ജീവിതത്തിൽ ചതി നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ചുട്ട മറുപടിയുമായി ബോളിവുഡ് താരം കജോൾ
- Published by:Nandu Krishnan
- news18-malayalam
Last Updated:
കജോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ ദോ പാട്ടിയുടെ ട്രെയിലർ ലോഞ്ചിന് എത്തിയപ്പോഴായിരുന്നു ചോദ്യം നേരിട്ടത്
advertisement
1/5

ബോളിവുഡ് താരങ്ങളായ കജോൾ ദേവ്ഗണും കൃതി സാനനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ദോ പാട്ടി. നെറ്റ്ഫ്ളിക്സിലൂടെ അടുത്ത ആഴ്ചയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. പ്രണയത്തിന്‍റെയും ചതിയുടെയും കഥപറയുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ചിരിക്കുന്ന കൃതി സാനൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതും.
advertisement
2/5
ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനെത്തയ കജോളിനോട് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ച ഒരു ചോദ്യവും കജോൾ അതിന് കൊടുത്ത മറുപടിയുമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. നിനിമയുടെ പ്രധാന തീമിനെ ബന്ധപ്പെടുത്തി, ജീവിതത്തിൽ എപ്പോഴെങ്കിലും ചതിനേരിട്ടിട്ടുണ്ടോ എന്നായിരുന്നു ഒരു മാധ്യമപ്രവർത്തകൻ കജോളിനോട് ചോദിച്ചത്. തന്റെ സ്വത സിദ്ധമായ ശൈലിയിലായിരുന്നു കജോൾ ചോദ്യത്തിന് മറുപടി പറഞ്ഞത്.
advertisement
3/5
വിഢിയാകരുത് എന്നായിരുന്നു കജോൾ ചോദ്യത്തിനുള്ള മറുപടിയായി മാധ്യമപ്രവർത്തകനോട് പറഞ്ഞത്. 'ഞാൻ എന്റെ അനുഭവം ഇവിടെ പങ്കുവയ്ക്കാൻ പോകുന്നില്ല. ചതിയായാലും മറ്റെന്തായാലും അതെല്ലാം തികച്ചും വ്യക്തിപരമായ കാര്യമാണ്. അതിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല' കജോൾ തുറന്ന് പറഞ്ഞു.
advertisement
4/5
ചതിക്കപ്പെട്ട അനുഭവങ്ങൾ പങ്കുവയ്ക്കാൻ താത്പര്യമുണ്ടോ എന്ന് സഹ താരങ്ങളായ കൃതി സാനനോടും ഷെഹീർ ഷെയ്ഖിനോടും കജോൾ ചോദിച്ചു. അവരും അതിന് താത്പര്യപ്പെട്ടില്ല. ഇത്തരം കാര്യങ്ങൾ ആരും പങ്കുവെക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ജീവിതത്തിന്റെ എതെങ്കിലും ഒരു ഘട്ടത്തിൽ എല്ലാവരും തന്നെ വഞ്ചന അനുഭവിച്ചിട്ടുണ്ടായിരിക്കുമെന്നും കജോൾ പറഞ്ഞു.
advertisement
5/5
ദോ പാട്ടിയുടെ ട്രെയിലർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ട് ഇത് തന്റെ ആദ്യ നിർമ്മാണ സംരംഭമാണെന്നും ആദ്യ ഇരട്ട വേഷമാണ് ചിത്രത്തിൽ ചെയ്യുന്നതെന്നും കൃതി സാനൻ കുറിച്ചു. കനിക ദിലൻ രചന നിർവഹിച്ചിരിക്കുന്ന ദോ പാട്ടി സംവിധാനം ചെയ്തിരിക്കുന്നത് ശശാങ്ക ചതുർവേദിയാണ്.ദിൽവാലെയ്ക്ക് ശേഷം കജോളും കൃതി സാനനും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ദോ പാട്ടി.
മലയാളം വാർത്തകൾ/Photogallery/Film/
ജീവിതത്തിൽ ചതി നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ചുട്ട മറുപടിയുമായി ബോളിവുഡ് താരം കജോൾ