Jayasurya | ദീപാവലി ദിനത്തിൽ എലഗന്റ് ലുക്കിൽ ജയസൂര്യയും സരിതയും; ചിത്രങ്ങൾ വൈറൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
ജയസൂര്യയുടെയും ഭാര്യ സരിതയുടെയും ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്
advertisement
1/5

ദീപാവലി ആഘോഷിച്ച് നടൻ ജയസൂര്യ (Actor Jayasurya). നടന്റെയും ഭാര്യയുടെയും ദീപാവലി ആഘോഷത്തിൻറെ ചിത്രങ്ങളും വീഡിയോയുമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അതിമനോഹരമായി വസത്രം ധരിച്ചാണ് ഇരുവരെയും ചിത്രങ്ങളിലും വീഡിയോകളിലും കാണാൻ കഴിയുന്നത്.
advertisement
2/5
ഒട്ടുമിക്കപ്പോഴും സ്വന്തം സ്ഥാപനമായ സരിത ജയസൂര്യ ഡിസൈനർ സ്റ്റുഡിയോയിൽ നിന്നുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും ഫോട്ടോഷൂട്ട് നടത്തുന്നത്. ഈ ദീപാവലിക്കും (Diwali) അത്തരത്തിൽ മനോഹരമായ വസ്ത്രങ്ങൾ അണിഞ്ഞാണ് ഇരുവരും എത്തിയിരിക്കുന്നത്.
advertisement
3/5
മജന്ത കളറിലെ കുർത്തയും മജന്ത കളറിലെ കസവ് മുണ്ടുമാണ് ജയസൂര്യയുടെ വസ്ത്രം. അതിനോടൊപ്പം വാച്ചും പെയർ ചെയ്തിട്ടുണ്ട്. വസ്ത്രത്തിന് ഇണങ്ങുന്ന രീതിയിലെ ഷൂവും ഹെയർ സ്റ്റൈലുമാണ് ജയസൂര്യയെ കൂടുതൽ സുന്ദരനാക്കുന്നത്.
advertisement
4/5
പർപ്പിൾ ഡ്യുവൽ ഷെയ്ഡ് ബനാറസി സാരിയാണ് സരിത ധരിച്ചിരുന്നത്. നെക്കിലും സ്ലീവ്സിലും ഹാൻഡ്‍വർക്ക് ചെയ്ത ഡീപ് പർപ്പിൾ കളർ ബ്ലൗസാണ് സാരിക്കൊപ്പം ധരിച്ചിരിക്കുന്നത്. മിനിമൽ മോക്കപ്പും സിംപിൾ ഹെയർ സ്റ്റെലുമാണ്. കമ്മലും മാലയും വളയുമാണ് ആക്സസറി.
advertisement
5/5
നിരവധി പേരാണ് ഇരുവർക്കും ദീപാവലി ആശംസകൾ അറിയിച്ചിരിക്കുന്നത്. 'ജയേട്ടൻ സൂപ്പറാണ്, രണ്ടുപേരും നല്ല ഭംഗിയുണ്ട്, രണ്ടു പേരുടെയും ഡ്രസ് സൂപ്പറായിട്ടുണ്ട്, ഡിഫറന്റ് ഷെയ്ഡ്...'- എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
Jayasurya | ദീപാവലി ദിനത്തിൽ എലഗന്റ് ലുക്കിൽ ജയസൂര്യയും സരിതയും; ചിത്രങ്ങൾ വൈറൽ