TRENDING:

Kuthiravattam Pappu | കോടികളും ലക്ഷങ്ങളും പ്രതിഫലം വാങ്ങിയവരിൽ നിന്ന് വ്യത്യസ്തനായ കുതിരവട്ടം പപ്പു; അച്ഛനെക്കുറിച്ച് ബിനു പപ്പു

Last Updated:
കുതിരവട്ടം പപ്പുവിന്റെ അഭിനയഭ്രമത്തെക്കുറിച്ച് മകൻ ബിനു പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നു
advertisement
1/7
കോടികളും ലക്ഷങ്ങളും പ്രതിഫലം വാങ്ങിയവരിൽ നിന്ന് വ്യത്യസ്തനായ കുതിരവട്ടം പപ്പു; അച്ഛനെക്കുറിച്ച് ബിനു പപ്പു
'അച്ഛനെക്കാൾ മിടുക്കനായ മകൻ' എന്നും 'മകനെക്കാൾ മിടുക്കനായ അച്ഛൻ' എന്നും പറഞ്ഞുപോകാൻ കഴിയാത്ത അപൂർവ താരജോഡിയാണ് കുതിരവട്ടം പപ്പുവും മകൻ ബിനു പപ്പുവും. അനായാസേന കോമഡി കൈകാര്യം ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ച ആളായിരുന്നു പിതാവ് എങ്കിൽ, മകൻ ബിനു തുടക്കം മുതലേ കോമഡിയിൽ നിന്നും വിട്ടുനിൽക്കാൻ ശ്രദ്ധിച്ചിരുന്നു. ഇന്ന് മലയാള സിനിമയിലെ ഗ്യാരണ്ടിയുള്ള ക്യാരക്ടർ റോളുകൾ ഏൽപ്പിക്കാൻ സംവിധായകർക്ക് ഏറ്റവും ഉറപ്പുള്ള നടനാണ് ബിനു പപ്പു. 'തുടരും' സിനിമയിലെ ബിനുവിന്റെ പോലീസ് വേഷം അത്തരത്തിൽ പല ഉദാഹരണങ്ങളിൽ ഒന്ന്
advertisement
2/7
അനായാസേന കോമഡി കൈകാര്യം ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ച ആളായിരുന്നു പിതാവ് എങ്കിൽ, മകൻ ബിനു തുടക്കം മുതലേ കോമഡിയിൽ നിന്നും വിട്ടുനിൽക്കാൻ ശ്രദ്ധിച്ചിരുന്നു. ഇന്ന് മലയാള സിനിമയിലെ ഗ്യാരണ്ടിയുള്ള ക്യാരക്ടർ റോളുകൾ ഏൽപ്പിക്കാൻ സംവിധായകർക്ക് ഏറ്റവും ഉറപ്പുള്ള നടനാണ് ബിനു പപ്പു. 'തുടരും' സിനിമയിലെ ബിനുവിന്റെ പോലീസ് വേഷം അത്തരത്തിൽ പല ഉദാഹരണങ്ങളിൽ ഒന്ന് (തുടർന്ന് വായിക്കുക)
advertisement
3/7
സിനിമാക്കാർ എന്നാൽ ലക്ഷപ്രഭുക്കൾ, അല്ലെങ്കിൽ കോടിപതികൾ, എന്ന നിർവചനം ആരംഭിക്കുന്നതിനും മുൻപേ സിനിമയിൽ ഇടവേളകളില്ലാതെ അഭിനയിച്ച പ്രതിഭയാണ് കുതിരവട്ടം പപ്പു. കോഴിക്കോട് സ്വദേശിയായ പത്മദളാക്ഷനാണ് മലയാള സിനിമയ്ക്ക് വേണ്ടി കുതിരവട്ടം പപ്പുവായി മാറിയത്. മക്കളായ ബിന്ദു, ബിജു, ബിനു എന്നിവരിൽ ബിനു മാത്രമാണ് സിനിമയിലെത്തിയത്. പ്രമുഖ നാടകങ്ങളിൽ വേഷമിട്ട പപ്പുവിന്റെ അഭിനയപ്രതിഭ മനസിലാക്കിയ രാമു കാര്യാട്ടും എ. വിൻസെന്റും അദ്ദേഹത്തിന് 'മൂടുപടം' എന്ന സിനിമയിൽ അവസരം നൽകി. പിന്നീട് അങ്ങോട്ട് ഒരുപിടി മികച്ച കഥാപാത്രങ്ങളുടെ വരവായിരുന്നു
advertisement
4/7
കുതിരവട്ടം പപ്പുവിന്റെ അഭിനയഭ്രമത്തെക്കുറിച്ച് മകൻ ബിനു പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നു. 'ഐ.വി. ശശി സാർ ഒരു വർഷം പതിനാലോ പതിനാറോ സിനിമകൾ ചെയ്തതിൽ 12ലും അച്ഛൻ വേഷമിട്ടിരുന്നു. ആ വർഷം അച്ഛൻ അഭിനയിച്ചത് 56 സിനിമകളിൽ. അഭിനയിക്കുക. അതിൽക്കുറഞ്ഞൊന്നും ഉണ്ടായിരുന്നില്ല. അഭിനയത്തോടുള്ള ഈ അഭിനിവേശം അൽപ്പമെങ്കിലും കുറഞ്ഞത് സുന്ദര കില്ലാഡിക്ക് ശേഷം സമ്മർ ഇൻ ബേത്ലഹേം സിനിമയുടെ സെറ്റിലെത്തിയപ്പോൾ മാത്രമാണ്'
advertisement
5/7
കലാഭവൻ മണി ചെയ്ത റോൾ ആദ്യം കുതിരവട്ടം പപ്പുവിനായിരുന്നു. 'ഗാനരംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. സ്റ്റെപ്പ് കയറി ഇറങ്ങിയതും അച്ഛന് കിതപ്പ് അനുഭവപ്പെട്ടു തുടങ്ങി. സുഖമില്ലാത്തതിനാൽ തിരികെ റൂമിലേക്ക് പോയി. ആദ്യമായി ഒരു സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞ് അദ്ദേഹം മടങ്ങിയത് ആ സിനിമയിൽ നിന്നുമായിരുന്നു. അതും അനാരോഗ്യം കണക്കിലെടുത്തു മാത്രം' ഡോക്‌ടറെ കാണാൻ പോകില്ല പോലുള്ള കടുംപിടുത്തങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നതായി ബിനു ഓർക്കുന്നു
advertisement
6/7
'ഒടുവിൽ ഡോക്‌ടറുടെ അടുത്തു പോയപ്പോൾ ന്യുമോണിയ ആരംഭിച്ചിരുന്നു. 1980കളിൽ അദ്ദേഹത്തിന് ഒരു വലിയ ഹൃദയാഘാതം സംഭവിച്ചിരുന്നു. ന്യുമോണിയ ബാധിച്ചതോടു കൂടി അദ്ദേഹം പഴയ ആരോഗ്യം വീണ്ടെടുക്കാൻ ബുദ്ധിമുട്ടി. ആ ഘട്ടം തരണം ചെയ്യില്ല എന്ന് ഡോക്‌ടർമാർ പോലും കരുതിയിരുന്നു. അവിടെ നിന്നും അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി. വീടുവിട്ട് പുറത്തുപോകരുത് എന്ന് ഡോക്‌ടർമാർ ചട്ടം കെട്ടി...
advertisement
7/7
ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ടാൽ അതെടുത്തു സിനിമകൾ കമ്മിറ്റ് ചെയ്യും എന്ന ഒറ്റക്കാരണത്താൽ അദ്ദേഹത്തിന്റെ റൂമിൽ ഡമ്മി ഫോൺ സെറ്റ് ചെയ്‌തു. മുറിക്ക് പുറത്തൊരു ഫോണും അടുക്കളയിൽ അമ്മയ്ക്കായി ഒരു കോഡ്ലെസ്സ് ഫോണും മാത്രമാണുണ്ടായിരുന്നത്. അഭിനയിക്കണം എന്നതായിരുന്നു ആഗ്രഹം. അതിൽ പ്രതിഫലം ഉൾപ്പെടില്ല,' ബിനു പറയുന്നു
മലയാളം വാർത്തകൾ/Photogallery/Film/
Kuthiravattam Pappu | കോടികളും ലക്ഷങ്ങളും പ്രതിഫലം വാങ്ങിയവരിൽ നിന്ന് വ്യത്യസ്തനായ കുതിരവട്ടം പപ്പു; അച്ഛനെക്കുറിച്ച് ബിനു പപ്പു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories