TRENDING:

കാവ്യ മാധവൻ ധരിക്കേണ്ട വസ്ത്രത്തിൽ കുഴപ്പം; സെറ്റിലെ നടിയുടെ പ്രതികരണത്തെക്കുറിച്ച്‌ സംവിധായകൻ

Last Updated:
സിനിമാ സെറ്റിലെ കാവ്യ മാധവൻ എന്ന നായികയെ കുറിച്ച് പിന്നണി കഥകൾ നിരവധിയാണ്
advertisement
1/6
കാവ്യ മാധവൻ ധരിക്കേണ്ട വസ്ത്രത്തിൽ കുഴപ്പം; സെറ്റിലെ നടിയുടെ പ്രതികരണത്തെക്കുറിച്ച്‌ സംവിധായകൻ
മലയാള സിനിമയും (Malayalam cinema) കാവ്യ മാധവനും (Kavya Madhavan) ചേർന്നാൽ മനസ്സിൽ തങ്ങിനിൽക്കുന്ന നിരവധി കഥാപാത്രങ്ങളായിക്കഴിഞ്ഞു. കൗമാര പ്രായം മുതൽ തന്റെ മുപ്പതുകൾ വരെ കാവ്യ മലയാളത്തിലെ ഗ്രാമീണ പെൺകൊടിയുടെ നിരവധി മുഖങ്ങൾ അവതരിപ്പിച്ചു, ഇടയ്ക്ക് മോഡേൺ വേഷങ്ങളും കാവ്യയെ തേടിയെത്തി. എന്നിരുന്നാലും മെടഞ്ഞിട്ടതോ അഴിഞ്ഞുകിടക്കുന്നതോ ആയ നീളൻ തലമുടി ആയിരുന്നു കാവ്യ മാധവന്റെ മുഖമുദ്ര. കാവ്യയോടെന്ന പോലെ നീളൻ മുടിയേയും സ്നേഹിച്ച ആരാധകർ എത്രപേർ എന്ന കാര്യത്തിൽ തിട്ടമുണ്ടാവില്ല
advertisement
2/6
ആദ്യമായി നായികയായപ്പോൾ പിൽക്കാലത്ത് ഭർത്താവായി മാറിയ ദിലീപ് ആയിരുന്നു നായക സ്ഥാനത്ത്. ലാൽ ജോസ് ചിത്രം 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' ആണ് കാവ്യയെ നായികയാക്കി മാറ്റിയത്. മലയാളത്തിലെ സൂപ്പർ താരങ്ങൾ എല്ലാവരും കാവ്യക്ക് നായകന്മാരായി വെള്ളിത്തിരയിൽ എത്തി. എന്നാൽ, സിനിമാ സെറ്റിലെ കാവ്യ എന്ന നായികയെ കുറിച്ച് പിന്നണി കഥകൾ നിരവധിയാണ്. 'ബസ് കുത്താൻ' വന്നത് മുതൽ സലിം കുമാർ പറഞ്ഞു കൊടുത്ത നമ്പൂതിരി കഥകൾ വരെ സോഷ്യൽ മീഡിയ യുഗത്തിലും വൈറലായിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
രണ്ട് ചിത്രങ്ങളിൽ കാവ്യ മാധവനെ നായികയാക്കിയ സംവിധായകനാണ് നേമം പുഷ്പരാജ്. ഗൗരീശങ്കരം, ബനാറസ് തുടങ്ങിയ ചിത്രങ്ങളിൽ കാവ്യ അഭിനയിച്ചിരുന്നു. നടന്മാരായ മുന്ന, വിനീത് എന്നിവരായിരുന്നു കാവ്യയുടെ നായകന്മാർ. ഒരിക്കൽ സെറ്റിൽ കാവ്യക്കായി തയാറാക്കിയ ഒരു വസ്ത്രത്തെക്കുറിച്ചുണ്ടായ പ്രതികരണത്തെക്കുറിച്ച്‌ സംവിധായകൻ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. രണ്ട് സിനിമകളും ഒരേസമയം കൊമേഴ്‌സ്യലും കലാമൂല്യവുമുള്ള ചിത്രങ്ങളുമായിരുന്നു
advertisement
4/6
ഇതിൽ ഏതു സിനിമയുടെ കാര്യം എന്ന് എടുത്തുപറഞ്ഞിട്ടില്ലെങ്കിലും, കാവ്യയുടെ സെറ്റിലെ പ്രതികരണം സംവിധായകനെയും അതിശയിപ്പിച്ചിരുന്നു. ഈ ചിത്രങ്ങളിൽ വേഷമിടുമ്പോൾ കാവ്യ മലയാള സിനിമയിൽ ഒരു പതിറ്റാണ്ടോളം ജോലിചെയ്ത അനുഭവസമ്പത്തിനുടമ കൂടിയായിരുന്നു. കാവ്യക്ക് ധരിക്കാൻ നൽകിയ വസ്ത്രത്തിന്റെ കാര്യത്തിലാണ് തർക്കമുണ്ടായത്. വേഷം തയ്ച്ചു കൊണ്ടുവന്നതും, പലയിടങ്ങളിലും ലൂസ് ആയിരുന്നു. അതുകണ്ടതും, കാവ്യ പിണങ്ങി
advertisement
5/6
ഇത്രയുമായതും സംവിധായകൻ നേരിട്ട് ഇടപെട്ടു. കാവ്യ ആ വസ്ത്രം ധരിക്കില്ല എന്ന തീരുമാനത്തിലായിരുന്നു അപ്പോൾ. 'ആ വസ്ത്രം നല്ലതല്ലേ, എന്താണ് കാവ്യാ കുഴപ്പം' എന്ന് ചോദിക്കേണ്ട കാര്യം മാത്രമേയുണ്ടായിരുന്നുള്ളൂ, 'അപ്പൊ കുഴപ്പമില്ലല്ലേ' എന്ന് ചോദിച്ചു കൊണ്ട് കാവ്യ അതും ധരിച്ച് ഷൂട്ടിങ്ങിനു തയാറായി. ഏതെങ്കിലും ഒരു കാര്യത്തിന് കടുംപിടുത്തം പിടിക്കാത്ത പ്രകൃതക്കാരിയാണ് കാവ്യാ മാധവൻ എന്ന് നേമം പുഷ്പരാജ് ഓർക്കുന്നു. ചെറിയ വേഷമാണെങ്കിൽ പോലും നീരസമില്ലാതെ അഭിനയിച്ചു പോകുന്ന സ്വഭാവക്കാരിയാണ് കാവ്യ എന്ന് സംവിധായകൻ ഓർക്കുന്നു. സംവിധാനത്തേക്കാൾ പ്രശസ്തമാണ് നേമം പുഷ്പരാജിന്റെ കലാസംവിധാന മികവ്
advertisement
6/6
ഇന്ന് കാവ്യ മാധവൻ സ്വന്തം വസ്ത്രബ്രാണ്ടിന്റെ ഉടമ കൂടിയാണ്. കാവ്യയുടെ ലക്ഷ്യ എന്ന ബ്രാൻഡ് ഓൺലൈൻ വിപണിയിലൂടെയാണ് വിറ്റഴിക്കുന്നത്. പലപ്പോഴും കാവ്യ തന്നെ ലക്ഷ്യയുടെ മോഡലായിട്ടുണ്ട്. അടുത്തിടെ മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും കാവ്യയുടെ ലക്ഷ്യ വസ്ത്രങ്ങളുമായി മോഡൽ ചെയ്തിട്ടുണ്ട്. ഓരോ പ്രത്യേക ഉത്സവ സീസണിലും കാവ്യാ മാധവൻ പ്രത്യേകം ഡിസൈനുകൾ ഇറക്കാറുണ്ട്
മലയാളം വാർത്തകൾ/Photogallery/Film/
കാവ്യ മാധവൻ ധരിക്കേണ്ട വസ്ത്രത്തിൽ കുഴപ്പം; സെറ്റിലെ നടിയുടെ പ്രതികരണത്തെക്കുറിച്ച്‌ സംവിധായകൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories