TRENDING:

King of Kotha box office: ദുൽഖറിന്റെ കിങ് ഓഫ് കൊത്ത; രണ്ടാം ദിനം കളക്ഷനിൽ ഇടിവ്

Last Updated:
ആദ്യ ദിനത്തെ അപേക്ഷിച്ച് 69 ശതമാനം ഇടിവാണ് രണ്ടാം ദിനം കളക്ഷനിലുണ്ടായത്
advertisement
1/6
ദുൽഖറിന്റെ കിങ് ഓഫ് കൊത്ത; രണ്ടാം ദിനം കളക്ഷനിൽ ഇടിവ്
നവാഗതനായ അഭിലാഷ് ജോഷിയുടെ ദുൽഖർ സൽമാൻ ചിത്രം കിങ് ഓഫ് കൊത്ത കഴിഞ്ഞ ദിവസമാണ് റിലീസായത്. ആദ്യദിനം 6.6 കോടി രൂപയാണ് സിനിമ തിയേറ്ററുകളില്‍ നിന്ന് നേടിയത്. എന്നാൽ രണ്ടാം ദിനം കളക്ഷനിൽ വൻ ഇടിവുണ്ടായെന്നാണ് റിപ്പോർട്ട്.
advertisement
2/6
ഷെയ്ൻ നിഗവും ആന്റണി വർഗീസും നീരജ് മാധവും മുഖ്യകഥാപാത്രങ്ങളാകുന്ന ആക്ഷൻ സിനിമ ആർഡിഎക്സും നിവിൻ പോളിയുടെ രാമചന്ദ്ര ബോസും തിയേറ്ററുകളിലെത്തിയതാണ് ദുൽഖർ ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചത്.
advertisement
3/6
രണ്ടാം ദിവസമായ വെള്ളിയാഴ്ച രണ്ട് കോടി രൂപയാണ് ദുൽഖർ ചിത്രത്തിന് ലഭിച്ചതെന്ന് ഇൻഡസ്ട്രി ട്രാക്കറായ Sacnik റിപ്പോർട്ട് ചെയ്യുന്നു. മലയാളത്തിന് 1.7 കോടി രൂപയും, തെലുങ്ക് തമിഴ് പതിപ്പുകള്‍ക്ക് 15 ലക്ഷം വീതവുമാണ് ഇന്നലത്തെ കളക്ഷൻ. ആദ്യ ദിനത്തെ അപേക്ഷിച്ച് 69 ശതമാനം ഇടിവാണ് രണ്ടാം ദിനം കളക്ഷനിലുണ്ടായത്.
advertisement
4/6
അതേസമയം, സിനിമയ്ക്ക് ഇതുവരെ ആഗോളതലത്തിൽ 16.8 കോടിരൂപ കളക്ഷനായി ലഭിച്ചുവെന്നാണ് വിവരം. ഇതില്‍ 8.5 കോടിയും ഓവർസീസ് റിലീസിൽ നിന്നും കിട്ടിയതാണ്. ഇന്ന് (ശനിയാഴ്ച) രാജ്യത്തിനകത്ത് നിന്ന് 2.16 കോടി രൂപ കളക്ഷൻ ലഭിക്കുമെന്ന് Sacnik പ്രവചിക്കുന്നു.
advertisement
5/6
അതേസമയം, തീയേറ്ററുകളിലെത്തിയ മലയാളം പ്രേക്ഷകരിൽ 27.64 ശതമാനം പേർ കിങ് ഓഫ് കൊത്തയാണ് കണ്ടത്. ഷബീർ കല്ലറക്കൽ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പൻ വിനോദ്, പ്രസന്ന, ഗോകുൽ സുരേഷ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ
advertisement
6/6
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖറിന്റെ തിരിച്ചുവരവാണ് കിങ് ഓഫ് കൊത്ത. ഇതിന് മുമ്പ് അവസാനമായി റിലീസായ ദുൽഖർ ചിത്രം സല്യൂട്ട് ആയിരുന്നു. 2022ന്റെ തുടക്കത്തിൽ ഒടിടി റിലീസായാണ് സിനിമ എത്തിയത്.
മലയാളം വാർത്തകൾ/Photogallery/Film/
King of Kotha box office: ദുൽഖറിന്റെ കിങ് ഓഫ് കൊത്ത; രണ്ടാം ദിനം കളക്ഷനിൽ ഇടിവ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories