പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം ശ്രദ്ധ കപൂർ
- Published by:Nandu Krishnan
- news18-malayalam
Last Updated:
പങ്കാളിയുമായി സമയം ചെലവഴിക്കാനും പുറത്ത് പോകാനും ഒപ്പമിരുന്ന് സിനിമ കാണാനും ഇഷ്ടപ്പെടുന്നതായി ശ്രദ്ധകപൂർ പറഞ്ഞു
advertisement
1/5

ആഷിഖ്വി 2 വിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ബോളിവുഡ് താരമാണ് ശ്രദ്ധ കപൂർ. 2010ലെ ബോളിവുഡ് അരങ്ങേറ്റത്തിന് ശേഷം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ ശ്രദ്ധകപൂറിനായിട്ടുണ്ട്. ശ്രദ്ധയുടെ എറ്റവും പുതിയ ചിത്രം സ്ത്രീ 2 ബോളിവുഡിലെ കളക്ഷൻ റെക്കോഡുകളെല്ലാം തകർത്ത് മുന്നേറുകയാണ്.
advertisement
2/5
താൻ പ്രണയത്തിലാണെന്ന് സ്ഥിതീകരിച്ചാണ് ശ്രദ്ധകപൂർ വീണ്ടും വാർത്തകളിൽ നിറയുന്നത്. കോസ്മോപൊളിറ്റന് നൽകിയ ഒരു അഭിമുഖത്തിലാണ് താൻ പ്രണയത്തിലാണെന്ന് ശ്രദ്ധ കപൂർ സ്ഥിരീകരിച്ചത്. തന്റെ പങ്കാളിയുമായി സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നു എന്നും പങ്കാളിയുടെ കൂടെ പുറത്ത് പോകാനും ഒപ്പമിരുന്ന് സിനിമ കാണാനും ഡിന്നർ കഴക്കാനും യാത്രചെയ്യുവാനും ഇഷ്ടമാണെന്നും ശ്രദ്ധ ഇൻ്റർവ്യൂവിൽ പറഞ്ഞു
advertisement
3/5
പ്രണയിക്കുന്ന ആളുടെ പേര് വെളിപ്പെടുത്താതെയാണ് ശ്രദ്ധ കപൂർ സംസാരിച്ചത്. ഒരോ കാര്യങ്ങളും ഒരുമിച്ച് ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും അത് വെറുതെ ഇരിക്കുമ്പോൾപ്പോലും അങ്ങനെയാണെന്നും ശ്രദ്ധ പറയുന്നു. സ്കൂൾ സുഹൃത്തുക്കളോട് ഒപ്പമാണെങ്കിൽ പോലും അവരെകാണാതിരുന്നാൽ അത് തന്റെ മാനസികാവസ്ഥയെ ബാധിക്കുമെന്നും താരം പറയുന്നു.
advertisement
4/5
വിവാഹം എപ്പോഴുണ്ടാകുമെന്ന അവതാരകന്റെ ചോദ്യത്തിന് വിവാഹത്തിൽ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നുള്ളത് ഒരു ചോദ്യം അല്ലാ എന്നും നമുക്കിഷ്ടപ്പെട്ട ശരിയായ പങ്കാളിയോടൊപ്പം ആയിരിക്കുക എന്നതാണ് പ്രധാന കാര്യമെന്നും ശ്രദ്ധ പറയുന്നു.അതിനിടയിൽ അദ്ദേഹത്തെ വിവാഹം കഴിക്കാൻ തോന്നുന്നെങ്കിൽ അത് നല്ല കാര്യമാണെന്നും മറിച്ചായാലും കുഴപ്പമില്ലെന്നും ശ്രദ്ധ പറഞ്ഞു.
advertisement
5/5
രാഹുൽ മോഡി എന്ന തിരക്കഥാ കൃത്തുമായി ശ്രദ്ധ കപൂർ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഇരുവരെയും പല സന്ദർഭങ്ങളിലും ഒരുമിച്ചു കണ്ടിട്ടുണ്ട്. ഒരു സുഹൃത്തിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ച് പങ്കെടുത്തതും വാർത്തകളിൽ നിറഞ്ഞിരുന്നു.