TRENDING:

Happy Birthday Dhanush | ധനുഷിന്റെ മികച്ച അഞ്ച് കഥാപാത്രങ്ങൾ

Last Updated:
ധനുഷിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച അഞ്ച് കഥാപാത്രങ്ങളിലൂടെ,
advertisement
1/7
Happy Birthday Dhanush | ധനുഷിന്റെ മികച്ച അഞ്ച് കഥാപാത്രങ്ങൾ
ധനുഷിന് ഇന്ന് 37ാം പിറന്നാൾ. ഇന്ത്യൻ സിനിമയിൽ പുതിയ കാലത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ എന്ന് ഉറപ്പായും പറയാവുന്ന താരം.
advertisement
2/7
സൂപ്പർ സ്റ്റാർ പരിവേഷത്തിനൊപ്പം മികച്ച സിനിമകളും പ്രകടനങ്ങളുമാണ് ധനുഷിനെ വ്യത്യസ്തനാക്കുന്നത്. ധനുഷിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച അഞ്ച് കഥാപാത്രങ്ങളിലൂടെ,
advertisement
3/7
സെൽവരാഘവൻ സംവിധാനം ചെയ്ത പുതുപ്പേട്ടെയ് പതിവ് ധനുഷ് ചിത്രങ്ങൾ പോലെ ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും കൊക്കി കുമാർ എന്ന കഥാപാത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ധനുഷ് എന്ന നടന്റെ പ്രഭാവം ആദ്യമായി പ്രേക്ഷകർ കണ്ട ചിത്രമാണ് പുതുക്കോട്ടെയ്.
advertisement
4/7
ഭരത്ബാലയുടെ മര്യാനിൽ മത്സ്യതൊഴിലാളിയായാണ് ധനുഷ് അഭിനയിച്ചത്. പ്രണയവും സർവൈലും പറയുന്ന ചിത്രത്തിൽ അനായാസേനയുള്ള ധനുഷിന്റെ പ്രകടനം മരിയാൻ ജോസഫ് എന്ന കഥാപാത്രത്തെ മറക്കാത്ത അനുഭവമാക്കും.
advertisement
5/7
ധനുഷിന് ഏറ്റവും മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് വെട്രിമാരൻ. വട ചെന്നൈയിലെ അൻപ് എന്ന കഥാപാത്രമാണ് ഇതിൽ ഒന്ന്. ഉത്തര ചെന്നൈയിലെ റൗഡിസവും രാഷ്ട്രീയവും രണ്ട് തലമുറകളിലൂടെ വിവരിക്കുന്ന ചിത്രമാണ് വട ചെന്നൈ.
advertisement
6/7
വെട്രിമാരൻ തന്നെ സംവിധാനം ചെയ്ത അസുരനാണ് ധനുഷ് എന്ന നടനെ മറ്റൊരു തലത്തിൽ എത്തിച്ചത്. അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിക്കുന്ന പ്രകടനമാണ് ശിവസാമി എന്ന കഥാപാത്രത്തിലൂടെ ധനുഷ് നടത്തിയത്. സാമൂഹിക അസമത്വവും ജാതി വിവേചനവും കൃത്യതയോടെ അടയാളപ്പെടുത്തിയ സിനിമ.
advertisement
7/7
പൊല്ലാതവനിലെ പ്രഭു മേൽ പറഞ്ഞ സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തനാണ്. തൊട്ടപ്പുറത്തെ വീട്ടിലെ പയ്യനെ പോലെ പ്രേക്ഷകർക്ക് പ്രിയങ്കരൻ. ആക്ഷന് പ്രാധാന്യമുള്ള സിനിമയിലെ ധനുഷിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
മലയാളം വാർത്തകൾ/Photogallery/Film/
Happy Birthday Dhanush | ധനുഷിന്റെ മികച്ച അഞ്ച് കഥാപാത്രങ്ങൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories