Aswathy Sreekanth | 'പുരോഗമനവും ദൈവവിശ്വാസവും ഒരുമിച്ചു വേണോ?' കമന്റ് ഇട്ടയാൾക്ക് അശ്വതി ശ്രീകാന്തിന്റെ മറുപടി
- Published by:user_57
- news18-malayalam
Last Updated:
അശ്വതി ശ്രീകാന്തിന്റെ ഇളയ മകൾ കമലയ്ക്ക് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ചോറൂണ് നടത്തിയ ചിത്രത്തിനായിരുന്നു കമന്റ്. അശ്വതി മറുപടി നൽകുകയും ചെയ്തു
advertisement
1/7

അശ്വതി ശ്രീകാന്തിന്റെ (Aswathy Sreekanth) ഇളയ മകൾ കമലയ്ക്ക് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ചോറൂണ് നടത്തി. ഭർത്താവ് ശ്രീകാന്തും മൂത്തമകൾ പത്മയും ചേർന്നായിരുന്നു ചോറൂണ് ചടങ്ങിൽ പങ്കെടുത്തത്. അച്ഛന്റെ മടിയിലിരുത്തിയ കമലയ്ക്ക് അമ്മ ചോറ് നൽകി. കുഞ്ഞിന്റെ ചോറൂണ് ചടങ്ങിന്റെ ചിത്രവും വീഡിയോയും അശ്വതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ആദ്യമായി ചോറുണ്ട കമലയ്ക്ക് ഒട്ടേറെപ്പേർ ആശംസ നേർന്നു. എന്നാൽ ഇതിനിടെ ഒരാൾ ചോദ്യവുമായി എത്തുകയുണ്ടായി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
2/7
സ്ത്രീസ്വാതന്ത്രത്തിന്റെയും പുരോഗമനത്തിന്റെയും വക്താവായി അശ്വതി ഒട്ടേറെ പോസ്റ്റുകളും വീഡിയോകളും ചെയ്തിട്ടുണ്ട്. ഇതിന്റെ ചുവടു പിടിച്ച്, മകൾക്കു ക്ഷേത്രത്തിൽ ചോറ് നൽകിയതാണ് ഉയർത്തിക്കാട്ടിയത്. 'പുരോഗമനോം, ദൈവ വിശ്വാസോം ഒരുമിച്ചു വേണോ ചേച്ചി' എന്നാണ് ചോദ്യം. അശ്വതി മറുപടി പറയാൻ അധികം വൈകിയില്ല (ചിത്രം: ഇൻസ്റ്റഗ്രാം) -തുടർന്ന് വായിക്കുക-
advertisement
3/7
'താൻ നിരീശ്വരവാദിയോ, തീവ്രവാദിയോ അല്ല' എന്നായിരുന്നു അശ്വതിയുടെ മറുപടി. എന്നാലും ചോദ്യകർത്താവ് തൃപ്തി വരാതെ അടുത്ത ചോദ്യവുമായെത്തി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
4/7
'അപ്പൊ മകൾക്ക് വീട്ടിൽ നിന്ന് ആദ്യത്തെ ഊണ് കൊടുത്തിരുന്നെങ്കിൽ എന്തെങ്കിലും ദോഷമുണ്ടാവുമായിരുന്നോ എന്നായി ചോദ്യകർത്താവ്'. ഇതിനും അശ്വതി മറുപടി നൽകി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
5/7
'മൂത്ത മകൾക്ക് വീട്ടിൽ തന്നെയാണ് കൊടുത്തത്. ഇത്തവണ ഇവിടെ വരണമെന്ന് തോന്നി, വന്നു. രണ്ടും ദോഷമൊന്നും ഉണ്ടായില്ല.' അശ്വതി പറഞ്ഞു. ചോദ്യകർത്താവിന് പിന്നെ സംശയമൊന്നും ഉണ്ടായില്ലെന്ന് തോന്നുന്നു. മൂന്നാമത്തെ ചോദ്യവും ഉത്തരവും വേണ്ടിവന്നില്ല (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
6/7
അശ്വതിയുടെ പോസ്റ്റിനുള്ള കമന്റും മറുപടിയും (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
7/7
അശ്വതിയും ശ്രീകാന്തും മക്കളും (ചിത്രം: ഇൻസ്റ്റഗ്രാം)
മലയാളം വാർത്തകൾ/Photogallery/Film/
Aswathy Sreekanth | 'പുരോഗമനവും ദൈവവിശ്വാസവും ഒരുമിച്ചു വേണോ?' കമന്റ് ഇട്ടയാൾക്ക് അശ്വതി ശ്രീകാന്തിന്റെ മറുപടി