TRENDING:

മലയാളത്തിന്റെ പ്രിയ നായികയുടെ മകൾ; കൈപൊള്ളിയിട്ടും ഷൂട്ടിംഗ് നിർത്തിയില്ല; അഭിനന്ദനവുമായി സൂര്യ

Last Updated:
സ്വന്തം കൈപൊള്ളിയിട്ടും ഈ കുഞ്ഞ് അത് വകവെക്കാതെ ക്യാമറയ്ക്ക് മുന്നിൽ നിന്നത് അരമണിക്കൂർ
advertisement
1/5
മലയാളത്തിന്റെ പ്രിയ നായികയുടെ മകൾ; കൈപൊള്ളിയിട്ടും ഷൂട്ടിംഗ് നിർത്തിയില്ല; അഭിനന്ദനവുമായി സൂര്യ
സിനിമയ്ക്ക് പുറത്തു നിന്നും അകത്തേക്ക് നോക്കുന്നവർക്ക് ബിഗ് സ്‌ക്രീനിൽ അവർ കാണുന്ന താരങ്ങൾ എപ്പോഴും വലിയ പ്രതിഫലം പറ്റുന്ന, വാനോളം പ്രശസ്തി നേടുന്ന സെലിബ്രിറ്റികളാണ്. എന്നാൽ, അതിനു പിറകിൽ പലപ്പോഴും ത്യാഗങ്ങളുടെ കഥ പലതുണ്ടാകും. ഇവിടെ വലിയ പ്രതിഫലം പറ്റുന്ന താരങ്ങൾ എന്നോ, അല്ലാത്തവർ എന്നോ ഉള്ള വ്യത്യാസം ഉണ്ടാവില്ല. ചിലപ്പോൾ ബാലതാരങ്ങൾ പോലും സിനിമയുടെ താളത്തിനൊപ്പം അവരുടെ കഴിവിന്റെ പരമാവധിക്കപ്പുറം പുറത്തെടുത്ത് പ്രകടനം നടത്താറുണ്ട്. അത്തരമൊരു കുട്ടിത്താരത്തെ നടൻ സൂര്യ (Suriya) വേദിയിൽ വച്ച്  അഭിനന്ദിച്ചു. 'റെട്രോ' (Retro movie0 സിനിമയിലാണ് ഈ കുട്ടിത്താരം വേഷമിട്ടത്
advertisement
2/5
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം 'റെട്രോ'യിൽ നിന്നും ഗാനങ്ങളും ഗ്ലിമ്പ്സ് വീഡിയോകളും ഇതിനകം പുറത്തിറങ്ങിക്കഴിഞ്ഞു. പൂജാ ഹെഗ്‌ഡെ നായികയാവുന്ന സിനിമയിൽ ജോജു ജോർജ്, ജയറാം തുടങ്ങിയ മലയാളി താരങ്ങളും വേഷമിടുന്നുണ്ട്. എന്നാൽ, അധികം ചർച്ചയാക്കപ്പെടാത്ത ഒരു താരം കൂടിയുണ്ട് ഇവർക്കിടയിൽ. മലയാളത്തിൽ ഒരുപക്ഷെ ഈ കുട്ടിത്താരം പ്രശസ്തയാണ് താനും. ബാലതാരം മാത്രമല്ല, മലയാളത്തിലെ ഒരു ശ്രദ്ധേയ താരത്തിന്റെ മകൾ കൂടിയാണ് ഈ കുട്ടി. ഇന്നിപ്പോൾ നടൻ സൂര്യ തന്റെ സിനിമയിലെ ഈ ബാലതാരത്തെ സ്റ്റേജിൽ വിളിച്ചുവരുത്തി അഭിനന്ദിച്ചതിന് ഒരു പ്രത്യേക കാരണവുമുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/5
ഷൂട്ടിംഗ് നടക്കവേ, സ്വന്തം കൈപൊള്ളിയിട്ടും ഈ കുഞ്ഞ് അത് വകവെക്കാതെ ക്യാമറയ്ക്ക് മുന്നിൽ നിന്നുകൊണ്ട് അഭിനയിച്ച് തകർത്തത് അര മണിക്കൂറാണ്. അതാണ് ആവണി. കുഞ്ഞിനെ അടുത്തു ചേർത്തു നിർത്തി, കയ്യിൽ പൊള്ളിയ ഇടം ചൂണ്ടിക്കാട്ടിയാണ് സൂര്യ അക്കാര്യം തന്റെ മുന്നിൽ കൂടിയിരുന്ന വലിയ സദസ്സിനു മുന്നിൽ, മാധ്യമങ്ങൾക്ക് മുൻപിലായി അവതരിപ്പിച്ചത്. ആ വീഡിയോയുമായി സിനിമയുടെ പി.ആർ.ഒ. പ്രതീഷ് ശേഖർ ഇൻസ്റ്റഗ്രാമിലും എത്തി. ആവണിയെ ആമിക്കുട്ടി എന്നാണ് സിനിമയിൽ വിശേഷിപ്പിക്കുന്നത്
advertisement
4/5
മലയാളി നടി അഞ്ജലി നായരുടെ മകളായ ആവണി, മലയാളത്തിൽ ഒരുപിടി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. അഞ്ജലി നായരുടെയും പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അനീഷ് ഉപാസനയുടെയും മകളാണ് ആവണി. രുക്മിണി എന്നാണ് ഈ സിനിമയിൽ ആവണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്
advertisement
5/5
സന്തോഷ് നാരായണനാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുക. മെയ് ഒന്നിന് ഈ സിനിമ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റേത് വേൾഡ്‌വൈഡ് റിലീസാണ്. നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങിയവരാണ് ഈ സിനിമയിലെ മറ്റഭിനേതാക്കൾ. സെന്തില്‍ സുബ്രഹ്‌മണ്യൻ നേതൃത്വം നൽകുന്ന വൈഗ മെറിലാന്‍ഡ് ആണ് സിനിമയുടെ വിതരണാവകാശം
മലയാളം വാർത്തകൾ/Photogallery/Film/
മലയാളത്തിന്റെ പ്രിയ നായികയുടെ മകൾ; കൈപൊള്ളിയിട്ടും ഷൂട്ടിംഗ് നിർത്തിയില്ല; അഭിനന്ദനവുമായി സൂര്യ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories