TRENDING:

'ഭീഷണികൾ ഉണ്ടെങ്കിലും, 'എമർജൻസി'ക്കായിപോരാടും; സിനിമയിൽ ചരിത്രം കാണിക്കണമെന്ന് കങ്കണ

Last Updated:
നിരവധി ഭീഷണികൾ വരുന്നതിനാൽ സർട്ടിഫിക്കേഷൻ നിർത്തിവച്ചു. വധഭീഷണികൾ അടക്കം ഉണ്ട്. സെൻസർ ബോർഡ് അംഗങ്ങൾക്കും ഭീഷണിയുണ്ട്.
advertisement
1/5
'ഭീഷണികൾ ഉണ്ടെങ്കിലും, 'എമർജൻസി'ക്കായിപോരാടും; സിനിമയിൽ ചരിത്രം കാണിക്കണമെന്ന് കങ്കണ
കങ്കണ റണാവത്തിന്റെ ഏറ്റവും പുതിയ ചിത്രം 'എമർജൻസി'യുടെ സെൻട്രൽ ബോർഡ് സർട്ടിഫിക്കേഷൻ‌ പൂർത്തിയാകുന്നതിൽ താമസം. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിച്ചെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും കങ്കണ പറഞ്ഞു. ചരിത്ര സിനിമ പുറത്ത് വരാതിരിക്കാൻ സെൻസർ ബോർഡ് അം​ഗങ്ങൾക്ക് അടക്കം വധഭീഷണി നിലനിൽക്കുന്നുണ്ടെന്നും കങ്കണ വ്യക്തമാക്കി. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു താരം.
advertisement
2/5
'ഞങ്ങളുടെ ചിത്രമായ എമർജൻസിക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതായി കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. ഇത് സത്യമല്ല. സത്യത്തിൽ, ഞങ്ങളുടെ സിനിമ ക്ലിയർ ചെയ്‌തിരുന്നു, പക്ഷേ നിരവധി ഭീഷണികൾ വരുന്നതിനാൽ സർട്ടിഫിക്കേഷൻ നിർത്തിവച്ചു. വധഭീഷണികൾ അടക്കം ഉണ്ട്. സെൻസർ ബോർഡ് അംഗങ്ങൾക്കും ഭീഷണിയുണ്ട്. ഇന്ദിരാഗാന്ധി വധം കാണിക്കരുതെന്നും ഭിന്ദ്രൻവാലയെ കാണിക്കരുതെന്നും പഞ്ചാബ് കലാപം കാണിക്കരുതെന്നുമാണ് പറയുന്നത്. (തുടർന്ന് വായിക്കുക)
advertisement
3/5
അപ്പോൾ എന്താണ് കാണിക്കാൻ ബാക്കിയുള്ളതെന്ന് എനിക്കറിയില്ല, ഇത് എനിക്ക് അവിശ്വസനീയമാണ്, ഈ രാജ്യത്തെ കാര്യങ്ങളിൽ ഞാൻ വളരെ ഖേദിക്കുന്നു. സനിമ കൃത്യസമയത്ത് തന്നെ പുറം ലോകം കാണുമെന്ന് പ്രതീക്ഷിക്കുന്നു. എമർജൻസിക്ക് വേണ്ടി പോരാടാനുമാണ് തീരുമാനം. കോടതിയെ പോലും സമീപിക്കാൻ ഞാൻ തീരുമാനിച്ചു. ഒരു വ്യക്തിയെന്ന നിലയിൽ എൻ്റെ അവകാശം സംരക്ഷിക്കാൻ. നിങ്ങൾക്ക് ചരിത്രം മാറ്റാനും ഞങ്ങളെ ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനും കഴിയില്ല. നമുക്ക് ചരിത്രം കാണിക്കണം.'- കങ്കണ റണാവത്ത് പറഞ്ഞു.
advertisement
4/5
കങ്കണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായ എമർജൻസിയുടെ റിലീസ് തിയതി സെപ്റ്റംബർ ആറിനാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിട്ടാണ് ചിത്രത്തിൽ കങ്കണ വേഷമിട്ടിരിക്കുന്നത്.
advertisement
5/5
റിലീസിന് തയ്യാറെടുക്കുന്നതിനിടെയാണ് ചിത്രത്തിന് നിയമക്കുരുക്ക് വന്നത്. സിനിമയിൽ ചരിത്രസംഭവങ്ങൾ തെറ്റായി ചിത്രീകരിക്കുന്നുവെന്നും അതുവഴി സിഖ് സമുദായത്തിൻ്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) കഴിഞ്ഞ ദിവസം ഹർജിയും നൽകിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
'ഭീഷണികൾ ഉണ്ടെങ്കിലും, 'എമർജൻസി'ക്കായിപോരാടും; സിനിമയിൽ ചരിത്രം കാണിക്കണമെന്ന് കങ്കണ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories