Jailer | ജയിലര്‍ ഫസ്റ്റ്ഷോയ്ക്ക് ഐശ്വര്യ രജനികാന്തും ധനുഷും ഒരു തീയറ്ററില്‍
- Published by:Sarika KP
- news18-malayalam
Last Updated:
ഇരുവരെയും ഒരുമിപ്പിക്കാന്‍ ജയിലര്‍ സിനിമ റിലീസ് കാരണമായി എന്നാണ് കോളിവുഡിലെ പുതിയ സംസാരം.
advertisement
1/7

കഴിഞ്ഞ വർഷമാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് നടൻ ധനുഷും ഐശ്വര്യ രജനീകാന്തും വേർപിരിയൽ പ്രഖ്യാപിച്ചത്. പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയാൻ തീരുമാനിച്ചത്. ഇരുവർക്കും യാത്ര, ലിംഗ എന്നീ മക്കളും ഉണ്ട്. എന്നാൽ ഇപ്പോഴും ഔദ്യോഗികമായി ഇരുവരും വേര്‍പിരിഞ്ഞിട്ടില്ല.
advertisement
2/7
ഐശ്വര്യയുടെ പിതാപ് രജനികാന്ത് ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് എന്നാണ് വിവരം. ഇതിനിടെയില്‍ ഐശ്വര്യ രണ്ടാമതും വിവാഹിതയാകാൻ ഒരുങ്ങുന്നതായുള്ള ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
advertisement
3/7
തമിഴ് സിനിമയിലെ ഒരു യുവ നടനുമായി ഐശ്വര്യ പ്രണയത്തിലാണ്. ചെന്നൈയിലെ ഒരു റിസോർട്ടിൽ വച്ച് യുവ നായകനൊപ്പം ഐശ്വര്യയെ കണ്ടു. ഉടനെ തന്നെ ഇരുവരും വിവാഹിതരാകും എന്നൊക്കെയായിരുന്നു പുറത്ത് വന്ന വാർത്തകള്‍.
advertisement
4/7
എന്നാല്‍ ഇപ്പോഴിതാ ഇരുവരെയും ഒന്നിച്ച് കാണാൻ സാധിച്ചതിലുളള സന്തോഷത്തിലാണ് ആരാധകർ. രജനികാന്ത് നായകനായെത്തുന്ന 'ജയിലർ' സിനിമയും ആദ്യ ഷോ കാണാൻ ഇരുവരും ഒരേ തീയറ്ററില്‍ എത്തി എന്നതാണ് വാർത്ത. ചെന്നൈ രോഹിണി തീയറ്ററിലാണ് ഇരുവരും എത്തിയത്.
advertisement
5/7
ഇതോടെ ഇരുവരെയും ഒരുമിപ്പിക്കാന്‍ ജയിലര്‍ സിനിമ റിലീസ് കാരണമായി എന്നാണ് കോളിവുഡിലെ പുതിയ സംസാരം. എന്നാല്‍ അടുത്തടുത്ത സീറ്റാണോ എന്ന് വ്യക്തമല്ല. മക്കളായ യാത്ര, ലിംഗ എന്നിവരും മുത്തച്ഛന്‍റെ ചിത്രം റിലീസ് ദിവസം തന്നെ കാണാന്‍ എത്തിയിരുന്നു.
advertisement
6/7
സിനിമ കാണാൻ ഇരുവരുടെയും മക്കളും എത്തിയിരുന്നു. രജനിയുടെ വീട്ടില്‍ നിന്നും ബിഎംഡബ്യൂ കാറിലാണ് യാത്ര, ലിംഗ എന്നിവര്‍ വന്നത്. അതേ സമയം തൊപ്പി വച്ച് പുതിയ ലുക്കിലാണ് ധനുഷ് എത്തിയത്.
advertisement
7/7
ഐശ്വര്യ ജയിലറിലെ ഹുക്കും ഗാനത്തിന്‍റെ വരികള്‍ എഴുതിയ രജനിയുടെ ചിത്രം പ്രിന്‍റ് ചെയ്ത ടീ ഷര്‍ട്ടും ഇട്ടാണ് പടം കാണാന്‍ എത്തിയത്. ഇത് കൂടാതെ രജനികാന്തിന്റെ ഭാര്യ ലതയും രോഹിണി തീയറ്ററില്‍ ജയിലര്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ എത്തിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
Jailer | ജയിലര്‍ ഫസ്റ്റ്ഷോയ്ക്ക് ഐശ്വര്യ രജനികാന്തും ധനുഷും ഒരു തീയറ്ററില്‍