ഭ്രമയുഗം 50 കോടി ക്ലബില്‍; അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി മമ്മൂട്ടി
- Published by:Arun krishna
- news18-malayalam
Last Updated:
കേരളത്തിന് പുറത്ത്, തമിഴ്നാട്ടിലും കര്‍ണാടകയിലും അടക്കം ഭ്രമയുഗവും മമ്മൂട്ടിയും സിനിമ പ്രേമികളെ ഞെട്ടിച്ചു.വിദേശരാജ്യങ്ങളിലും ആദ്യദിനം മുതലെ മികച്ച കളക്ഷന്‍ ചിത്രം നേടി.
advertisement
1/8

ആഗോള ബോക്സോഫീസ് കളക്ഷനില്‍ 50 കോടി നേടി മമ്മൂട്ടിയുടെ ഭ്രമയുഗം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് പത്താംദിനമാണ് ഈ നേട്ടം സ്വന്തമാക്കിയത്.
advertisement
2/8
ബ്ലാക്ക് ആന്‍ഡ് വൈറ്റിലൊരുക്കിയ ഒരു മലയാള സിനിമ നേടിയ ഏറ്റവും വലിയ വിജയമായാണ് പ്രേക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.
advertisement
3/8
ഭ്രമയുഗത്തിന്‍റെ 50 കോടി ക്ലബ്ബ് പ്രവേശനത്തോടൊപ്പം മറ്റൊരു സുപ്രധാന നേട്ടം കൂടി സ്വന്തം പേരിലാക്കിയിരിക്കുകയാണ് മമ്മൂട്ടി. തുടര്‍ച്ചയായ മൂന്ന് വര്‍ഷം 50 കോടി കലക്ഷന്‍ നേടിയ ആദ്യമലയാള നടന്‍ എന്ന റെക്കോര്‍ഡാണ് മമ്മൂട്ടി സ്വന്തമാക്കിയത്.
advertisement
4/8
മമ്മൂട്ടി നായകനായി 2023ല്‍ റിലീസ് ചെയ്ത കണ്ണൂര്‍ സ്ക്വാഡും 2022ല്‍ റിലീസ് ചെയ്ത ഭീഷ്മ പര്‍വ്വവും 50 കോടി ക്ലബ്ബിലെത്തിയിരുന്നു. ഇന്ത്യന്‍ സിനിമയില്‍ തന്നെ 50 കോടി നേടിയ കളക്ഷന്‍ നേടിയ ആദ്യ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം എന്ന അപൂര്‍വത കൂടി ഭ്രമയുഗത്തിനുണ്ട്.
advertisement
5/8
കേരളത്തിന് പുറത്ത്, തമിഴ്നാട്ടിലും കര്‍ണാടകയിലും അടക്കം ഭ്രമയുഗവും മമ്മൂട്ടിയും സിനിമ പ്രേമികളെ ഞെട്ടിച്ചു.വിദേശരാജ്യങ്ങളിലും ആദ്യദിനം മുതലെ മികച്ച കളക്ഷന്‍ ചിത്രം നേടി.
advertisement
6/8
പ്രശസ്ത എഴുത്തുകാരനായ ടി.ഡി രാമകൃഷ്ണനാണ് ചിത്രത്തിന്‍റെ സംഭാഷണങ്ങളെഴുതിയത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, മണികണ്ഠന്‍ ആചാരി, അമല്‍ഡ ലിസ് എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
advertisement
7/8
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ആൻ്റോ ജോസഫിൻ്റെ ‘ആൻ മെഗാ മീഡിയ’ ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണത്തിനെത്തിച്ചത്.
advertisement
8/8
ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്: എം ആർ രാജകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ., പിആർഒ: ശബരി.
മലയാളം വാർത്തകൾ/Photogallery/Film/
ഭ്രമയുഗം 50 കോടി ക്ലബില്‍; അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി മമ്മൂട്ടി