TRENDING:

വിജയ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കിലൂടെ കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക്; നിര്‍മ്മാണം അറ്റ്ലി

Last Updated:
ബേബി ജോണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 'കീ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കലീസ് ആണ് സംവിധാനം ചെയ്യുന്നത്
advertisement
1/7
വിജയ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കിലൂടെ കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക്; നിര്‍മ്മാണം അറ്റ്ലി
രാജാറാണിയുടെ വിജയത്തിന് പിന്നാലെ തെന്നിന്ത്യയിലെ മുന്‍നിര സംവിധായകനായി മാറിയ അറ്റ്ലി വിജയിയെ നായകനാക്കി ഒരുക്കിയ സിനിമയായിരുന്നു. തെരി, വിജയ്‌ക്കൊപ്പം സമാന്ത, എമി ജാക്സൺ, രാധിക ശരത് കുമാർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നു.
advertisement
2/7
2016- ൽ റിലീസ് ചെയ്ത ചിത്രം ഒരു മുഴുനീള എന്‍റർടൈനറായിരുന്നു. വിജയ് ഡിസിപി വിജയകുമാർ, ബേക്കറി ഉടമയായ ജോസഫ് കുരുവിള എന്നിങ്ങനെ രണ്ട് വേഷത്തിലെത്തിയ ചിത്രം ബോക്സ്ഓഫീസിലും വൻ വിജയമായി<span style="color: #333333; font-size: 1rem;">.</span>
advertisement
3/7
ഇപ്പോഴിതാ അതേ വിജയ് ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ് അറ്റ്ലി. സംവിധായകനുപകരം നിര്‍മ്മാതാവിന്റെ റോളിലാകും ചിത്രത്തിൽ അറ്റ്ലി എത്തുക.
advertisement
4/7
വരുൺ ധവാൻ, വാമിക ഗബ്ബി എന്നിവർക്കൊപ്പം നടി കീര്‍ത്തി സുരേഷും ചിത്രത്തില്‍ നായികയായി എത്തുന്നു.
advertisement
5/7
തെരിയില്‍ സമാന്ത അവതരിപ്പിച്ച മിത്ര എന്ന കഥാപാത്രത്തെയാകും ഹിന്ദിയിൽ കീര്‍ത്തി സുരേഷ് അവതരിപ്പിക്കുക. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.
advertisement
6/7
ബേബി ജോണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 'കീ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കലീസ് ആണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവന്നിട്ടുണ്ട്.
advertisement
7/7
തെന്നിന്ത്യന്‍ സംഗീത സംവിധായകൻ തമന്‍ ആണ് ബേബി ജോണിന് സംഗീതം നല്കുക. ജിയോ സ്റ്റുഡിയോസും സിനിവൺ സ്റ്റുഡിയോസുമാണ് അറ്റ്ലിക്കൊപ്പം ചിത്രം നിര്‍മ്മിക്കുന്നത്. മെയ് 31ന് ചിത്രം തിയേറ്ററുകളിലെത്തും.
മലയാളം വാർത്തകൾ/Photogallery/Film/
വിജയ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കിലൂടെ കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക്; നിര്‍മ്മാണം അറ്റ്ലി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories