RDX Movie | ആര്‍ഡിഎക്സിന് കൈയ്യടിച്ച് ലിജോ ജോസ് പെല്ലിശേരി; ആശാനേ ചെക്കന്മാർ നല്ല പൊട്ടിക്കൽ ആണെന്ന് ആരാധകര്‍
- Published by:Arun krishna
- news18-malayalam
Last Updated:
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഈ 'അടി'പൊളി സിനിമ മിന്നല്‍ മുരളി അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ വീക്കെന്‍ഡ് ബ്ലോക് ബെസ്റ്റേഴ്സിന്‍റെ സോഫിയ പോളാണ് നിര്‍മ്മിച്ചിരിക്കുന്നത്.
advertisement
1/7

മലയാളികളുടെ ഓണഘോഷത്തിന് മാറ്റ് കൂട്ടാന്‍ തിയേറ്ററുകളില്‍ ഗംഭീര പ്രതികരണം നേടി മുന്നേറുകയാണ് ആര്‍ഡിഎക്സ്. ഷെയ്ന്‍ നീഗം, ആന്‍റണി വര്‍ഗീസ്, നീരജ് മാധവ് എന്നി യുവതാരങ്ങളുടെ പവര്‍ പാക്ട് പെര്‍ഫോമന്‍സിന് പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടി നല്‍കി കഴിഞ്ഞു.
advertisement
2/7
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഈ 'അടി'പൊളി സിനിമ മിന്നല്‍ മുരളി അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ വീക്കെന്‍ഡ് ബ്ലോക് ബെസ്റ്റേഴ്സിന്‍റെ സോഫിയ പോളാണ് നിര്‍മ്മിച്ചിരിക്കുന്നത്.
advertisement
3/7
പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം നേടിയ സിനിമയെ പിന്തുണച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും രംഗത്തെത്തി. തന്‍റെ ഫേസ്ബുക്ക് പേജില്‍ ആര്‍ഡിഎക്സ് എന്ന് പോസ്റ്റ് ചെയ്താണ് അദ്ദേഹം സിനിമയ്ക്കുള്ള പിന്തുണ അറിയിച്ചത്.
advertisement
4/7
പിന്നാലെ പെല്ലിശേരിയ്ക്ക് നന്ദി അറിയിച്ച് ശിഷ്യന്‍ ആന്‍റണി വര്‍ഗീസും കമന്‍റ് ചെയ്തു. 'ആശാനെ' എന്നാണ് സ്നേഹപൂര്‍വം പെപ്പെ ഗുരുവിനോടുള്ള നന്ദി അറിയിച്ചത്.
advertisement
5/7
പെല്ലിശേരിയുടെ പോസ്റ്റ് താഴെ ആരാധകരുടെ കമന്‍റുകള്‍ വന്ന് നിറയുകയാണ്.ആശാനേ ചെക്കന്മാർ നല്ല പൊട്ടിക്കൽ ആണ് എന്നാണ് ഒരു ആരാധകന്‍റെ കമന്‍റ്. പെപെ യുടെ ഇടി.. എന്ന് പറഞ്ഞാല്‍, അത് കാണാൻ തന്നെ ഒരു രസമാണ് എന്നാണ് മറ്റൊരു കമന്‍റ്.
advertisement
6/7
കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്നങ്ങളും അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ' ആര്‍ഡിഎക്സ്' ചിത്രത്തിന്റെ പ്രമേയം. റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ പേരുകളുടെ ചുരുക്കരൂപമാണ് ആര്‍ഡിഎക്സ്.
advertisement
7/7
റോബര്‍ട്ട് ആയി ഷെയ്ൻ നിഗം എത്തുമ്ബോള്‍ ഡോണിയായി ആന്റണി വര്‍ഗീസും സേവ്യര്‍ ആയി നീരജ് മാധവും എത്തുന്നു. കെ.ജി.എഫ്, ബീസ്റ്റ്, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ് ആണ് ആര്‍ഡിഎക്സിലെ തീ പാറുന്ന ആക്ഷൻ രംഗങ്ങള്‍ ഒരുക്കിയത്.
മലയാളം വാർത്തകൾ/Photogallery/Film/
RDX Movie | ആര്‍ഡിഎക്സിന് കൈയ്യടിച്ച് ലിജോ ജോസ് പെല്ലിശേരി; ആശാനേ ചെക്കന്മാർ നല്ല പൊട്ടിക്കൽ ആണെന്ന് ആരാധകര്‍