Happy Birthday Taapsee Pannu | പിങ്ക് മുതൽ ഥപ്പട് വരെ; തപ്സിയുടെ 5 മികച്ച കഥാപാത്രങ്ങൾ
- Published by:Naseeba TC
- news18-malayalam
Last Updated:
നിലപാട് കൊണ്ടും സിനിമകളിലെ തിരഞ്ഞെടുപ്പു കൊണ്ടും ശ്രദ്ധേയയായ നടിയാണ് തപ്സി പന്നു.
advertisement
1/7

നിലപാട് കൊണ്ടും സിനിമകളിലെ തിരഞ്ഞെടുപ്പു കൊണ്ടും ശ്രദ്ധേയയായ നടിയാണ് തപ്സി പന്നു. ഇന്ന് തപ്സിയുടെ 32ാം പിറന്നാൾ. തപ്സിയുടെ മികച്ച അഞ്ച് കഥാപാത്രഹങ്ങളിലൂടെ (Image:Taapsee Pannu/Instagram)
advertisement
2/7
കരിയറിന്റെ ആദ്യഘട്ടത്തിൽ ബോളിവുഡിൽ വലിയ ചലനങ്ങളുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും 2016 ൽ പുറത്തിറങ്ങിയ പിങ്ക് എന്ന ചിത്രമാണ് തപ്സിയുടെ കരിയറിൽ ആദ്യമായി ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ചിത്രം. (Image:Taapsee Pannu/Instagram)
advertisement
3/7
ബോളിവുഡിൽ മാത്രമല്ല, ഇന്ത്യയിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് പിങ്ക്. അമിതാഭ് ബച്ചനൊപ്പമുള്ള തപ്സിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
advertisement
4/7
അവസാന സീൻ വരെ പ്രേക്ഷകരെ പിടിച്ചിരുന്നതു ചിത്രമാണ് മുൽക്ക്. ശക്തമായ കഥയും കഥാപാത്രങ്ങളുമാണ് ചിത്രത്തിന്റെ പ്രത്യേകത. ഋഷി കപൂർ, തപ്സി പന്നു എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. അഭിഭാഷകയുടെ വേഷത്തിലെത്തിയ തപ്സി പന്നു മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. പിങ്കിന് ശേഷം തപ്സിയുടെ ഗംഭീര പ്രകടനം കണ്ട സിനിമയാണിത്. (Image:Taapsee Pannu/Instagram)
advertisement
5/7
മുൽക്കിന് ശേഷം അതേ വർഷം പുറത്തിറങ്ഹിയ മൻമർസിയാനിൽ മുൽക്കിൽ നിന്നും തീർത്തും വ്യത്യസ്തമായ വേഷത്തിലാണ് തപ്സി എത്തിയത്. വിക്കി കൗശൽ നായകനായ ചിത്രത്തിൽ ഊർജസ്വലയായ നായികയായി തപ്സി ചിത്രത്തിൽ നിറഞ്ഞാടി.
advertisement
6/7
തൊട്ടടുത്ത വർഷം ഭൂമി പണ്ഡേക്കറിനൊപ്പം എത്തിയ സാണ്ട് കി ആങ്കിൽ ഇരു നായികമാരും പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഷാർപ്പ് ഷൂട്ടർമാരായ രണ്ട് സ്ത്രീകളുടെ ബയോപ്പിക്കാണ് സാണ്ട് കി ആങ്ക്. യുവാക്കളായും വൃദ്ധരായും മികച്ച പ്രകടനമാണ് തപ്സിയും ഭൂമിയും ചിത്രത്തിൽ നടത്തിയത്. (Image:Taapsee Pannu/Instagram)
advertisement
7/7
2020 ആദ്യം ഇറങ്ങിയ ഥപ്പട് ഇന്ത്യൻ സിനിമാ ലോകത്തുണ്ടാക്കിയ ഓളം ഇപ്പോഴും അവസാനിച്ചിട്ടില്ല. വീട്ടമ്മയായ നായികയായി എത്തിയ തപ്സിയാണ് ചിത്രത്തിന്റെ എല്ലാം. വീടും ഭർത്താവും മാത്രമായിരുന്ന പെൺകുട്ടിയുടെ ജീവിതം ഒരു അടി കൊണ്ട് ഉണ്ടാക്കുന്ന തിരിച്ചറിവാണ് ചിത്രം പറയുന്നത്. ഭർത്താവിന്റെ അടിയിൽ സ്വന്തം ജീവിതത്തെ കുറിച്ച് ചിന്തിക്കുന്ന പെൺകുട്ടി. ഇന്ത്യയിലെ ഓരോ ആണും പെണ്ണും നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ്. (Image:Taapsee Pannu/Instagram)
മലയാളം വാർത്തകൾ/Photogallery/Film/
Happy Birthday Taapsee Pannu | പിങ്ക് മുതൽ ഥപ്പട് വരെ; തപ്സിയുടെ 5 മികച്ച കഥാപാത്രങ്ങൾ