TRENDING:

Jawan | ജവാന്‍ 1000 കോടി ക്ലബ്ബില്‍; അപൂര്‍വ്വ നേട്ടം സ്വന്തമാക്കി ഷാരൂഖ് ഖാന്‍

Last Updated:
റെഡ് ചില്ലീസ് എന്‍റര്‍ടൈന്‍മെന്‍റ്സ് പുറത്തുവിട്ട കണക്കുപ്രകാരം വേള്‍ഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷനില്‍ ജവാന്‍ 1004.92 കോടി രൂപ നേടിയിട്ടുണ്ട്.
advertisement
1/7
Jawan | ജവാന്‍ 1000 കോടി ക്ലബ്ബില്‍; അപൂര്‍വ്വ നേട്ടം സ്വന്തമാക്കി ഷാരൂഖ് ഖാന്‍
ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍‌ത്തെറിഞ്ഞ് ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ 1000 കോടി ക്ലബ്ബില്‍. ബോളിവുഡിന്‍റെ മാത്രമല്ല ബോക്സ്ഓഫീസിന്‍റെയും കിങ് ഖാന്‍ താന്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുന്നതാണ് ജവാന്‍റെ മഹാവിജയം.
advertisement
2/7
സിനിമയുടെ നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്‍റര്‍ടൈന്‍മെന്‍റ്സ് പുറത്തുവിട്ട കണക്കുപ്രകാരം വേള്‍ഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷനില്‍ ജവാന്‍ 1004.92 കോടി രൂപ നേടിയിട്ടുണ്ട്. 18 ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടം സ്വന്തമാക്കിയത്.
advertisement
3/7
ഇതോടെ ഒരേ വര്‍ഷം രണ്ട് സിനിമകള്‍ ആയിരം കോടി ക്ലബ്ബിലെത്തിക്കുന്ന നായകന്‍ എന്ന റെക്കോര്‍ഡും ഷാരുഖ് ഖാന്‍ സ്വന്തമാക്കി. താരത്തിന്‍റെ പത്താനും 1000 കോടി കളക്ഷന്‍ നേടിയിരുന്നു.
advertisement
4/7
തമിഴില്‍ നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ ആറ്റ്ലി തന്‍റെ ബോളിവുഡ് അരങ്ങേറ്റം തന്നെ സ്വപ്നതുല്യമാക്കിയ ആഹ്ലാദത്തിലാണ്. ബോളിവുഡ് ചിത്രം ആണെങ്കിലും 1000 കോടി കളക്ഷനുള്ള ഏക തമിഴ് സംവിധായകന്‍ എന്ന നേട്ടവും അറ്റ്ലിക്ക് സ്വന്തമായി.
advertisement
5/7
തമിഴകത്തിന്‍റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും നായിക- വില്ലന്‍ വേഷത്തിലെത്തിയ സിനിമ ഉത്തരേന്ത്യക്ക് പുറമെ ദക്ഷിണേന്ത്യയിലും മികച്ച പ്രകടനം നടത്തി.
advertisement
6/7
റെഡ് ചില്ലീസ് എന്റർടൈൻമെന്‍റിന്‍റെ ബാനറില്‍ ഷാരൂഖ് ഖാന്‍റെ പത്നി, ഗൗരി ഖാൻ നിർമ്മിച്ച 'ജവാൻറെ' സഹനിർമ്മാതാവ് ഗൗരവ് വർമ്മയാണ്. തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള റോക്ക് സ്റ്റാര്‍ അനിരുദ്ധിന്‍റെ ത്രസിപ്പിക്കുന്ന ഗാനങ്ങളും ജവാന് മാറ്റ് കൂട്ടി.
advertisement
7/7
ആമിര്‍ ഖാന്‍റെ ദംഗലിനും ഷാരൂഖ് ഖാന്‍റെ പത്താനും പിന്നാലെയാണ് ജവാനും 1000 കോടി കളക്ഷന്‍ എന്ന നേട്ടത്തിലേക്ക് എത്തിയത്. 2070 കോടി ആഗോള കളക്ഷന്‍ നേടിയ ദംഗല്‍ തന്നെയാണ് ഇപ്പോഴും ബോളിവുഡിലെ ഏറ്റവും വലിയ പണംവാരി ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
Jawan | ജവാന്‍ 1000 കോടി ക്ലബ്ബില്‍; അപൂര്‍വ്വ നേട്ടം സ്വന്തമാക്കി ഷാരൂഖ് ഖാന്‍
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories