TRENDING:

MS Dhoni Meets Vijay | നടൻ വിജയ്‌യെ കാണാൻ ധോണിയെത്തി; ചിത്രങ്ങൾ വൈറൽ

Last Updated:
വിജയ്‌യുടെ പുതിയ ചിത്രമായ ബീസ്റ്റിന്‍റെ ഷൂട്ടിങ് നടക്കുന്ന ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയിലാണ് ധോണി എത്തിയത്
advertisement
1/6
MS Dhoni Meets Vijay | നടൻ വിജയ്‌യെ കാണാൻ ധോണിയെത്തി; ചിത്രങ്ങൾ വൈറൽ
ഇളയ ദളപതി വിജയ്‌യെ സിനിമാ ലൊക്കേഷനിൽ സന്ദർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിങ് ധോണി. വിജയ്‌യുടെ പുതിയ ചിത്രമായ ബീസ്റ്റിന്‍റെ ഷൂട്ടിങ് നടക്കുന്ന ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയിലാണ് ധോണി എത്തിയത്. ധോണിയും വിജയ്‌യും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ദളപതിയും തലയും എന്ന തലക്കെട്ടിലാണ് ഇവർ തമ്മിലുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ ആരാധകർ പങ്കിടുന്നത്.
advertisement
2/6
ഐപിഎൽ ടീമായ ചെന്നൈ സൂപ്പർകിങ്സിന്‍റെ തുടക്കം മുതലുള്ള നായകനാണ് മഹേന്ദ്ര സിങ് ധോണി. അതുകൊണ്ടുതന്നെ തമിഴ്നാടുമായും തമിഴ് സിനിമയുമായും ധോണിക്ക് അടുത്ത ബന്ധമാണുള്ളത്. വിജയ് സിനിമകളുടെ ആരാധകൻ കൂടിയാണ് ധോണി.
advertisement
3/6
ഇടക്കാലത്ത് ചെന്നൈ സൂപ്പർ കിങ്സിനെ പ്രോൽസാഹിപ്പിക്കാൻ വിജയ് സ്റ്റേഡിയത്തിൽ എത്തിയത് വലിയ വാർത്തയായിരുന്നു. നേരത്തെയും ചെന്നൈയിലെ സ്വകാര്യ ചടങ്ങുകളിൽ തമ്മിൽ കണ്ടിട്ടുള്ള വിജയും ധോണിയും അടുത്ത സൌഹൃദം കാത്തു സൂക്ഷിക്കുന്നവരാണ്.
advertisement
4/6
തമിഴിൽ സൂപ്പർ ഹിറ്റായിരുന്ന കോലമാവ് കോകില എന്ന ചിത്രം അണിയിച്ചൊരുക്കിയ നെൽസനാണ് വിജയ്-യെ നായകനാക്കി ബീസ്റ്റ് സംവിധാനം ചെയ്യുന്നത്. പതിവുപോലെ അത്യുഗ്രൻ ആക്ഷൻ രംഗങ്ങളുമായാണ് ഈ ചിത്രത്തിലും വിജയ് എത്തുന്നത്.
advertisement
5/6
ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ വിദേശത്താണ് ചിത്രീകരിച്ചത്. ഗാനരംഗങ്ങൾ ഉൾപ്പടെ ജോർജിയയിലാണ് ഷൂട്ട് ചെയ്തത്. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.
advertisement
6/6
മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ചിത്രമാണ് ബീസ്റ്റ്. ഈ വിജയ് ചിത്രത്തിൽ നായികയായി എത്തുന്നത് പൂജ ഹെഗ്ഡെയാണ്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവരും ബീസ്റ്റിൽ അഭിനയിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
MS Dhoni Meets Vijay | നടൻ വിജയ്‌യെ കാണാൻ ധോണിയെത്തി; ചിത്രങ്ങൾ വൈറൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories