ജൂനിയർ ദളപതിയും സീനിയര്‍ ദളപതിയും ഒന്നിക്കുമോ? ജയിലറിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നെല്‍സൺ
- Published by:Sarika KP
- news18-malayalam
Last Updated:
ജയിലറിന്റെ രണ്ടാം ഭാഗം വരുകയാണെങ്കില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുമെന്നാണ് ആരാധകര്‍ പറയുന്നത്.
advertisement
1/7

സൂപ്പർ സറ്റാർ രജനികാന്തിന്റെ ജയിലര്‍ ബോക്‌സ് ഓഫീസിൽ ഓരോ റെക്കോർഡും തകർത്ത് മുന്നേറുകയാണ്. ആഗസ്റ്റ് 10-ന് ഇറങ്ങിയ ചിത്രം ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. നാല് ദിവസം ചിത്രം പിന്നിട്ടപ്പോൾ ഇതുവരെ കളക്ട് ചെയ്തത് 300 കോടി രൂപ. തമിഴകത്ത് നിന്ന് മാത്രം കളക്ഷൻ 80 കോടി പിന്നിട്ടുവെന്നാണ് റിപ്പോർട്ട്.
advertisement
2/7
രജനികാന്തിനൊപ്പം മോഹൻലാലും ശിവരാജ് കുമാറും ഒന്നിച്ചതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. രാജ്യത്തിന്റെ അകത്തും പുറത്തും ജയിലർ തരംഗം സൃഷ്ടിച്ച് മുന്നേറുമ്പോൾ ആരാധകർക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ്.
advertisement
3/7
സംവിധായകൻ നെൽസൺ ദിലീപ്കുമാർ 'ജയിലര്‍ രണ്ട് ഉണ്ടാകുന്നതിനെക്കുറിച്ച് സൂചിപ്പിച്ചതായി ട്രേഡ് അനലിസ്റ്റ് മനോബാലയാണ് ഇപ്പോള്‍ ട്വീറ്റ് ചെയ്‍തിരിക്കുന്നത്.
advertisement
4/7
തിങ്കളാഴ്ച് മനോബാലയുടെ ട്വീറ്റിൽ ഇങ്ങനോ പറയുന്നു- 'ജയിലര്‍' രണ്ടാം ഭാഗമെടുക്കാൻ ആലോചിക്കുന്നുണ്ടെന്നും 'ബീസ്റ്റി'നും 'ഡോക്ടര്‍'ക്കും 'കൊലമാവ് കോകില' സിനിമയ്‍ക്കും തുടര്‍ച്ചകള്‍ ഞാൻ ആലോചിക്കുന്നുണ്ടെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.
advertisement
5/7
മാത്രമല്ല വിജയ്‍യെയും രജനികാന്തിനെയും ഒരു ചിത്രത്തില്‍ ഒന്നിപ്പിക്കുക എന്ന സ്വപ്‍നം കാണാറുണ്ടെന്നും നെല്‍സണ്‍ പറഞ്ഞതായി മനോബാല ട്വീറ്റ് ചെയ്യുന്നു.
advertisement
6/7
ജയിലറിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന വാർത്ത പുറത്ത് വന്നതോടെരണ്ടാം ഭാഗം വരുകയാണെങ്കില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുമെന്നാണ് ആരാധകര്‍ പറയുന്നത്.
advertisement
7/7
ശിവ രാജ്‍കുമാറിനും മോഹൻലാലിനും രണ്ടാം ഭാഗത്തില്‍ കൂടുതല്‍ പ്രാധാന്യം ഉണ്ടാകണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.
മലയാളം വാർത്തകൾ/Photogallery/Film/
ജൂനിയർ ദളപതിയും സീനിയര്‍ ദളപതിയും ഒന്നിക്കുമോ? ജയിലറിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നെല്‍സൺ