Kannur Squad | 50 കോടിയിൽ മമ്മൂട്ടിയും പിള്ളേരും; കണ്ണൂർ സ്ക്വാഡി'ന് അഭിനന്ദനവുമായി ദുൽഖർ
- Published by:Sarika KP
- news18-malayalam
Last Updated:
ദുൽഖർ സൽമാനാണ് സന്തോഷവാർത്ത പുറത്തുവിട്ടത്.
advertisement
1/8

മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം കണ്ണൂർ സ്‌ക്വാഡ് തിയേറ്ററുകളിൽ കത്തികയറുകയാണ്. വലിയ തരത്തിലുള്ള പ്രമോഷനൊന്നുമില്ലാതെ ഹൗസ് ഫുള്ളായി തിയറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും ചിത്രം. ഇതിനിടെയിൽ സന്തോഷവാർത്ത പങ്കുവച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. 50 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ചിത്രം.
advertisement
2/8
ഒൻപത് ദിവസം കൊണ്ട് 50കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിച്ചിരിക്കുകയാണ്. ദുൽഖർ സൽമാനാണ് സന്തോഷവാർത്ത പുറത്തുവിട്ടത്.
advertisement
3/8
ഈ അവസരത്തിൽ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. താരത്തിന്റെ സമൂഹ മാധ്യമ അക്കൗഡിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
advertisement
4/8
"കണ്ണൂർ സ്ക്വാഡിന്റെ എല്ലാ ടീം അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഒപ്പം ചിത്രത്തിന് നൽകുന്ന അവസാനമില്ലാത്ത സ്നേഹത്തിന് പ്രേക്ഷകരോട് വലിയ നന്ദി", എന്നാണ് സോഷ്യൽ മീഡിയയിൽ ദുൽഖർ കുറിച്ചത്.
advertisement
5/8
റോബി വർഗീസ് രാജ് സംവിധാനത്തിൽ ഒരുങ്ങിയ ത്രില്ലിംഗ് ക്രൈം ഡ്രാമയാണ് കണ്ണൂർ സ്ക്വാഡ്. ദുൽഖറിന്റെ നേതൃത്വത്തിലുള്ള വെഫേറർ ഫിലിംസ് ആണ് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിച്ചത്.
advertisement
6/8
മുൻ കണ്ണൂർ എസ്പി എസ്.ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
advertisement
7/8
ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണു മുന്നോട്ടുള്ള യാത്ര.
advertisement
8/8
മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങൾ. കണ്ണൂർ സ്ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്ത രണ്ട് കേസുകളുടെ സാങ്കൽപ്പിക കഥ കൂടിയാണിത്
മലയാളം വാർത്തകൾ/Photogallery/Film/
Kannur Squad | 50 കോടിയിൽ മമ്മൂട്ടിയും പിള്ളേരും; കണ്ണൂർ സ്ക്വാഡി'ന് അഭിനന്ദനവുമായി ദുൽഖർ