങ്ങളിൽ ഏപ്രിലിൽ മുഴുവൻ ആര്യൻ സ്റ്റാർഡമിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നുവെന്ന് മിഡ്-ഡേ റിപ്പോർട്ട് ചെയ്തു. ഈ മാസമാദ്യം പരമ്പരയുടെ അഞ്ച് ദിവസത്തെ ചിത്രീകരണത്തിനായി അദ്ദേഹം ഗോരേഗാവിലും പോയിരുന്നു.
advertisement
9/9
സ്റ്റാർഡം ആര്യന്റെ ആദ്യ പരമ്പര ആണെങ്കിലും, കഴിഞ്ഞ വർഷം അദ്ദേഹം തന്റെ പിതാവായ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനെ വച്ച് ഒരു പരസ്യം സംവിധാനം ചെയ്തിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ ആര്യന്‍ ഖാന്‍; വെബ് സീരീസ് 'സ്റ്റാര്‍ഡത്തി'ലൂടെ