സിനിമയിലെ ദീപാവലി ; ദീപാവലി ആഘോഷം കടന്നു വന്ന അഞ്ചു ബോളിവുഡ് സിനിമകളെക്കുറിച്ചറിയാം
- Published by:Nandu Krishnan
- news18-malayalam
Last Updated:
മുഖ്യധാരാ ബോളിവുഡ് സിനിമകൾ ദീപാവലി ആഘോഷത്തിന്റെ മനോഹാരിത ഗാനങ്ങളിലും രംഗങ്ങളിലും ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട്
advertisement
1/6

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യാപകമായി ആഘോഷിക്കപ്പെടുന്ന ഉത്സവമാണ് ദീപാവലി. ഇന്ത്യൻ സിനിമകൾ, പ്രത്യേകിച്ചും മുഖ്യധാരാ ബോളിവുഡ് സിനിമകൾ ദീപാവലി ആഘോഷത്തിന്റെ മനോഹാരിത സിനിമയിൽ ഉൾപ്പെടുത്താൻ ഒരിക്കലും മറക്കില്ല.അത്തരത്തിൽ ദീപാവലി ആഘോഷങ്ങൾ പശ്ചാത്തലമായി ഉൾക്കൊള്ളിച്ച ചില ബോളിവുഡ് ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
advertisement
2/6
അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, കജോൾ, ജയാ ബച്ചൻ, കരീന കപൂർ, ഹൃത്വിക് റോഷൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2001ൽ പുറത്തിറങ്ങിയ ചിത്രമാണ് കഭി ഖുഷി കഭി ഹം.തന്റെ ദത്ത് പുത്രനായ ഷാരൂഖാന്റ കഥാപാത്രത്തിന്റെ വരവ് ജയാ ബച്ചൻ അറിയുന്നതാണ് രംഗം. മകൻ വരുന്ന വിവരം യഥാർത്ഥത്തിൽ മാതാവായ ജയാ ബച്ചന് അറിയില്ലായിരുന്നു. എന്നാൽ അത് അവർ മനസിലാക്കുന്ന ഈ രംഗം ദീപാവലി ആഘോഷത്തിന്റ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
advertisement
3/6
സൽമാൻ ഖാൻ, മാധുരി ദീക്ഷിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1994ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹം ആപ്കെ ഹൈ കോൻ. ചിത്രത്തിലെ രേണുക ഷഹാനെ അവതരിപ്പിച്ച കഥാപാത്രം കുഞ്ഞിന് ജന്മം നൽകുന്നത് ഒരു ദീപാവലി ഉത്സവത്തിനിടെയാണ്. ദിക്താന എന്ന ഗാനത്തിന് ചുവടുവച്ച് കുടുംബത്തിലെ എല്ലാ അംഗങ്ങളും കുഞ്ഞ് ജനിച്ചതിന്റയും ദീപാവലി ആഘോഷത്തിനറെയും സന്തോഷം പങ്കുവയ്ക്കുന്നത് ചിത്രത്തിലെ മറക്കാനാകാത്ത ഒരു രംഗമാണ്
advertisement
4/6
കമൽ ഹാസൻ പ്രധാന കഥാപാത്രമായി എത്തിയ ചാച്ചി 420 എന്ന ചിത്രത്തിലും ഉണ്ട് ദീപാവലി ആഘോഷ രംഗം. കമൽ ഹാസൻ തന്നെ നായകനായ തമിഴ് ചിത്രം അവ്വൈ ഷൺമുഖിയുടെ ഹിന്ദി റീമേക്കാണ് ചാച്ചി 420. ചിത്രത്തിൽ ഫാത്തിമ സന ഷേയ്ഖ് അവതരിപ്പിച്ച ഭാരതി എന്ന കഥാപാത്രത്തെ ദീപാവലി പടക്കം പൊട്ടുന്നതിനിടിയൽ നിന്ന് കമൽ ഹാസന്റെ കഥാപാത്രം രക്ഷിക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട്.
advertisement
5/6
സഞ്ജയ് ദത്ത് നായകനായി 1999ൽ പുറത്തിറങ്ങിയ ചിത്രമാണ് വാസ്തവ്. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഇതിൽ നായകനായ സഞ്ജയ് ദത്ത് തന്റെ കുടുംബത്തെ കാണാൻ വരുന്ന രംഗം ചിത്രീകരിച്ചിരിക്കുന്നത് ഒരു ദീപാവലി ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ്.
advertisement
6/6
ഷാരൂഖ് ഖാനും ഐശ്വര്യ റായ് ബച്ചനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2000ൽ പുറത്തിറങ്ങിയ ചിത്രമാണ് മൊഹബത്തേൻ. ചിത്രത്തിലെ ഹിറ്റായ പൈറോം മേം ബന്ധൻ ഹൈ എന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത് ദീപാവലി ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ്.
മലയാളം വാർത്തകൾ/Photogallery/Film/
സിനിമയിലെ ദീപാവലി ; ദീപാവലി ആഘോഷം കടന്നു വന്ന അഞ്ചു ബോളിവുഡ് സിനിമകളെക്കുറിച്ചറിയാം