TRENDING:

ഇൻ്റർസ്റ്റെല്ലാറിന് ശേഷം ക്രിസ്റ്റഫർ നോളനുമായി വീണ്ടും ഒന്നിക്കാനൊരുങ്ങി ആനി ഹാത്ത്‌വേ

Last Updated:
ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ചിത്രമായ ഇന്റർസ്റ്റെല്ലാർ 2014ൽ ആണ് പുറത്തിറങ്ങിയത്
advertisement
1/5
ഇൻ്റർസ്റ്റെല്ലാറിന് ശേഷം ക്രിസ്റ്റഫർ നോളനുമായി വീണ്ടും ഒന്നിക്കാനൊരുങ്ങി ആനി ഹാത്ത്‌വേ
ലോകസിനിമ കണ്ട എക്കാലത്തെയും മികച്ച സയൻസ് ഫിക്ഷൻ   ചിത്രമാണ് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ ഇന്റർസ്റ്റെല്ലാർ. മാത്യു മക്കോൺഹെ നായകനായി അഭിനയിച്ച ചിത്രത്തിലെ നായികയായി എത്തിയത് ആനി ഹാത്ത്‌വേ ആയിരന്നു. ഇൻ്റർസ്റ്റെല്ലാറിന് ശേഷം ക്രിസ്റ്റഫർ നോളനുമായി വീണ്ടും ഒന്നിക്കാനൊരുങ്ങിയിരിക്കുകയാണ് ആനി ഹാത്ത്‌വേ. നോളൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ആനി ഹാത്ത്‌വേയും പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ട്.
advertisement
2/5
ക്രിസ്റ്റഫർ നോളൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ടോം ഹോളൻഡും മാറ്റ് ഡാമനും പ്രധാന കഥാപാത്രങ്ങളിൽ എത്തുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.ഇവർക്കൊപ്പം ആനിഹാത്ത്‌വേയും ഹോളിവുഡ് നടികളിൽ ശ്രദ്ധേയയായ സെൻദയയും എത്തുമെന്നാണ് റിപ്പോർട്ടുകൾ. 2026 ജൂലൈ 17നാകും ചിത്രം തീയറ്റേറുകളിൽ എത്തുക. ചിത്രത്തിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
advertisement
3/5
ഇന്റർസ്റ്റെല്ലാറിന് മുൻപ് 2012ൽ പുറത്തിറങ്ങിയ ക്രിസ്റ്റഫർ നോളന്റെ ഡാർക്ക് നൈറ്റ് റൈസിലും ആൻ ഹാത്ത്‌വേ അഭിനയിച്ചിരുന്നു. ലെ മിസറാബിളിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഓസ്കാർ അവാർഡ് നേടിയതിന് ശേഷം ഹാത്ത്‌വേ നിരവിധി ഓൺലൈൻ വിമർശനങ്ങൾനേരിട്ടിരുന്നു. വിമർശനങ്ങൾ നേരിട്ടിട്ടും ഇൻ്റർസ്റ്റെല്ലാറിലേക്ക് തന്നെ ക്ഷണിച്ചതിന് നോളന് ഹാത്ത്‌വേ നന്ദിയും പറഞ്ഞിരുന്നു. വാനിറ്റി ഫെയറിന് ഈവർഷം ആദ്യം നൽകിയ ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം 
advertisement
4/5
ഓൺലൈൻ മാധ്യമങ്ങളിലെ തന്റെ നെഗറ്റീവായ പ്രതിച്ഛായ കാരണം പലരും സിനിമകൾക്കായി തന്നെ സമീപിച്ചിരുന്നില്ല എന്ന് വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിൽ ഹാത്ത്‌വേ പറഞ്ഞു. എന്നാൽ അതൊന്നും വകവെയ്ക്കാതെയാണ് ക്രിസ്റ്റഫർ നോളൻ തനിക്ക് ഇൻ്റർസ്റ്റെല്ലാറിലൂടെ ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വേഷം നൽകിയതെന്നും ഹാത്ത്‌വേ പറഞ്ഞു.
advertisement
5/5
ജെയിംസ് ഗ്രേ സംവിധാനം ചെയ്ത പേപ്പർ, ഡേവിഡ് റോബർട്ട് മിച്ചൽ സംവിധാനം ചെയ്ത ഫ്ലവർവെയിൽ സ്ട്രീറ്റ് , മദർ മേരി എന്നിവയാണ് ആനി ഹാത്ത്‌വേയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. ഡ്യൂണിന്റെ രണ്ടാ ഭാഗവും ചലഞ്ചേഴ്സുമാണ് സെൻദയിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ.ഓപ്പൻ ഹിമറായിരുന്നു ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത് അവസാനമായി പുറത്തിറങ്ങിയ ചിത്രം.
മലയാളം വാർത്തകൾ/Photogallery/Film/
ഇൻ്റർസ്റ്റെല്ലാറിന് ശേഷം ക്രിസ്റ്റഫർ നോളനുമായി വീണ്ടും ഒന്നിക്കാനൊരുങ്ങി ആനി ഹാത്ത്‌വേ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories