Kalki 2898 AD | 100 കോടിയല്ല കൽക്കി കലക്കിയത്; ഒറ്റദിവസത്തിൽ ബോക്സ് ഓഫീസ് തൂക്കി, അൽപ്പം കനത്തിൽ
- Published by:meera_57
- news18-malayalam
Last Updated:
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഓപ്പണറായി കൽക്കി 2898 AD
advertisement
1/6

ആദ്യ ദിനം 100 കോടി കളക്ഷനും പ്രീ-സെയിൽ ബിസിനസും എന്ന റിപ്പോർട്ടിന് തൊട്ടുപിന്നാലെ അതിലും വലിയ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുമായി പ്രഭാസിന്റെ (Prabhas) 'കൽക്കി 2898AD' (Kalki 2898 AD). പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽഹാസൻ എന്നിവർ അഭിനയിച്ച കൽക്കി 2898 AD, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഓപ്പണറായി മാറി ബോക്‌സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചു എന്ന് Sacnilk.com
advertisement
2/6
വമ്പൻ കളക്ഷനോടെ 'കൽക്കി 2898 AD' കെജിഎഫ് 2 (159 കോടി രൂപ), സലാർ (158 കോടി രൂപ), ലിയോ (142.75 കോടി രൂപ), സാഹോ (130 കോടി), ജവാൻ (129 കോടി) എന്നിവയുടെ ആഗോള ഓപ്പണിംഗ് റെക്കോർഡുകൾ മറികടന്നു. 223 കോടി കളക്ഷനുമായി RRR ഇപ്പോഴും ഏറ്റവും ഉയർന്ന ഇന്ത്യൻ ഓപ്പണറായി തുടരുന്നു, ബാഹുബലി 2 അതിൻ്റെ ആദ്യദിനം 217 കോടിയിലധികം നേടിയിരുന്നു. കൽക്കിയുടെ ആദ്യദിന കളക്ഷൻ എത്രയെന്നു നോക്കാം (തുടർന്ന് വായിക്കുക)
advertisement
3/6
കൽക്കി 2898 AD ജൂൺ 27ന് ലോകമെമ്പാടും ഗംഭീരമായി റിലീസ് ചെയ്തു. മുൻകൂർ ബുക്കിംഗിൽ എല്ലാ ഭാഷകളിലുമായി ഇതിനകം 20 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ച ചിത്രം, മികച്ച റിവ്യൂവുമായി ആദ്യദിനം മുന്നേറുകയുണ്ടായി
advertisement
4/6
നാഗ് അശ്വിൻ സംവിധാനം ചെയ്ത 'കൽക്കി 2898 AD' എല്ലാ ഭാഷകളിലുമായി ആദ്യ ദിനം ഇന്ത്യയിൽ ഏകദേശം 95 കോടി രൂപ നേടി, അതേസമയം ചിത്രത്തിന്റെ മൊത്തം കളക്ഷൻ ഏകദേശം 115 കോടി രൂപയാണ്. ലോകമെമ്പാടുമായി ആദ്യ ദിനം 180 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്
advertisement
5/6
ന്യൂസ് 18 ഷോഷാ ചിത്രത്തിന് 4/5 റേറ്റിംഗ് നൽകി. അമിതാഭ് ബച്ചൻ്റെയും പ്രഭാസിൻ്റെയും പ്രകടനം നിഴലിച്ചു നിൽക്കുന്ന ചിത്രമാണിത് എന്നായിരുന്നു വിലയിരുത്തൽ
advertisement
6/6
ഹിന്ദു പുരാണങ്ങളുടെയും സയൻസ് ഫിക്ഷൻ്റെയും സവിശേഷമായ കൂടിച്ചേരലായ 'കൽക്കി 2898 AD', തിന്മയുടെ ശക്തികളിൽ നിന്ന് ലോകത്തെ സംരക്ഷിക്കാൻ ഭൂമിയിൽ എത്തിയ മഹാവിഷ്ണുവിൻ്റെ ഒരു ആധുനിക അവതാരത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്
മലയാളം വാർത്തകൾ/Photogallery/Film/
Kalki 2898 AD | 100 കോടിയല്ല കൽക്കി കലക്കിയത്; ഒറ്റദിവസത്തിൽ ബോക്സ് ഓഫീസ് തൂക്കി, അൽപ്പം കനത്തിൽ