TRENDING:

Diya Mirza | വിവാഹത്തിന് മുൻപ് ഗർഭിണിയായി; അതാണോ വിവാഹ കാരണം എന്ന് ചോദിച്ചയാൾക്ക് മറുപടിയുമായി ദിയ മിർസ

Last Updated:
ഗർഭിണിയായ ശേഷമായിരുന്നു ദിയ മിർസയുടെ വിവാഹം. അത് ചോദ്യം ചെയ്തയാൾക്ക് അവർ മറുപടി നൽകിയിരിക്കുകയാണ്
advertisement
1/6
വിവാഹത്തിന് മുൻപ് ഗർഭിണിയായി; അതാണോ വിവാഹ കാരണം എന്ന് ചോദിച്ചയാൾക്ക് മറുപടിയുമായി ദിയ മിർസ
2021 ഫെബ്രുവരിയിലായിരുന്നു ബോളിവുഡ് നടി ദിയ മിർസയും വൈഭവ് രേഖിയുമായുള്ള വിവാഹം. ശേഷം പോയ വാരം താനും ഭർത്താവും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന വിവരം ദിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. എന്നാലിപ്പോൾ താരത്തിന്റെ ഒരു മറുപടി വൈറലായി മാറിയിരിക്കുകയാണ്
advertisement
2/6
ദിയ വിവാഹത്തിന് മുൻപ് ഗർഭിണിയായിരുന്നു. അതാണോ വിവാഹത്തിന് കാരണം എന്നായിരുന്നു ഒരാൾ അവരുടെ സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ കമന്റു സെക്ഷനിൽ വന്ന് ചോദിച്ചത്. ദിയ കൃത്യമായി മറുപടി നൽകുകയും ചെയ്തു (തുടർന്ന് വായിക്കുക)
advertisement
3/6
വൈഭവ് രേഖിയുടെ പുനർവിവാഹമാണിത്. ആദ്യ വിവാഹത്തിലെ മകൾക്കൊപ്പമാണ് ഇവർ ഹണിമൂൺ ആഘോഷങ്ങൾക്ക് പുറപ്പെട്ടത്. ഈ പെൺകുട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ ദിയ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു
advertisement
4/6
വിവാഹത്തിന് മുഖ്യകർമ്മിയായി ഒരു സ്ത്രീയെക്കൊണ്ട് വന്ന ദിയ എന്തുകൊണ്ടാണ് ഗർഭിണിയാണ് എന്ന വിവരം വിവാഹത്തിന് മുൻപ് പറയാത്തത് എന്നായിരുന്നു ആരാധകന് അറിയേണ്ടിയിരുന്നത്. അതുകൊണ്ടാണോ വൈഭവ് രേഖിയെ വിവാഹം ചെയ്തത് എന്നായിരുന്നു ചോദ്യം
advertisement
5/6
എന്നാൽ താൻ ഗർഭിണിയായതല്ല വിവാഹത്തിന് കാരണമെന്ന് ദിയ. വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. അപ്പോഴാണ് ഒരു കുഞ്ഞ് കൂടി വരുന്നു എന്ന കാര്യം ഇരുവരും അറിയുന്നത്. ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് അന്ന് അക്കാര്യം പുറത്തുപറയാൻ കഴിഞ്ഞില്ല എന്നായിരുന്നു വിശദീകരണം
advertisement
6/6
ഇത് ജീവിതത്തിലെ സന്തോഷം നിറഞ്ഞ വേളയാണ്. ഒരുപാട് നാളുകളായുള്ള കാത്തിരിപ്പ് സഫലമായിരിക്കുന്നു. ഈ മനോഹര യാത്രയിൽ നാണക്കേട് ഉണ്ടാവേണ്ട കാര്യവുമില്ല എന്ന് ദിയ വ്യക്തമാക്കി
മലയാളം വാർത്തകൾ/Photogallery/Film/
Diya Mirza | വിവാഹത്തിന് മുൻപ് ഗർഭിണിയായി; അതാണോ വിവാഹ കാരണം എന്ന് ചോദിച്ചയാൾക്ക് മറുപടിയുമായി ദിയ മിർസ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories