നടി ലക്ഷ്മിക ഷാർജയിൽ അന്തരിച്ചു; 'കാക്ക' ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയ
- Published by:Rajesh V
- news18-malayalam
Last Updated:
കാക്ക എന്ന ഷോർട്ട് ഫിലിമിലെ പഞ്ചമി ആയി വന്നു പ്രേക്ഷകരെ അതിശയിപ്പിച്ച താരത്തിന്റെ മരണം വിശ്വസിക്കാനാകാതെ ആരാധകരും സുഹൃത്തുക്കളും
advertisement
1/6

കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ (രേഷ്മ -24) ഷാർജയിൽ അന്തരിച്ചു. കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ്. ഷാർജയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു.
advertisement
2/6
ഷാർജയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
advertisement
3/6
കാക്ക എന്ന ഷോർട്ട് ഫിലിമിലെ പഞ്ചമി ആയി വന്നു പ്രേക്ഷകരെ അതിശയിപ്പിച്ച താരത്തിന്റെ മരണം വിശ്വസിക്കാനാകാതെ ആരാധകരും സുഹൃത്തുക്കളും
advertisement
4/6
കറുപ്പിന്‍റെ വേറിട്ട ആശയവുമായെത്തി പ്രേക്ഷകരുടെ മനം കവർന്ന ഹ്രസ്വചിത്രമായിരുന്നു കാക്ക. അതിലെ നായിക ആയി വന്നാണ് ലക്ഷ്മിക ഹൃദയം കവർന്നത്. പഞ്ചമി എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെ ആയിരുന്നു കഥാഗതി പുരോഗമിക്കുന്നത്
advertisement
5/6
കറുത്ത നിറമുള്ള , പല്ലുന്തിയ ഒരു പെൺകുട്ടിയുടെ ജീവിതം ആണ് അതി മനോഹരമായി സ്‌ക്രീനിൽ ലക്ഷ്മിക അവതരിപ്പിച്ചത്. നിറത്തിന്റെ പേരിൽ വീട്ടുകാരിൽ നിന്നു പോലും പലതരത്തിലുള്ള അവഗണനകൾ നേരിടുന്ന പഞ്ചമി. ഒരു ഘട്ടത്തിൽ തന്‍റെ കുറവിനെ പോസിറ്റീവായി കാണുകയും അതിനെ സധൈര്യം നേരിടുകയും ചെയ്യുന്നുണ്ട്
advertisement
6/6
ശാരീരികവൈകല്യങ്ങളുടേയും പേരിൽ പരിഹസിക്കപ്പെടുന്ന മാറ്റിനിർത്തപ്പെടുന്ന മനുഷ്യരുടെ അതിജീവന കഥ കൂടി ആയിരുന്നു കാക്ക.
മലയാളം വാർത്തകൾ/Photogallery/Film/
നടി ലക്ഷ്മിക ഷാർജയിൽ അന്തരിച്ചു; 'കാക്ക' ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയ