TRENDING:

ദീപികയ്ക്കും രൺവീറിനും ആശംസ നേർന്ന് ഹോളിവുഡിൽ നിന്നും സൂപ്പർ താരം

Last Updated:
ദീപികയ്ക്കും രൺവീറിനും ആശംസയറിയിച്ച് ഹോളിവുഡിലെ സൂപ്പർ നായകൻ വിൽ സ്മിത്ത് പോസ്റ്റ് ചെയ്ത കമന്റാണ് ശ്രദ്ധനേടുന്നത്
advertisement
1/5
ദീപികയ്ക്കും രൺവീറിനും ആശംസ നേർന്ന് ഹോളിവുഡിൽ നിന്നും സൂപ്പർ താരം
താര ദമ്പതികളായ രൺവീർ സിംഗിനും ദീപിക പദുക്കോണിനും ആദ്യ കുഞ്ഞ് പിറന്നത് ആഘോഷമാക്കുകയാണ് സിനിമാ ലോകം. ദീപിക ഒരു പെൺ കുഞ്ഞിന് ജന്മം നൽകിയ വിവരം സമൂഹമാധ്യമം വഴി താര ദമ്പതികൾ തന്നെയാണ് വെളിപ്പെടുത്തിയത്. പോസ്റ്റിന് താഴെ നിരവധി സെലിബ്രേറ്റികളും ആയിരക്കണക്കിന് ആരാധകരുമാണ് അഭിന്ദനം അറിയിച്ചുകൊണ്ടുള്ള കമന്റുകളുമായി രംഗത്തുവന്നത്.
advertisement
2/5
അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഹോളിവുഡിലെ സൂപ്പർ നായകൻ വിൽ സ്മിത്തിന്റെ കമന്റാണ്. 'അച്ഛനും അമ്മയ്ക്കും അഭിനന്ദനങ്ങൾ' എന്നായിരുന്നു വിൽ സ്മിത്ത് ഇരുവർക്കും ആശംസയർപ്പിച്ചുകൊണ്ട് കമന്റ് ചെയ്തത്. വിൽ സ്മിത്ത് മാത്രമല്ല ബോളിവുഡിലെ ഒരു വൻ താര നിരയും ഗായകരും എല്ലാം ആശംസാ പ്രവാഹവുമായി എത്തിയിരുന്നു.
advertisement
3/5
ബാജിറാവോ മസ്താനിയിലെ ദീപികയുടെ സഹ താരമായിരുന്ന പ്രിയങ്ക ചോപ്ര ഹൃദയത്തിന്റെ ഇമോജി പോസ്റ്റ് ചെയ്താണ് ആശംസയറിയിച്ചത്. മറ്റ് ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, ശ്രദ്ധ കപൂർ, അന്യ പാണ്ഡെ, കൃതി സാനോൻ, ആലിയ ഭട്ട്, രാജ് കുമാർ റാവു, പൂജ, ഹെഗ്ഡെ, അതിഥി റാവു ഹെദരി, പരിണിതി ചോപ്ര ഗായകരായ ശ്രേയാ ഘോഷാൽ, ശങ്കർ മഹാ ദേവൻ, വിശാൽ ദാദ്ലാനി, ബാഡ്മിന്റൺ താരം പിവി സിന്ധു തുടങ്ങിയ നിരവിധി പേരാണ് ആശംസയറിയിച്ചുകൊണ്ട് രംഗത്തെത്തിയത്.
advertisement
4/5
2013ൽ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത രാം ലീലയുടെ സെറ്റിൽ വച്ചാണ് ദീപിക രൺവീർ പ്രണയം ആരംഭിക്കുന്നത്. 2018 ൽ ഇരുവരും വിവാഹിതരായി. ദീപിക ഒരു അമ്മയാകാൻ പോകുന്ന വിവരം താര ദമ്പതികൾ കഴിഞ്ഞ വർഷമാണ് വെളിപ്പെടുത്തിയത്.
advertisement
5/5
പത്താൻ, ജവാൻ, ഫൈറ്റർ, കൽക്കി 2898 എഡി എന്നീ വമ്പൻ ചിത്രങ്ങളുടെ ഭാഗമായതിലുടെ കഴിഞ്ഞ കുറച്ച് വർഷങ്ങൾ ദീപികയുടെ ഭാഗ്യ വർഷങ്ങളായിരുന്നു, വരുന്ന ദീപാവലിയ്ക്ക് റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന സിങ്കം എഗെയ്ൻ എന്ന ചിത്രത്തിലും താരമുണ്ടാകുമെന്നാണ് വാർത്തകൾ. വൻ താരനിരയുമായി ആദിത്യ ധറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഒരു ത്രില്ലർ ചിത്രത്തിലാണ് രൺവീർ സിംഗ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
ദീപികയ്ക്കും രൺവീറിനും ആശംസ നേർന്ന് ഹോളിവുഡിൽ നിന്നും സൂപ്പർ താരം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories