'അന്വേഷിപ്പിൻ കണ്ടെത്തും' മുതൽ 'സലാർ' വരെ; 2023 അവസാനിക്കും മുമ്പ് കാണാം ഈ 5 സിനിമകൾ
- Published by:Rajesh V
- news18-malayalam
Last Updated:
'അന്വേഷിപ്പിൻ കണ്ടെത്തും,' 'അനിമൽ', 'യോദ്ധ,' 'ഡങ്കി', 'സലാർ-ഭാഗം 1' തുടങ്ങിയ സിനിമകൾ നഷ്ടപ്പെടുത്തരുത്. 2023 അവസാനിക്കാൻ ഇനി രണ്ടുമാസം മാത്രം. ഡ്രാമ, ത്രില്ലർ, അഡ്വെഞ്ചർ, ട്വിസ്റ്റ് എന്നിവ നിറഞ്ഞ 5 സിനിമകളാണ് ഇനിയുള്ള ദിവസങ്ങളിൽ തിയേറ്ററുകളിലെത്തുന്നത്.
advertisement
1/5

അന്വേഷിപ്പിൻ കണ്ടെത്തും: കേരളത്തെ നടുക്കിയ 2 പ്രധാന കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ഈ മലയാളം ചിത്രം. ടൊവിനോ തോമസാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആരാധകരെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ടൊവിനോയുടേതെന്ന് നിർമാതാക്കൾ പറയുന്നു. നവാഗതനായ ഡാർവിൻ കുര്യാക്കോസാണ് സംവിധാനം. യൂഡ്‌ലീ ഫിലിംസ് നിർമിച്ച ചിത്രത്തിൽ ആദ്യ പ്രസാദ്, നെടുമുടി വേണു, ജാഫർ ഇടുക്കി, നന്ദു, വിജയകുമാർ, സൈജു കുറുപ്പ് തുടങ്ങിയവരും അണിനിരക്കുന്നു. സസ്‌പെൻസും ഗംഭീരമായ ആക്ഷൻ സീക്വൻസുകളും നിറഞ്ഞ ഈ ചിത്രം ഡിസംബറിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.
advertisement
2/5
അനിമൽ: സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തിൽ രൺബീർ കപൂർ നായകനായി എത്തുന്നു. അച്ഛനും (അനിൽ കപൂർ) മകനും (രൺബീർ കപൂർ) തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ് കഥാഖ്യാനം. രശ്മിക മന്ദാന, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ രൺബീർ കപൂർ വ്യത്യസ്തമായ വേഷം അവതരിപ്പിക്കുന്നു. ഡിസംബർ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.
advertisement
3/5
യോദ്ധ : സാഗർ ആംബ്രെയും പുഷ്‌കർ ഓജയും സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. വിമാനത്തിൽ സൈനികൻ ഒരു കൂട്ടം ഹൈജാക്കർമാരുമായി യുദ്ധം ചെയ്യുന്നതിന്റെ കഥയാണ്. ഷേർഷാ', 'ഉറി: ദ സർജിക്കൽ സ്‌ട്രൈക്ക്' തുടങ്ങിയ ചിത്രങ്ങൾ ആസ്വദിച്ചവർക്ക് ഈ ചിത്രം ഒരു ട്രീറ്റ് ആയിരിക്കും. ധർമ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സിദ്ധാർത്ഥ് മൽഹോത്രയും ദിഷാ പടാനിയും റാഷി ഖന്നയും അഭിനയിക്കുന്നു. ഡിസംബർ 8 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
advertisement
4/5
ഡങ്കി: രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ഡ്രാമ. ജീവൻ പണയംവെച്ചും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാൻ ആളുകളെ പ്രേരിപ്പിക്കുന്ന കാരണങ്ങൾ ഉൾക്കാഴ്ചയോടെ എടുത്തതാണ് ഈ സിനിമ. ഷാരൂഖ് ഖാൻ, ദിയാ മിർസ, തപ്‌സി പന്നു, ബൊമൻ ഇറാനി എന്നിവർ അഭിനയിക്കുന്ന ചിത്രം ഡിസംബർ 22 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
advertisement
5/5
സലാർ 1: പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരുൾപ്പെടെയുള്ള വമ്പൻ താരനിര. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ. മരണാസന്നനായ സുഹൃത്തിന്റെ വാഗ്ദാനത്തെ മാനിക്കുകയും എതിരാളികളായ ക്രിമിനൽ സംഘങ്ങളെ നേരിടുകയും ചെയ്യുന്ന ഒരു സംഘത്തലവനെ കേന്ദ്രീകരിച്ചാണ് സിനിമ പുരോഗമിക്കുന്നത്. ഡിസംബർ 22 ന് ലോകമെമ്പാടും റിലീസ് ചെയ്യും.
മലയാളം വാർത്തകൾ/Photogallery/Film/
'അന്വേഷിപ്പിൻ കണ്ടെത്തും' മുതൽ 'സലാർ' വരെ; 2023 അവസാനിക്കും മുമ്പ് കാണാം ഈ 5 സിനിമകൾ