'ഇതാണ്ടാ പ്രൊഡ്യൂസർ'! ജയിലറില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ച് കലാനിധി മാരന്‍
- Published by:Sarika KP
- news18-malayalam
Last Updated:
ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് സണ്‍ പിക്ചേര്‍സ് മേധാവി കലാനിധി മാരന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്തു.
advertisement
1/7

നെൽസന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തിയ ‘ജയിലർ ബോക്സ് ഓഫീസില്‍ തരംഗമായി മാറിയിരുന്നു. എന്നാലും ഇതിന്റെ വിജയാഘോഷങ്ങള്‍ അവസാനിപ്പിക്കാൻ ഉദ്ദേശ്യമില്ലെന്ന തരത്തിലാണ് ഓരോ ദിവസവും വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്.
advertisement
2/7
ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സ് ഇപ്പോഴും അതിൻറെ സന്തോഷം സിനിമ പ്രവർത്തകരുമായി പങ്കുവയ്ക്കുകയാണ്.
advertisement
3/7
ഇപ്പോഴിതോ ഞായറാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് സണ്‍ പിക്ചേര്‍സ് മേധാവി കലാനിധി മാരന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്തു.
advertisement
4/7
ഇതിൻരെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പതിപ്പിച്ച സ്വര്‍ണ്ണ നാണയങ്ങളാണ് അണിയറ പ്രവർത്തകർക്കായി നല്‍കിയത്.
advertisement
5/7
ചടങ്ങിൽ സംവിധായകന്‍ നെല്‍സണ്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കേക്കും മുറിച്ചു.
advertisement
6/7
ഇതിനു മുൻപ് നായകന്‍ രജനികാന്തിനും സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും നിര്‍മ്മാതാവ് കലാനിധി മാരന്‍ സമ്മാനം നല്‍കിയത് വാര്‍ത്തയായിരുന്നു.
advertisement
7/7
രജനികാന്തിന് പ്രതിഫലത്തിന് പുറമെ 100 കോടിയോളം രൂപയുടെ ചെക്കും ബിഎംഡബ്ല്യു കാറുമാണ് സമ്മാനിച്ചത്.
മലയാളം വാർത്തകൾ/Photogallery/Film/
'ഇതാണ്ടാ പ്രൊഡ്യൂസർ'! ജയിലറില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ച് കലാനിധി മാരന്‍