മണിച്ചിത്രത്താഴ് തുറന്ന് പ്രേക്ഷകർ! 30 വര്‍ഷത്തിന് ശേഷവും സിനിമ കാണാന്‍ തിയേറ്ററില്‍ വന്‍തിരക്ക്
- Published by:Arun krishna
- news18-malayalam
Last Updated:
കേരളീയം ആഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന ചലച്ചിത്ര പ്രദര്‍ശനത്തിലാണ് മണിച്ചിത്രത്താഴ് വീണ്ടും വെള്ളിത്തിരയിലെത്തിയത്.
advertisement
1/9

റിലീസ് ചെയ്ത് 30 വര്‍ഷം കഴിഞ്ഞെങ്കിലും മലയാളികള്‍ക്കിടയില്‍ മണിച്ചിത്രത്താഴ് പോലെ ഇത്രയധികം റിപ്പീറ്റ് വാല്യു ഉള്ള മറ്റൊരു ചിത്രമുണ്ടോ എന്ന് തോന്നിപ്പോകും വിധമായിരുന്നു തിരുവനന്തപുരം കൈരളി ശ്രീ നിള തിയേറ്ററിന് മുന്നിലെ പ്രേക്ഷകരുടെ തിരക്ക്.
advertisement
2/9
കേരളീയം ആഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന ചലച്ചിത്ര പ്രദര്‍ശനത്തിലാണ് മണിച്ചിത്രത്താഴ് വീണ്ടും വെള്ളിത്തിരയിലെത്തിയത്.
advertisement
3/9
വൈകിട്ട് 7.30ന് ഷോ കാണാന്‍ കാണികളുടെ നീണ്ട നിര മണിക്കൂറുകൾക്ക് മുൻപെ തിയേറ്ററിന് മുന്നില്‍ രൂപപ്പെട്ടു.
advertisement
4/9
തിരക്ക് വർധിച്ചതോടെ രാത്രി 9.15 ഓടെ അധിക ഷോകളും നടത്തേണ്ടി വന്നു.
advertisement
5/9
ഫാസിലിന്‍റെ സംവിധാനത്തില്‍ 1993ല്‍ റിലീസ് ചെയ്ത മണിച്ചിത്രത്താഴ് മലയാളത്തിലെ ലക്ഷണമൊത്ത സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായാണ് വിലയിരുത്തപ്പെടുന്നത്.
advertisement
6/9
ശോഭന നാഗവല്ലിയായി ഗംഭീര പ്രകടനം കാഴ്ച വെച്ച സിനിമ ഇന്നും ടിവിയില്‍ വരുമ്പോള്‍ പതിവായി കാണുന്നവരുണ്ട്.
advertisement
7/9
മോഹന്‍ലാലിന്‍റെ ഡോ.സണ്ണിയും സുരേഷ് ഗോപിയുടെ നകുലനും ഇന്നസെന്‍റിന്‍റെ ഉണ്ണിത്താനുമൊക്കെ ഇന്നും പ്രേക്ഷകരുടെ കണ്‍മുന്‍പിലുണ്ട്.
advertisement
8/9
സ്ക്രിനില്‍ പ്രിയ താരങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇന്ന് റിലീസ് ചെയ്ത സിനിമ പോലെ പ്രേക്ഷകര്‍ ആര്‍ത്തുവിളിച്ചു.
advertisement
9/9
ഇന്നസെന്‍റും പപ്പുവും നെടുമുടിയും കെപിഎസി ലളിതയുമൊക്കെ മത്സരിച്ച് അഭിനയിച്ച ഹാസ്യരംഗങ്ങള്‍ പുതിയ തലമുറയെ പൊട്ടിച്ചിരിപ്പിച്ചു.
മലയാളം വാർത്തകൾ/Photogallery/Film/
മണിച്ചിത്രത്താഴ് തുറന്ന് പ്രേക്ഷകർ! 30 വര്‍ഷത്തിന് ശേഷവും സിനിമ കാണാന്‍ തിയേറ്ററില്‍ വന്‍തിരക്ക്